Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: തടുക്കാമെങ്കില്‍ തടുത്തോ... പിഴച്ചാല്‍ തീര്‍ന്നു!! ഇവര്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍

മുംബൈ: ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് ടി20യെങ്കിലും ബൗളര്‍മാരെ അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ. ഒരൊറ്റ ഓവര്‍ കൊണ്ടു തന്നെ മല്‍സരഗതി മാറ്റി മറിക്കാന്‍ മിടുക്കുള്ള ബൗളര്‍മാര്‍ ഇപ്പോഴുമുണ്ട്.

വരാനിരിക്കുന്ന ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്‍മാരുടെ മാത്രമല്ല ലോകോത്തര ബൗളല്‍മാരുടെ മിന്നല്‍ പ്രകടനം കൂടി ആരാധകര്‍ക്കു കാണാം. ഇത്തവണ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്താന്‍ ശേഷിയുള്ള അഞ്ചു പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറാണ് ഓസീസ് താരം മിച്ചെല്‍ സ്റ്റാര്‍ക്ക്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് അദ്ദേഹം. തുടര്‍ച്ചയായി 90 കിമി വേഗതയില്‍ പന്തെറിയാന്‍ മിടുക്കനായ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുടെ ബാറ്റ്‌സ്മാന്‍മാരുടെ മുട്ട് ഇടിപ്പിക്കും.
കഴിഞ്ഞ രണ്ടു സീസണുകളിലെ ഐപിഎല്ലിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റാര്‍ക്ക്.
ഐപിഎല്ലില്‍ ഇതുവരെ 27 മല്‍സരങ്ങള്‍ കളിച്ച പേസറുടെ സമ്പാദ്യം 34 വിക്കറ്റുകളാണ്. പവര്‍ പ്ലേയിലും അവസാന ഓവറുകളിലുമെല്ലാം പന്തെറിയാന്‍ മിടുക്കനാണ് സ്റ്റാര്‍ക്ക്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുറുപ്പുചീട്ടായിരിക്കും. കഴിഞ്ഞ രണ്ടു തവണയും ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് ഭുവിയായിരുന്നു. 2017ല്‍ 26ഉം തൊട്ടുമുമ്പത്തെ സീസണില്‍ 23ഉം വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇത്തവണ ലേലത്തിനു മുമ്പ് തന്നെ ഭുവിയെ ഹൈരാബാദ് നിലനിര്‍ത്തുകയായിരുന്നു.
അവസാന ഓവറുകളില്‍ പന്തിനെ സ്വിങ് ചെയ്യിച്ച് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കാന്‍ അദ്ദേഹത്തിനാവും. ഐപിഎല്ലിന്റെ കഴിഞ്ഞ നാലു സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഭുവി നടത്തിയിട്ടുള്ളത്. ചുരുങ്ങിയത് 18 വിക്കറ്റുകളെങ്കിലും ഈ സീസണുകളിലെല്ലാം താരം നേടിയിട്ടുണ്ട്.

ആന്‍ഡ്രു ടൈ

ആന്‍ഡ്രു ടൈ

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് ആന്‍ഡ്രു ടൈ. ഇത്തവണ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കടുത്ത വെല്ലുവിളി മറികടന്ന് താരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി ആറു മല്‍സരങ്ങളില്‍ നിനന്നും ടൈ 12 വിക്കറ്റുകള്‍ പിഴുതിരുന്നു. ഒരു ഹാട്രിക്കും ഇതിലുള്‍പ്പെടുന്നു.
ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് താരം ഐപിഎല്ലിലേക്ക് വരുന്നത്. അവസാന ഓവറുകളില്‍ പന്തെറിയാന്‍ കേമനായ ടൈയുടെ വേഗം കുറഞ്ഞ പന്തുകള്‍ ബാറ്റ്‌സ്മാന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ സെന്‍സേഷനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഇത്തവണ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ ഹൈദരാബാദ് നിലനിര്‍ത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ടി20യില്‍ ഏറ്റവുമധികം വിക്കറ്റ് പിഴുത താരം റാഷിദാണ്. വിവിധ ടീമുകള്‍ക്കു വേണ്ടി 80 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.
2017ലെ അരങ്ങേറ്റ ഐപിഎല്ലില്‍ 14 മല്‍രങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തിയിരുന്നു. രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച് തുടങ്ങി അപകടകാരികളായ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും 19 കാരനു മുന്നില്‍ അടിതെറ്റി.
ടി20യില്‍ ആറില്‍ താഴെയാണ് റാഷിദിന്റെ ബൗളിങ് ശരാശരി. താരത്തിന്റെ ഗൂഗ്ലികള്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കും.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

2013 മുതല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബൗളിങിന്റെ അമരക്കാരനാണ് യുവ പേസര്‍ ജസ്പ്രീത് ബുംറ. ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് ചുവടുവച്ച ബുംറ നിശ്ചിത ഓവര്‍ ക്രിക്കറ്റിലൂടെ തുടങ്ങി ഇപ്പോള്‍ ടെസ്റ്റ് ടീമിലും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ ബുംറയ്ക്ക് പ്രത്യേക മിടുക്ക് തന്നെയുണ്ട്.
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ തന്നെയാണ് അദ്ദേഹം. റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കനായ ബുംറ ഐപിഎല്ലില്‍ ഇതുവരെ 47 മല്‍സരങ്ങാണ് കളിച്ചത് 46 വിക്കറ്റുകളും താരം നേടി. ഏഴു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് ബുംറയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.

Story first published: Thursday, February 1, 2018, 12:34 [IST]
Other articles published on Feb 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+