Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിലെടുത്തു, എന്നാല്‍ മുംബൈ പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കില്ല; ആ മൂന്ന് താരങ്ങള്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ഐപിഎല്ലിനായി ടീമുകളെല്ലാം തയ്യാറെടുത്തു. നാല് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിനും ഇത്തവണ കിരീട സാധ്യതയേറെയാണ്. ഒത്തിണക്കമുള്ള ടീമായ മുംബൈക്കൊപ്പം നിലവില്‍ മികച്ച ബൗളിങ് നിരയുണ്ട്. താരസമ്പന്നമായതിനാല്‍ത്തന്നെ മുംബൈ നിരയില്‍ നിന്ന് ചിലര്‍ക്ക് പുറത്തിരിക്കേണ്ടി വരുമെന്നുറപ്പ്. ഇത്തവണ മുംബൈ ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടിവരുന്ന പ്രധാന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മിച്ചെല്‍ മക്ലെനഗന്‍

മിച്ചെല്‍ മക്ലെനഗന്‍

മുംബൈയുടെ ഭാഗ്യ ബൗളറാണ് ന്യൂസീലന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗന്‍. ടി20യില്‍ മികച്ച റെക്കോഡുകളുള്ള താരമല്ലെങ്കിലും മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ മിച്ചെല്‍ മക്ലെനഗന്‍ കാഴ്ചവെച്ചിട്ടുണ്ട്. 2015,2016,2017 സീസണുകളില്‍ 18,17,19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള മിച്ചെല്‍ മക്ലെനഗന് പക്ഷേ അവസാന സീസണുകള്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഈ സീസണില്‍ മക്ലെനഗന്‍ പുറത്തിരിക്കേണ്ടി വരും. ജസ്പ്രീത് ബൂംറ,ലസിത് മലിംഗ എന്നിവര്‍ക്കൊപ്പം ട്രന്റ് ബോള്‍ട്ടിനെയും പേസ് നിരയില്‍ മുംബൈ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ മക്ലെനഗന്‍ ഈ സീസണില്‍ പുറത്തിരിക്കാനുള്ള സാധ്യത കൂടുതലാണ്.

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍

ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ മുംബൈ ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും അവസരം നല്‍കാന്‍ സാധ്യതയില്ല. ഓള്‍റൗണ്ടര്‍ വിശേഷമുള്ള നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ 8 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയതെന്നാണ് ശ്രദ്ധേയം. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിലുള്ളപ്പോള്‍ കോള്‍ട്ടര്‍ നെയ്‌ലില്‍ പുറത്തിരിക്കാനുള്ള സാധ്യത കൂടുതലാണ്. അവസാന വര്‍ഷം പരിക്കേറ്റ കോള്‍ട്ടര്‍നെയ്‌ലിന് പഴയ പ്രതാപമുണ്ടോയെന്ന് കണ്ടറിയണം. 26 ഐപിഎല്ലില്‍ നിന്നായി 719 റണ്‍സും 36 വിക്കറ്റുമാണ് 32കാരനായ കോള്‍ട്ടര്‍ നെയ്‌ലിന്റെ സമ്പാദ്യം.

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും ഇത്തവണ മുംബൈ ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുക പ്രയാസമാണ്. 2019 സീസണില്‍ ഡല്‍ഹി 2 കോടിക്ക് റൂതര്‍ഫോര്‍ഡിനെ ടീമിലെത്തിച്ചെങ്കിലും പാടെ നിരാശപ്പെടുത്തി. 7 മത്സരത്തില്‍ നിന്ന് 1 വിക്കറ്റ് മാത്രം നേടിയ താരം ബാറ്റുകൊണ്ടും നിരാശപ്പെടുത്തി. ഇതോടെ ഡല്‍ഹി റൂതര്‍ഫോര്‍ഡിനെ മുംബൈയുടെ മായങ്ക് മാര്‍ക്കണ്ടെയുമായി വെച്ചുമാറുകയായിരുന്നു. 22 കാരനായ റൂതര്‍ഫോര്‍ഡ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി കളിക്കുന്നുണ്ട്. ഇത്തവണ സിപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രമെ റൂതര്‍ഫോര്‍ഡിന് അവസരം ലഭിക്കാനിടയുള്ളു.

Story first published: Monday, August 17, 2020, 18:25 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+