വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രണ്ടു കളി, 16 സിക്‌സര്‍! എന്താണ് രഹസ്യം? നാലു കാരണങ്ങളെന്നു സഞ്ജു സാംസണ്‍

ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയത് സഞ്ജുവാണ്

ഐപിഎല്ലിന്റെ 13ാം സീസണില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളിലും റണ്‍മഴ പെയ്യിച്ച അദ്ദേഹം രാജസ്ഥാന്‍ വിജയത്തില്‍ ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. രണ്ടു മല്‍സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായതും സഞ്ജു തന്നെ.

4 reasons behind sanju samsons super sixers| സിക്‌സറുകള്‍ക്ക് പിന്നിലെ രഹസ്യം | Oneindia Malayalam

IPL 2020: ഹൈദരാബാദിനെതിരേ ഡല്‍ഹിക്ക് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍IPL 2020: ഹൈദരാബാദിനെതിരേ ഡല്‍ഹിക്ക് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

IPL 2020: ഹൈദരാബാദിന്റെ കന്നി ജയം, നാണംകെട്ടത് സിഎസ്‌കെ! അവസാനസ്ഥാനത്ത്, ട്രോള്‍IPL 2020: ഹൈദരാബാദിന്റെ കന്നി ജയം, നാണംകെട്ടത് സിഎസ്‌കെ! അവസാനസ്ഥാനത്ത്, ട്രോള്‍

ടൂര്‍ണമെന്റില്‍ 16 സിക്‌സറുകളാണ് സഞ്ജു വാരിക്കൂട്ടിയത്. സിക്‌സര്‍ വേട്ടയില്‍ തലപ്പത്തും അദ്ദേഹമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ കളിയില്‍ ഒമ്പതും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതതിരായ കളിയില്‍ ഏഴും സിക്‌സറുകള്‍ സഞ്ജു പറത്തി. ഇത്രയും അനായാസം സിക്‌സര്‍ നേടുന്നതിനു പിന്നിലെ രഹസ്യമെന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കേരള താരം. നാലു കാരണങ്ങളാണ് സഞ്ജു ചൂണ്ടിക്കാട്ടുന്നത്.

ലോക്ക്ഡൗണും പരിശീലനവും

ലോക്ക്ഡൗണും പരിശീലനവും

കൊവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും തന്നെ നന്നായി തയ്യാറെടുക്കാന്‍ സഹായിച്ചതായി സഞ്ജു പറയുന്നു. സ്വന്തം കളി സ്വയം വിലയിരുത്തുകയും പവര്‍ ഹിറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തതായി താരം വ്യക്തമാക്കി.
സ്വന്തം ഗെയിമിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയെടുത്തു. ടി20യില്‍ പവര്‍ ഹിറ്റിങ് ശൈലിയാണ് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ പരിശീലനം നടത്താന്‍ നാലോ, അഞ്ചോ മാസം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നത്. ഇതാണ് ഈ സീസണില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടാന്‍ തന്നെ സഹായിച്ച ഒരു കാര്യമെന്ന് സഞ്ജു വിശദമാക്കി.

മുന്‍ ടീമംഗത്തിന്റെ സഹായം

മുന്‍ ടീമംഗത്തിന്റെ സഹായം

കോച്ച് ബിജു ജോര്‍ജ്, മുന്‍ ടീമംഗം റൈഫി വിന്‍സെന്റ് ഗോമസ് എന്നിവര്‍ക്കൊപ്പം കഠിനമായി അധ്വാനിച്ചു. കഴിഞ്ഞ 10 വര്‍ഷമായി റൈഫി തന്നെ സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ അവസരം ലഭിച്ചു. കൂടുതല്‍ നല്ല വ്യക്തിയും ക്രിക്കറ്ററുമായി തന്നെ മാറ്റിയെടുക്കാന്‍ റൈപി സഹായിച്ചിട്ടുണ്ടെന്നും സഞ്ജു വെളിപ്പെചടുത്തി.
രണ്ടോ, മൂന്നോ ഐപിഎല്ലുകളുടെ ഭാഗമായിരുന്നു റൈഫി. ഇന്ത്യന്‍ ജൂനിയര്‍ ടീമിനു വേണ്ടിയും അദ്ദേഹം കളിച്ചു. തനിക്കും അദ്ദേഹത്തിനും സമാനമായ ബാറ്റിങ് ശൈലിയാണ് ഉള്ളതെന്നു തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റൈഫിയെപ്പോലൊരാള്‍ സ്വന്തം നാട്ടില്‍ ഉണ്ടായിരുന്നുവെന്നത് വലിയ സഹായകമായി. അദ്ദേഹം തനിക്കു വഴികാണിച്ചതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

പരിശീലന രീതിയില്‍ മാറ്റം

പരിശീലന രീതിയില്‍ മാറ്റം

ലോക്ക്ഡൗണ്‍ സമയത്തു തന്റെ പരിശീലന രീതിയില്‍ കൊണ്ടു വന്ന മാറ്റവും ഐപിഎല്ലില്‍ തുണയായിട്ടുണ്ടെന്നു സഞ്ജു വ്യക്തമാക്കി. ഫിറ്റ്‌നസ് ട്രെയിനറും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ തന്റെ മുന്‍ സുഹൃത്തുമായ അമല്‍ മനോഹറിന്റെ സഹായം തേടിയിരുന്നതായി സഞ്ജു പറയുന്നു. മലയാളി ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ് അടക്കമുള്ളവരുടെ ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിയാണ് അമല്‍.
വേഗം, കരുത്ത്, സഹനശക്തി, ചുറുചുറുക്ക് തുടങ്ങി നാലു കാര്യങ്ങളില്‍ സഞ്ജുവിന്റെ കഴിവ് പരിശോധിച്ച അദ്ദേഹം ഏതിലൊക്കെയാണ് താരം മെച്ചപ്പെടേണ്ടതെന്നു തിരിച്ചറിയുകയും അതിനു സഹായിക്കുകയും ചെയ്തു. ഓരോ മല്‍സരത്തിനുമിടയില്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സമയം സഞ്ജുവിന് ലഭിക്കുന്നില്ലെന്നു മനസ്സിലാക്കുകയും ഇത് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പരിശീലന രീതികള്‍ ഉപദേശിക്കുകയായിരുന്നുവെന്നും അമല്‍ നേരത്തേ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ കഠിനാധ്വാനം സഞ്ജുവിനെ കൂടുതല്‍ കരുത്തുറ്റ, ഫിറ്റ്‌നസുള്ള, ചുറുചുറുക്കുള്ള താരമാക്കാ മാറ്റുകയും ചെയ്തു. ഇതാണ് ഐപിഎല്ലില്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്.

മുന്‍ മല്‍സരങ്ങള്‍ കണ്ടു

മുന്‍ മല്‍സരങ്ങള്‍ കണ്ടു

വീഡിയോ അനാലിസ്റ്റ് മനീഷ്ഷെട്ടിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും സ്വന്തം ഗെയിമിനെ വിശകലനം ചെയ്യുകയും ചെയ്തിരുന്നു. ഇതു സ്വന്തം കഴിവുകള്‍ മനസ്സിലാക്കാനും എവിടെയൊക്കെയാണ് പിഴയ്ക്കുന്നതെന്നു തിരിച്ചറിയാനും സഹായിച്ചു. മാത്രമല്ല എതിര്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യവും ഗെയിം പ്ലാനുമെല്ലാം മനസ്സിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞെന്നും സഞ്ജു വ്യക്തമാക്കി.

ഞാന്‍ ഇപ്പോള്‍ വളരെ നല്ല മാനസികാവസ്ഥയിലാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാത്തിരിക്കുകയാണ്. ദുബായില്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ ഗെയിം പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. എങ്കിലും മല്‍സരത്തിനു ടീം തയ്യാറായിക്കഴിഞ്ഞതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 30, 2020, 14:27 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X