Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു ഐപിഎല്‍ ക്രിക്കറ്റ് പൂരം; ആരാധകരെ ആവേശത്തിലാഴ്ത്തി തീയതി പ്രഖ്യാപിച്ചു

ഇന്ത്യയിൽ തന്നെ നടക്കും | #IPL2019 | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2019 സീസണ്‍ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പൊതു തിരഞ്ഞെടുപ്പ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇവയെല്ലാം അടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യംകൂടി പരിശോധിച്ചാണ് ബിസിസിഐ തീയതി പ്രഖ്യാപിച്ചത്. എല്ലാ മത്സരങ്ങളും ഇന്ത്യയില്‍തന്നെ നടത്താനാണ് തീരുമാനം. മാര്‍ച്ച് 23നാണ് ഐപിഎല്‍ ആരംഭിക്കുക. എന്നാല്‍, ഫൈനല്‍ എപ്പോഴാണെന്നത് പ്രഖ്യാപിച്ചിട്ടില്ല.

പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ മുഴുവനായോ ഭാഗീകമായോ ഇന്ത്യയ്ക്ക് പുറത്തുവെച്ച് നടത്താന്‍ ആലോചനയുണ്ടായിരുന്നു. ജനുവരി 8ന് ചേര്‍ന്ന സിഇഒ യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നടത്താനാണ് തീരുമാനമെങ്കിലും മുഴുവന്‍ തീയതികളും പുറത്തിറക്കിയിട്ടില്ല. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമായിരിക്കും മുഴുവന്‍ ഷെഡ്യൂളുകളും പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ട്.

cricket

നേരത്തെ രണ്ടുതവണ ഐപിഎല്‍ ഇന്ത്യയില്‍ നിന്നും മാറ്റിയിരുന്നു. 2009ല്‍ സൗത്ത് ആഫ്രിക്കയിലും 2014ല്‍ ഭാഗീകമായി യുഎഇയിലുമായിരുന്നു നടത്തിയത്. ഈ രീതിയില്‍ ഈ വര്‍ഷവും ഐപിഎല്‍ മാറ്റിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിശദമായ ആലോചനകള്‍ക്കുശേഷം ഇന്ത്യയില്‍തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടക്കുന്നതിനാല്‍ ഇത്തവണ പ്രമുഖ താരങ്ങള്‍ മാറിനില്‍ക്കാന്‍ ഇടയുണ്ട്.

Story first published: Tuesday, January 8, 2019, 17:51 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+