വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; പുറത്താകലിന് കാരണം ഫ്‌ളഡ് ലൈറ്റ്; വിമര്‍ശനവുമായി കൊല്‍ക്കത്തയുടെ റാണ

കൊല്‍ക്കത്ത: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തന്റെ പുറത്താകലില്‍ വിമര്‍ശനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണ. സണ്‍ റൈസേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരവെ ഇടയ്ക്കുവെച്ച് കളി തടസ്സപ്പെട്ടത് തന്റെ ഏകാഗ്രതയെ ബാധിച്ചുവെന്ന് റാണ മത്സരശേഷം പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് മത്സരം 12 മിനിറ്റോളം തസപ്പെട്ടിരുന്നു.

nitishrana

മത്സരത്തിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. 68 റണ്‍സെടുത്ത് ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്നു അപ്പോള്‍ റാണ. മത്സരം തടസ്സപ്പെട്ടതോടെ തന്റെ പദ്ധതി താളം തെറ്റിയെന്ന് താരം പറഞ്ഞു. ഡ്രസ്സിങ് റൂമിലെത്തിയതോടെ ബാറ്റിങ് ഒഴിക്കിനെ ബാധിച്ചു. മത്സരം ഫിനിഷ് ചെയ്യാന്‍ തനിക്ക് കഴിയുമായിരുന്നു. എന്നാല്‍, ഇടവേള തന്റെ പുറത്താകലിന് കാരണമായെന്ന് റാണ വ്യക്തമാക്കി.

ഹോക്കി: അവസാന മിനിറ്റിൽ ജയം കൈവിട്ട് ഇന്ത്യ; നഷ്ടമായത് സുവർണാവസരംഹോക്കി: അവസാന മിനിറ്റിൽ ജയം കൈവിട്ട് ഇന്ത്യ; നഷ്ടമായത് സുവർണാവസരം

സുനില്‍ നരൈന് വിരലിന് പരിക്കേറ്റതിനാല്‍ റാണയാണ് ക്രിസ് ലിന്നിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. താരം നന്നായി കളിക്കുകയും ചെയ്തു. വെളിച്ചക്കുറവ് ഉണ്ടായത് ഷോട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് വിശദീകരണം. പ്രശ്‌നം കണ്ടുപിടിച്ച് ഉടനടി പരിഹരിക്കാന്‍ കഴിഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, നേരത്തെയും പലവട്ടം ഈഡന്‍ ഗാര്‍ഡനിലെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

Story first published: Monday, March 25, 2019, 10:03 [IST]
Other articles published on Mar 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X