Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എം എസ് ധോണിയെ കാത്തിരിക്കുന്ന പുതിയ മൂന്ന് റെക്കോഡുകള്‍ ഇതാ

അബുദബി: ഇന്ത്യന്‍പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയ യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. ടൂര്‍ണമെന്റിനായി ഈ മാസം 20ന് ശേഷം ടീമുകള്‍ യുഎഇയിലേക്ക് പോകും. എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഗസ്റ്റ് 21ന് ചാര്‍ട്ടേര്‍ഡ് വിമാനം വഴി യുഎഇയിലേക്ക് പോകുമെന്ന് ടീമിന്റെ വൃത്തങ്ങള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

ഐപിഎല്‍

മൂന്ന് തവണ ഐപിഎല്‍ കിരീടം നേടി ചെന്നൈ നായകന്‍ എം എസ് ധോണിക്ക് ഈ സീസണിലെ ഐപിഎല്‍ നിര്‍ണ്ണായകമാണ്. കാരണം 2019ലെ ഏകദിന ലോകകപ്പിന് ശേഷം ദേശീയ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ടീമിലേക്ക് മടങ്ങിയെത്താന്‍ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഇത്തവണ പ്രതീക്ഷയോടെ ഐപിഎല്ലിനിറങ്ങുന്ന ധോണിയെ കാത്ത് മൂന്ന് പുതിയ റെക്കോഡുകളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ഒരു സീസണില്‍ കൂടുതല്‍ പുറത്താക്കല്‍

ഒരു സീസണില്‍ കൂടുതല്‍ പുറത്താക്കല്‍

വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച റെക്കോഡാണ് അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ധോണിക്കുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കല്‍ നടത്തിയിട്ടുള്ള കീപ്പറും ധോണിയാണ്. എന്നാല്‍ ഒരു സീസണില്‍ കൂടുതല്‍ പുറത്താക്കല്‍ നടത്തിയ കീപ്പറെന്ന റെക്കോഡ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്തിന്റെ പേരിലാണ്. 16 മത്സരത്തില്‍ നിന്ന് 24 പുറത്താകലിനാണ് പന്ത് കാരണമായത്. ഇത്തവണ ധോണി ഈ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന യുഎഇ മൈതാനത്ത് ധോണി വിക്കറ്റ് പിന്നില്‍ നിന്ന് പുതിയ റെക്കോഡ് കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച്

ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച്

ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ചെന്ന റെക്കോഡിനരികെയാണ് ധോണി. നിലവില്‍ 102 ക്യാച്ച് നേടിയ ചെന്നൈയിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്‌നയുടെ പേരിലാണ് കൂടുതല്‍ ക്യാച്ചെന്ന റെക്കോഡുള്ളത്. 101 ക്യാച്ചുള്ള ദിനേഷ് കാര്‍ത്തിക് രണ്ടാം സ്ഥാനത്താണ്. 95 ക്യാച്ചാണ് ധോണിയുടെ പേരിലുള്ളത്. ഈ സീസണോടെ ധോണി ഈ റെക്കോഡ് സ്വന്തം പേരിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ ക്യാച്ച് ധോണിയുടെ പേരിലാണ്.

150 പുറത്താക്കല്‍ നടത്തുന്ന ആദ്യ കീപ്പര്‍

150 പുറത്താക്കല്‍ നടത്തുന്ന ആദ്യ കീപ്പര്‍

ഐപിഎല്ലില്‍ 150 പുറത്താക്കല്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ധോണിക്ക് മുന്നിലുള്ളത്. 133 പുറത്താക്കലുമായി നിലവില്‍ ഈ റെക്കോഡില്‍ ധോണി തന്നെയാണ് മുന്നില്‍യ 131 പുറത്താക്കലുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക് രണ്ടാം സ്ഥാനത്തുണ്ട്. 150 പുറത്താക്കല്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ വെറും 17 പുറത്താക്കല്‍കൂടി ധോണിക്ക് മതി. ഈ സീസണില്‍ത്തന്നെ ധോണി ഈ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Friday, August 14, 2020, 13:45 [IST]
Other articles published on Aug 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+