ഐപിഎല്‍2020: ഈ മൂന്ന് പേരെ കൈവിട്ടു കളഞ്ഞതില്‍ ആര്‍സിബി ദു:ഖിക്കും
അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ നടക്കുന്ന ഐപിഎല്ലിനായി ടീമുകള്‍ ഇതിനോടകം യുഎഇയിലേക്ക് പുറപ്പെടാന്‍ ആരംഭിച്ച് കഴിഞ്ഞു. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് വലിയ പ്രതീക്ഷകളോടെയാണ് വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എത്തുന്നത്. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തതിന്റെ ചീത്തപ്പേര് ഇത്തവണ മാറ്റാമെന്നാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ഇത്തവണത്തെ താരലേലത്തിന് മുന്നോടിയായി ആര്‍സിബി നഷ്ടപ്പെടുത്തിയ മൂന്ന് താരങ്ങളുണ്ട്. ആര്‍സിബിക്ക് കൈവിട്ടു കളഞ്ഞതില്‍ ദുഖിക്കേണ്ടി വരുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷിംറോന്‍ ഹെറ്റ്‌മെയര്‍
വെസ്റ്റ് ഇന്‍ഡീസിന്റെ യുവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോന്‍ ഹെറ്റ്‌മെയറെ കൈവിട്ടുകളഞ്ഞത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവാന്‍ സാധ്യതയേറെയാണ്. ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് കെല്‍പ്പുള്ള ഹെറ്റ്‌മെയറെ അവസാന സീസണിലെ മോശം പ്രകടനം വിലയിരുത്തിയാണ് ആര്‍സിബി കൈവിട്ട് കളഞ്ഞത്. ഒറ്റയ്ക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹെറ്റ്‌മെയര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന സീസണിലെ ആര്‍സിബിയുടെ അവസാന മത്സരത്തില്‍ 75 റണ്‍സുമായി ഹെറ്റ്‌മെയര്‍ തിളങ്ങിയിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹെറ്റ്‌മെയറെ സ്വന്തമാക്കിയത്.

മാര്‍ക്കസ് സ്റ്റോയിനിസ്
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെ കൈവിട്ട് കളഞ്ഞതും ബംഗളൂരുവിനെ സംബന്ധിച്ച് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. അവസാന സീസണില്‍ ആര്‍സിബിക്കുവേണ്ടി 10 മത്സരം കളിച്ച സ്‌റ്റോയിനിസ് രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഇതോടെയാണ് സ്‌റ്റോയിനിസിനെ ഒഴിവാക്കി പകരം ക്രിസ് മോറിസിനെ ആര്‍സിബി ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ വിശ്വസ്തനും മികവുള്ളവനുമായ സ്‌റ്റോയിനിസിനെ ആര്‍സിബി നിലനിര്‍ത്താത്തത് മണ്ടന്‍ തീരുമാനമാണ്. സ്റ്റോയിനിസ് ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് ഇത്തവണ കളിക്കുന്നത്.

നതാന്‍ കോള്‍ട്ടര്‍ നൈല്‍
ഓസീസ് ഓള്‍റൗണ്ടര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിനെ കൈവിട്ടതും ആര്‍സിബിയുടെ മോശം തീരുമാനമാണ്. അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. 2019ലെ ഏകദിന ലോകകപ്പിനുള്ള ഓസീസ് ടീമിലടക്കം ഉള്‍പ്പെട്ടിരുന്ന പരിചയസമ്പന്നായ കോള്‍ട്ടര്‍നൈലിനെ ഒഴിവാക്കിയത് ആര്‍സിബിക്ക് തിരിച്ചടിയാകാന്‍ സാധ്യതയേറെയാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് കോള്‍ട്ടര്‍നൈല്‍ കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications