വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കാഴ്ച്ചക്കാരില്‍ 21 ശതമാനം വര്‍ധനവ്, ആദ്യത്തെ ആഴ്ച്ചയില്‍ കണ്ടത് 26 കോടി പേര്‍!!

By Vaisakhan MK

ദുബായ്: റെക്കോര്‍ഡുകളെ കാറ്റില്‍ പറത്തി ഐപിഎല്‍ 2020. ഇത്തവണ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഐപിഎല്‍ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ 26.9 കോടി ആളുകളാണ് ഐപിഎല്‍ ടിവിയില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ തന്നെ റെക്കോര്‍ഡാണ്. മറ്റൊരു പരിപാടിയും ഇത്രത്തോളം നേട്ടം കൈവരിച്ചിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിന് വിവിധ കാര്യങ്ങള്‍ ഗുണകരമായി മാറിയിട്ടുണ്ട്. പല സ്ഥലത്തും ലോക്ഡൗണ്‍ ഉള്ളതും, ഐപിഎല്‍ യുഎഇയിലാണ് നടക്കുന്നതെന്നും, അവിടെ സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ സാധിക്കില്ല എന്നതൊക്കെ അനുകൂല ഘടകമായി മാറിയിട്ടുണ്ട്.

1

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.1 കോടിയുടെ പ്രേക്ഷകരാണ് ഐപിഎല്‍ കാണുന്നത് വര്‍ധിച്ചത്. ബാര്‍ക് റിപ്പോര്‍ട്ടില്‍ 2019നെ ഉപേക്ഷിച്ച് 15 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്നാണ് വ്യക്തമാക്കുന്നത്. ഇത് ആദ്യത്തെ ആഴ്ച്ചയിലെ കണക്കാണ്. ശരാശരി ഇംപ്രെഷന്‍സില്‍ 21 ശതമാനമാണ് ഈ ഐപിഎല്ലിന്റെ കുതിപ്പ്. ഇത് ഓരോ മത്സരത്തിലെയും കണക്കുകള്‍ പരിശോധിച്ചാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ ഒരു മത്സരം കൂടുതല്‍ കളിച്ചിരുന്നു. അതിലുപരി കുറഞ്ഞ ചാനലുകളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നത്. എന്നിട്ടും റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് കിട്ടിയത് ഐപിഎല്ലിന്റെ ജനപ്രീതി കൂടി ഉയര്‍ന്നത് കൊണ്ടാണ്.

ഐപിഎല്ലിന്റെ ആദ്യ ആഴ്ച്ചയില്‍ 60.6 ബില്യണ്‍ മിനുട്ടുകളാണ് പ്രക്ഷേകര്‍ കളി കണ്ടത്. ഇത് ഏഴ് മത്സരങ്ങളാണ്. 21 ചാനലുകളില്‍ നിന്നാണ് ഇത്രയും നേട്ടം കൈവരിച്ചത്. നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ മത്സരമായ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം 52 മില്യണ്‍ ഇംപ്രഷനാണ് ലഭിച്ചത്. 2019നെ അപേക്ഷിച്ച് ഇത് 29 ശതമാനം കൂടുതലായിരുന്നു. 15 കോടിയില്‍ കൂടുതല്‍ പേര്‍ ഈ മത്സരം കണ്ടു. അത് 21 ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നു. നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ 20 കോടി പേര്‍ മത്സരം കണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു.

2 മുതല്‍ ഏഴ് വരെയുള്ള മത്സരങ്ങള്‍ മൂന്നര കോടി ഇംപ്രഷന്‍സാണ് രേഖപ്പെടുത്തിയത്. പത്ത് കോടിയില്‍ അധികം ആളുകളാണ് മൊത്തത്തില്‍ കണ്ടത്. ഇതില്‍ സിഎസ്‌കെ-മുംബൈ മത്സരമായിരുന്നു ഏറ്റവും കൂടുതല്‍. മൂന്നിലൊന്ന് ടിവി പ്രേക്ഷകരും ഐപിഎല്‍ ആദ്യത്തെ ആഴ്ച്ചയില്‍ തന്നെ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരസ്യമേഖലയില്‍ വന്‍ നേട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 15 ശതമാനമാണ് പരസ്യത്തിന്റെ വര്‍ധന ഉണ്ടായത്. ടൂര്‍ണമെന്റിലെ ഏഴാം മത്സരത്തില്‍ ചെറിയ തോതില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. രണ്ട് ശതമാനമാണ് ഇടിഞ്ഞത്.

Story first published: Thursday, October 1, 2020, 21:43 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X