വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ സീസണില്‍ പ്ലേഓഫിലെത്തിയില്ല, ഫ്‌ളോപ്പായി 3 ക്യാപ്റ്റന്‍മാര്‍, അടുത്ത തവണ പുറത്തായേക്കും

By Vaisakhan MK

ദുബായ്: ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്താതെ പോയ നാല് ടീമുകളുണ്ട്. ഇവരില്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍ ഇത്തവണ സേഫല്ല എന്നാണ് ടീമിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇവര്‍ കളിച്ച ടീമിന്റെ മുന്‍കാല പ്രകടനം നോക്കിയാല്‍ ഈ താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കാലം വിദൂരമല്ല. സ്വന്തം പ്രകടനം ഈ സീസണില്‍ ഈ മൂന്ന് പേരുടെയും മികച്ചതായിരുന്നു. എന്നാല്‍ ടീം വളരെ ദുരന്തം പ്രകടനമാണ് കാഴ്ച്ചവെച്ചത്. പല സ്‌പോണ്‍സര്‍മാരുടെയും മനസ്സിളകാന്‍ ധാരാളമാണ്.

3 Teams That Might Change Their Captains For IPL 2021
കെകെആറില്‍ മാറ്റമുണ്ടാകുമോ?

കെകെആറില്‍ മാറ്റമുണ്ടാകുമോ?

കൊല്‍ക്കത്ത വളരെ വേഗത്തില്‍ ക്യാപ്റ്റനെ മാറ്റുന്ന ചരിത്രമുള്ള ടീമാണ്. ഗൗതം ഗംഭീര്‍ രണ്ട് കിരീടം നേടി തന്ന ക്യാപ്റ്റനാണെന്ന് പോലും ആലോചിക്കാതെയാണ് ടീം പുറത്താക്കിയത്. ഈ സീസണില്‍ ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ടീമില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടായിരുന്നു ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനെന്നാണ് സൂചന. ഇയാന്‍ മോര്‍ഗനാണ് പകരം വന്നത്. ഒരു പ്രയോജനവും ടീമിനുണ്ടായിട്ടില്ല. പ്ലേഓഫിലെത്താതെ ടീം പുറത്തായി. റണ്‍റേറ്റ് മോശമായത് ടീമിന് വലിയ തിരിച്ചടിയായി. സീസണില്‍ 418 റണ്‍സ് മോര്‍ഗന്‍ അടിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് തൃപ്തരല്ല. കെകെആറിന്റെ അടുത്ത സീസണിന്റെ തുടക്കം മോശമായാല്‍ മോര്‍ഗന്‍ പുറത്താവുന്ന സാഹചര്യം ഉറപ്പായും ഉണ്ടാവും.

റോയല്‍സിലും കാര്യങ്ങള്‍ സേഫല്ല

റോയല്‍സിലും കാര്യങ്ങള്‍ സേഫല്ല

രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റന്‍. എന്നാല്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഇത്തവണ ഫിനിഷ് ചെയ്തത്. ആദ്യ സീസണിന് ശേഷം ഇതുവരെ ടീം കിരീടവും നേടിയിട്ടില്ല. ക്യാപ്റ്റന്‍ സ്മിത്ത് 14 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 311 റണ്‍സാണ്. ക്യാപ്റ്റന്‍സി വളരെ മോശവുമായിരുന്നു. പല തീരുമാനങ്ങളും സ്മിത്ത് മോശമാക്കിയത് കൊണ്ട് ടീം തോറ്റിരുന്നു. ആര്‍സിബിക്കെതിരെ ജയിച്ച് നിന്നിരുന്ന മത്സരത്തില്‍ ജയദേവ് ഉനദ്കട്ടിന് പന്ത് നല്‍കിയത് വലിയ അബദ്ധമായിരുന്നു. ഡിവില്യേഴ്‌സ് ഈ ഓവറില്‍ കളി ജയിപ്പിച്ചിരുന്നു. മൂന്ന് സിക്‌സറുകളാണ് പിറന്നത്. റോയല്‍സ് ഉനദ്കട്ടിനെ കൈവിടുമെന്ന് ഉറപ്പാണ്. ഒപ്പം സ്മിത്തും ക്യാപ്റ്റനായോ കളിക്കാരനായോ തുടരാനും സാധ്യത കുറവാണ്.

ഓറഞ്ച് ക്യാപ്പില്‍ കാര്യമില്ല

ഓറഞ്ച് ക്യാപ്പില്‍ കാര്യമില്ല

കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് ക്യാപ്റ്റനെ മാറ്റുന്ന കാര്യത്തില്‍ റെക്കോര്‍ഡുള്ളത്. നേരത്തെ അശ്വിനെ പുറത്താക്കിയത് അത്തരത്തിലായിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ വിജയിക്കാത്തത് ടീമിന്റെ ദൗര്‍ബല്യമായി തുടരുകയാണ്. കെഎല്‍ രാഹുലിന്റെ മോശം തീരുമാനങ്ങള്‍ ധാരാളം ഈ സീസണിലുണ്ടായിരുന്നു. പ്ലേഓഫില്‍ എത്താനും ടീമിന് സാധിച്ചില്ല. 6 മത്സരങ്ങള്‍ മാത്രമാണ് പഞ്ചാബ് ജയിച്ചത്. എട്ട് മത്സരങ്ങളില്‍ തോറ്റു. 670 റണ്‍സടിച്ച് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുണ്ട് രാഹുല്‍. പക്ഷേ പല മത്സരങ്ങളിലും ടീമിനെ ജയിപ്പിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ എങ്ങനെ പന്തെറിയിക്കണമെന്നും രാഹുലിന് വശമില്ലായിരുന്നു. രാഹുലിനെ മാറ്റില്ലെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നതെങ്കിലും പഞ്ചാബ് അടുത്ത സീസണിന്റെ തുടക്കത്തില്‍ തന്നെ മോശം പ്രകടനം നടത്തിയാല്‍ രാഹുല്‍ പുറത്താവും.

ആരൊക്കെ ഭയപ്പെടണം

ആരൊക്കെ ഭയപ്പെടണം

ഐപിഎല്ലില്‍ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍സി മാത്രമാണ് ഇപ്പോള്‍ സേഫായി ഉള്ളത്. ആര്‍സിബി നായകന്‍ വിരാട് കോലിയാണ് മാറണമെന്ന് ആരാധകര്‍ പോലും ആഗ്രഹിക്കുന്ന ക്യാപ്റ്റന്‍. മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണിലും പരാജയപ്പെട്ടാല്‍ പിന്നീട് തുടരാന്‍ സാധ്യതയില്ല. കോലി അടുത്ത സീസണിലും പരാജയപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദം ശക്തമാകും. ഡേവിഡ് വാര്‍ണറും എതിര്‍പ്പുകളില്ലാത്ത ക്യാപ്റ്റനാണ്. പക്ഷേ അടുത്ത തവണ ഹൈദരാബാദ് ഫൈനലില്‍ എങ്കിലും എത്തിയില്ലെങ്കില്‍ വാര്‍ണറും സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവും. ഡല്‍ഹി നിരയില്‍ ശ്രേയസ് അയ്യരും മോശം പ്രകടനം നടത്തിയാല്‍ പുറത്താവുന്ന ക്യാപ്റ്റനാണ്.

Story first published: Wednesday, November 11, 2020, 12:19 [IST]
Other articles published on Nov 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X