Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിച്ചു മോനേ... ഐപിഎല്‍ 'ലോട്ടറി' ഇത്തവണ ആരു നേടും? സര്‍പ്രൈസ് താരം ഇവരിലൊരാള്‍?

മുംബൈ: ഐപിഎല്ലിന്റെ 11ാം സീസണിലേക്കുള്ള താരലേലം ഈ മാസം 27, 28 തിയ്യതികളിലില്‍ നടക്കും. ബെംഗളൂരുവാണ് താര ലേലത്തിനു വേദിയാവുന്നത്. ഐപിഎല്ലിന്റെ പത്താം സീസണ്‍ കഴിഞ്ഞ തവണ പൂര്‍ത്തിയായത്തോടെ മുഴുവന്‍ ടീമുകളിലെയും താരങ്ങളെ പിരിച്ചുവിട്ടിരുന്നു. ഇത്തവണ ഒന്നെന്ന രീതിയിലാണ് ടീമുകള്‍ തുടങ്ങാന്‍ പോവുന്നത്. പുതിയ സീസണില്‍ നിലനിര്‍ത്തുന്ന മൂന്നു താരങ്ങളുടെ പട്ടിക ടീമുകള്‍ നേരത്തേ ഭരണസമിതിക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം പല ടീമുകളും തങ്ങളുടെ ക്യാപ്റ്റനെയും മറ്റു ചിലരെയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചുവരുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്.
കഴിഞ്ഞ സീസിലെ താരലേലത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗംണ്ടര്‍ ബെന്‍ സ്റ്റോക്‌സിനായിരുന്നു ലോട്ടറിയടിച്ചത്. ഇത്തവണ അത് ആരാവും? രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളാവാന്‍ സാധ്യതയുള്ള അഞ്ചു സര്‍പ്രൈസ് താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ടി20 ലീഗിലെ സൂപ്പര്‍ താരമായ ക്രിസ് ലിന്നിനു വേണ്ടി ഐപിഎല്‍ ലേലത്തില്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുണ്ട്. ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിന്റെ താരമാണ് ഈ 27 കാരന്‍. ന്യൂസിലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ന്‍ മക്കുല്ലത്തിനൊപ്പം മികച്ച കൂട്ടുകെട്ടാണ് ലിന്‍ ടൂര്‍ണമെന്റില്‍ ഉണ്ടാക്കിയത്. ഇരുവരും ക്രീസില്‍ ഒത്തുചേര്‍ന്നപ്പോഴോലെല്ലാം ഗ്രൗണ്ട് പൂരപ്പറമ്പ് പോലെയായി മാറി. ബിഗ്ബാഷ് ബ്രദേഴ്‌സെന്ന് പിന്നീട് ആരാധകര്‍ ഇരുവരെയും വിശേഷിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ലിന്‍ ചില മല്‍സരങ്ങള്‍ കളിച്ചിരുന്നു.

കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ബ്രെന്‍ഡന്‍ മക്കുല്ലത്തിനു ശേഷം ന്യൂസിലന്‍ഡന്റെ അടുത്ത വെടിക്കെട്ട് ഓപ്പണറായി ഇടംകൈയന്‍ ബാറ്റ്‌സ്മായ കോളിന്‍ മണ്‍റോ മാറിക്കഴിഞ്ഞു. ഇതിനകം ചില കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സുകള്‍ കളിച്ച മണ്‍റോയ്ക്ക് താരലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയ ഏക താരം കൂടിയാണ് മണ്‍റോ. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന മല്‍സരത്തില്‍ 52 പന്തില്‍ 104 റണ്‍സ് നേടിയതോടെയാണ് മണ്‍റോ കരിയറിലെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഐപിഎല്ലില്‍ നേരത്തേ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ടെങ്കിലും തകര്‍പ്പന്‍ ഇന്നിങ്‌സുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുന്ന മണ്‍റോയ്ക്ക് ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയും.

എവിന്‍ ലൂയിസ്

എവിന്‍ ലൂയിസ്

വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാനായ എവിന്‍ ലൂയിസ് കഴിഞ്ഞ 15 മാസത്തിനിടെ ടി20യില്‍ തതകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ട്വന്റിയില്‍ 155 ആണ് താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഇന്ത്യക്കെതിരേ ടി20യില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയ താരം കൂടിയാണ് ലൂയിസ്.
കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ് അപ്രതീക്ഷീതമായി വിലയേറിയ താരമായതുപോലെ ലൂയിസിനുവേണ്ടിയും വാശിയേറിയ പോരാട്ടം നടന്നേക്കും.

റഷീദ് ഖാന്‍

റഷീദ് ഖാന്‍

അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ സെന്‍സേഷനാണ് ബൗളര്‍ റഷീദ് ഖാന്‍. കഴിഞ്ഞ സീസണിലെ താരലേലത്തില്‍ താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ വില കൊടുത്ത് വാങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ റഷീദ് ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.
ഐപിഎല്ലിനു ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലും റഷീദ് ഉജ്ജ്വല പ്രകടനം നടത്തി. ടൂര്‍ണമെന്റില്‍ താരം ഹാട്രിക്കും നേടിയിരുന്നു. പിന്നീട് ബിഗ്ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായും പന്തെറിഞ്ഞ റഷീദ് ഇവിടെയും മോശമാക്കിയില്ല.
ഇത്തവണ ലേലത്തില്‍ റഷീദിനെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയാല്‍ അതു മറ്റു ടീമുകള്‍ക്ക് തിരിച്ചടിയാവും.

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

ഇന്ത്യന്‍ ടീമിലെ പുതിയ ഓള്‍റൗണ്ട് സെന്‍സേഷനായ ഹര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരനാണ് മറ്റൊരു ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യ. ബാറ്റിങിനൊപ്പം ബൗളിങിലും ശ്രദ്ധേയമായ സംഭാവന നല്‍കാന്‍ മിടുള്ള താരമാണ് ക്രുനാല്‍. ബാറ്റിങില്‍ മൂന്നാം നമ്പറില്‍ ഇറങ്ങുന്ന ക്രുനാല്‍ കൂറ്റന്‍ സിക്‌സറുകള്‍ നേടാന്‍ മിടുക്കനാണ്.
കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിനൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു അദ്ദേഹം. ഇത്തവണത്തെ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ മുംബൈ നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, January 18, 2018, 17:34 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+