For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ടോപിലെത്താന്‍ ചെന്നൈയും ഡല്‍ഹിയും മുഖാമുഖം... മല്‍സരം ആര് നേടും?

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോര്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് മുഖാമുഖം പോരടിക്കുന്നത്. ചെന്നൈയൂടെ ഹോംഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ആവേശപ്പോര്.

chennai-delhi

ഐപിഎല്‍ സീസണില്‍ നിലവില്‍ പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകളാണ് ചെന്നൈയും ഡല്‍ഹിയും. ഇരു ടീമിനും 12 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, നെറ്റ്‌റണ്‍റേറ്റില്‍ ഡല്‍ഹിയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. അതുകൊണ്ട് തന്നെ വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തന്നെയാണ് ഇരു ടീമും ലക്ഷ്യംവയ്ക്കുന്നത്.

മഹേന്ദ്രസിങ് ധോണിയുടെ അഭാവത്തില്‍ ഹോംഗ്രൗണ്ടില്‍ തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ചെന്നൈ ഇന്ന് ഡല്‍ഹിയെ ക്ഷണിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌ന തന്നെയാണ് ഡല്‍ഹിക്കെതിരേ ചെന്നൈയെ നയിക്കുക. എന്നാല്‍, ഹാട്രിക്ക് വിജയം കൈവരിച്ച് പ്ലേഓഫില്‍ ഇടം നേടിയ ആവേശത്തിലാണ് ശ്രെയാഷ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ടീം ചെന്നൈയുടെ തട്ടകത്തിലെത്തിയിരിക്കുന്നത്. ഇരു ടീമും ഇതിനു മുമ്പ് സീസണില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈക്കായിരുന്നു ജയം. ഡല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്.

Story first published: Wednesday, May 1, 2019, 16:21 [IST]
Other articles published on May 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+