വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മാനംകെട്ടു, ശരിതന്നെ; പക്ഷെ ചെന്നൈ വിട്ടുകളയരുത് ഇവരെ

നടന്നുകൊണ്ടിരിക്കുന്ന യുഎഇ എഡിഷന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടതെല്ലാം പിഴയ്ക്കുന്നു. ഇത്തവണ അക്ഷരാര്‍ത്ഥത്തില്‍ 'വയസ്സന്‍മാരുടെ' പടയായി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ജയിക്കാനുള്ള ആവേശം പോലും ചെന്നൈയ്ക്ക് കൈമോശം വന്നിരിക്കുന്നു. രാജസ്ഥാനെതിരായ രണ്ടാം തോല്‍വിയോടെ പ്ലേ ഓഫ് പ്രതീക്ഷകളൊക്കെ അസ്തമിച്ചു. കളിച്ച 10 മത്സരങ്ങളില്‍ മൂന്നു ജയം മാത്രമാണ് ചെന്നൈയുടെ പേരിലുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം കേവലം ചടങ്ങുതീര്‍ക്കല്‍ മാത്രമാവും. ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താകുന്നത് ഇതാദ്യമായാണ്.

യുവതാരങ്ങൾക്ക് അവസരമില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതെന്തുപറ്റി? ആരാധകര്‍ പുളികം ചുളിക്കുമ്പോള്‍ ടീമിലെ യുവതാരങ്ങള്‍ക്ക് 'സ്പാര്‍ക്കില്ലെന്നതാണ്' നായകന്‍ എംഎസ് ധോണിയുടെ കണ്ടെത്തല്‍. ധോണിയുടെ പരാമര്‍ശം നാലു കോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. കാരണം ഈ വര്‍ഷം പുതുമുഖ താരങ്ങളെ കളിപ്പിക്കാന്‍ ഏറ്റവും മടി കാട്ടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ചെന്നൈ. ഒരുതവണ കേദാര്‍ ജാദവിനെ പുറത്തിരുത്തി ജഗദീശനെ കൂട്ടിയതൊഴിച്ചാല്‍ യുവതാരങ്ങള്‍ക്ക് ഒട്ടും അവസരംകൊടുത്തിട്ടില്ല ചെന്നൈ.

യുക്തി

മറുഭാഗത്ത് പിയൂഷ് ചൗളയും കേദാര്‍ ജാദവുമെല്ലാം ടീമിലെ പതിവുകാരാകുന്നതിന് പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും ആരാധകര്‍ക്ക് പിടികിട്ടുന്നുമില്ല. എന്തായാലും ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമാണ്. നേരത്തെ, ഐപിഎല്ലിന് തൊട്ടുമുന്‍പായിരുന്നു രാജ്യാന്തര ക്രിക്കറ്റിനോട് താരം വിടപറഞ്ഞത്. പുതിയ സാഹചര്യത്തില്‍ ടീമിനെ പൊളിച്ചെഴുതാതെ മറ്റു മാര്‍ഗ്ഗമില്ല ചെന്നൈയ്ക്ക്.

വിട്ടുകളയരുത്

അടുത്തസീസണില്‍ ബിസിസിഐ നിശ്ചയിച്ചിട്ടുള്ള മെഗാ ലേലത്തില്‍ കേവലം 3 താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ബാക്കിയെല്ലാവരെയും ലേലത്തിന് വിട്ടുകൊടുക്കണം. ഈ അവസരത്തില്‍ അടുത്തസീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെ ചുവടെ കാണാം.

ദീപക് ചഹര്‍

ദീപക് ചഹര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിലവാരമുള്ള പേസര്‍മാരില്‍ ഒരാളാണ് ദീപക് ചഹര്‍. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റു കണ്ടെത്താനുള്ള കഴിവാണ് ചഹറിനെ മറ്റു ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. നിലവില്‍ 28 വയസ്സു മാത്രമാണ് ചഹറിന് പ്രായം. ചഹറിനെ നിലനിര്‍ത്തുകയാണെങ്കില്‍ അടുത്ത മൂന്നോ നാലോ സീസണുകളിലേക്ക് പുതിയൊരു പേസറെ അന്വേഷിക്കേണ്ട കാര്യമില്ല.

ഇന്ത്യൻ പേസർ

മാത്രമല്ല, ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ പതിവുകാരായ പേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ ഡിമാന്‍ഡ് കൂടുതലാണ്. ചഹറിനെ വിട്ടുകളഞ്ഞാല്‍ പുതിയൊരാളെ പകരം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയവരെ അതത് ഫ്രാഞ്ചൈസികള്‍ മുറുക്കെപ്പിടിക്കാനാണ് സാധ്യത. നിലവില്‍ ഇതുവരെ 42 വിക്കറ്റുകള്‍ ഐപിഎല്ലില്‍ ചെന്നൈയ്ക്കായി ദീപക് ചഹര്‍ വീഴ്ത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ രാജസ്ഥാന്റെ നായകന്‍ കൂടിയാണ് ഇദ്ദേഹം.

സാം കറന്‍

സാം കറന്‍

കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ലേലത്തിലാണ് സാം കറനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പാളയത്തില്‍ കൊണ്ടുവന്നത്. ലേലത്തില്‍ ചെന്നൈ എടുത്ത മികച്ച തീരുമാനവും ഇതുമാത്രം. പുതിയ സീസണ്‍ തുടങ്ങുംമുന്‍പ് സാം കറന്‍ പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്ന കാര്യം സംശയമായിരുന്നു. കാരണം 2019 സീസണില്‍ ഫൈനല്‍ കളിച്ച താരങ്ങളെല്ലാം ചെന്നൈ നിരയിലുണ്ടായിരുന്നു.

എന്തിനും തയ്യാർ

എന്നാല്‍ ബ്രാവോയ്ക്ക് പരിക്കേറ്റത് സാം കറന് ഗുണമായി. ഇംഗ്ലീഷ് നാട്ടില്‍ നിന്നുള്ള ഈ യുവതാരം ചെന്നൈയ്ക്ക് വേണ്ടി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ സഹായിക്കാന്‍ സാം കറന് സാധിക്കുന്നുണ്ട്. പറഞ്ഞുവരുമ്പോള്‍ സാം കറന്റെ അധ്വാനമാണ് പലപ്പോഴും ചെന്നൈയെ വലിയ പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. ഫിനിഷറെങ്കില്‍ ഫിനിഷര്‍, ഓപ്പണറെങ്കില്‍ ഓപ്പണര്‍ --- ഏതു റോളും സ്വീകരിക്കാന്‍ സാം കറന്‍ തയ്യാറാണ്.

മാച്ച് വിന്നർ

ന്യൂ ബോളുകൊണ്ട് ഓവര്‍ തുടങ്ങാനും ഇദ്ദേഹത്തിന് മടിയില്ല. കേവലം 22 വയസ്സു മാത്രമാണ് സാം കറന് പ്രായം. അതായത് താരത്തെ ഇപ്പോള്‍ നിലനിര്‍ത്തിയാല്‍ ദീര്‍ഘനാളത്തേക്ക് മികവുള്ള യുവ ഓള്‍റൗണ്ടറെ തേടി ഫ്രാഞ്ചൈസിക്ക് അലയേണ്ടി വരില്ല. മാത്രമല്ല, മാനേജ്‌മെന്റില്‍ നിന്നും അടിയുറച്ച പിന്തുണ ലഭിച്ചാല്‍ സാം കറന്‍ ചെന്നൈയുടെ 'മാച്ച് വിന്നറായി' മാറാനും സാധ്യതയേറെ.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ ആകെ ഒരു താരത്തെ മാത്രമേ ചെന്നൈ ഫ്രാഞ്ചൈസിക്ക് കണ്ണുമടച്ചു വിശ്വസിക്കാന്‍ കഴിയുന്നുള്ളൂ, അത് രവീന്ദ്ര ജഡേജയാണ്. നിരവധി വര്‍ഷങ്ങളായി ജഡേജ ചെന്നൈയ്‌ക്കൊപ്പം കൂടിയിട്ട്. അന്നും ഇന്നും ജഡേജ ഫ്രാഞ്ചൈസിയെ നിരാശപ്പെടുത്തുന്നില്ല. ഇത്തവണ നനഞ്ഞ പടക്കമായി ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ ഒന്നടങ്കം അറിയപ്പെടുമ്പോഴും ജഡേജ മാത്രമാണ് ഇതിനൊരു അപവാദം. ആറാം നമ്പറിലാണ് താരം മിക്കപ്പോഴും ഇറങ്ങുന്നത്. എന്നാല്‍ ജഡേജ ഇറങ്ങുമ്പോഴേക്കും മത്സരം പകുതി മുക്കാലും കൈവിട്ട നിലയിലായിരിക്കും ചെന്നൈ.

അവിഭാജ്യഘടകം

എങ്കിലും ഒരങ്കത്തിനുള്ള ബാല്യം ഇനിയുമുണ്ടെന്ന് കിട്ടുന്ന വിരലിലെണ്ണാവുന്ന പന്തുകളിലും ജഡേജ തെളിയിക്കുന്നത് കാണാം. വാലറ്റക്കാരനായിട്ടും സീസണില്‍ 48 റണ്‍സാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 164 ഉം. നിലവില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമാണ് രവീന്ദ്ര ജഡേജ. ഇദ്ദേഹത്തിന്റെ അനുഭവപാടവം ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്നും മുതല്‍ക്കൂട്ടാവും. ടീമിലെ മുതിര്‍ന്ന താരമായതുകൊണ്ട് ധോണിക്ക് ശേഷം ആര് നായകനാകുമെന്ന ചോദ്യത്തിന് ജഡേജയുടെ പേര് ഉയരാനും സാധ്യതയുണ്ട്.

Story first published: Tuesday, October 20, 2020, 17:48 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X