ഐപിഎല്‍ 2017: സമഗ്രം ആധികാരികം... ഇത്തവണയും കുലുക്കമില്ലാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്!!
കൊല്‍ക്കത്ത: ഐ പി എല്ലിലെ ആദ്യത്തെ സെഞ്ചുറിയും ആദ്യത്തെ വിജയവും എല്ലാം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ ആയിരുന്നു. അന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എന്നാല്‍ ആദ്യത്തെ കുറച്ച് സീസണുകളില്‍ പ്രതീക്ഷിച്ച വിജയമൊന്നും ഉണ്ടാക്കാന്‍ കൊല്‍ക്കത്തയ്ക്ക് പറ്റിയില്ല. ഗാംഗുലിക്ക് പുറമേ പോണ്ടിങ്, ബ്രെറ്റ് ലീ, മക്കുല്ലം, കാലിസ്, ഗെയ്ല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളൊക്കെ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ചവരാണ്.
Read Also: വിന്റേജ് യുവരാജ്, ഡെത്ത് ബൗളിംഗ് എന്ന ക്ലാസ്... ഹൈദരാബാദ് സൺറൈസേഴ്സ് ബാംഗ്ലൂരിനെ പൂട്ടിയത് ഇങ്ങനെ!!
എന്നാല്‍ ഗൗതം ഗംഭീര്‍ ക്യാപ്റ്റനായി എത്തിയതോടെ കൊല്‍ക്കത്തയുടെ ജാതകം മാറി. രണ്ട് തവണ കൊല്‍ക്കത്ത ഐ പി എല്‍ ചാമ്പ്യന്മാരായി. ഇന്നിപ്പോള്‍ ഐ പി എല്ലിലെ ഏറ്റവും ബാലന്‍സ്ഡ് ആയ ടീമാണ് കൊല്‍ക്കത്ത. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിങ് എന്നിവ മാത്രമല്ല, താക്കോല്‍ സ്ഥാനങ്ങളിലെല്ലാം ഇന്ത്യന്‍ കളിക്കാരാണ് എന്നതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വെയ്‌റ്റേജ് നല്‍കുന്നു.

പ്ലസ് പോയിന്റ് ഇതാണ്
2011ല്‍ ഗൗതം ഗംഭീര്‍ ക്യാപ്റ്റനായി എത്തിയത് മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരു പാറ്റേണുണ്ട്. ഇത്തവണയും കൊല്‍ക്കത്ത ഉടമകള്‍ ചെയ്ത ഒരു നല്ല കാര്യം ടീമിന്റെ കോര്‍ അങ്ങനെ തന്നെ നിലനിര്‍ത്തി എന്നതാണ്. ലേലത്തില്‍ ശ്രദ്ധേയമായ ഇടപെടലൊന്നും നടത്താഞ്ഞിട്ട് കൂടി ഷുവര്‍ ബെറ്റ് എന്ന് പറയാവുന്ന ഒരു ടീമാണ് കൊല്‍ക്കത്തയുടെ കയ്യിലുള്ളത്.

ഇന്ത്യന്‍ താരങ്ങളുടെ കൊല്‍ക്കത്ത
ഗൗതം ഗംഭീര്‍, യൂസഫ് പത്താന്‍, മനീഷ് പാണ്ഡെ, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, റിഷി ധവാന്‍, പീയൂഷ് ചൗള, റോബിന്‍ ഉത്തപ്പ - ഏത് ഫസ്റ്റ് ഇലവനിലും ഫിറ്റാകുന്ന കളിക്കാരാണ് ഇവരെല്ലാം. എല്ലാവരും ഇന്ത്യക്കാര്‍. ബാറ്റിംഗ്, ബൗളിംഗ്, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍ - എല്ലാവരും ഈ പറഞ്ഞവരിലുണ്ട്. കുല്‍ദീപ് യാദവിനെയും ഷെല്‍ഡന്‍ ജാക്‌സനെയും പോലുള്ള യുവതാരങ്ങള്‍ വേറെ.

വിദേശികള്‍ ഇവര്‍
കഴിഞ്ഞ സീസണുകളില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം കളിച്ചുപരിചയമുള്ള ഷക്കീബ് അല്‍ ഹസനാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങളില്‍ പ്രമുഖന്‍. പിന്നെ ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരൈന്‍ എന്നിവരും ഒറ്റക്ക് കളി തിരിക്കാന്‍ കെല്‍പുള്ളവരാണ്. ട്രെന്റ് ബൗള്‍ട്ട്. നഥാന്‍ കൊര്‍ട്ടര്‍നീല്‍ എന്നിവര്‍ക്കൊപ്പം വിന്‍ഡീസിന്റെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ റോവ്മാന്‍ പവലാണ് ഈ സീസണില്‍ എല്ലാവരും കാത്തിരിക്കുന്ന താരം.

ഇവരെ മിസ് ചെയ്യും
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ വിജയപരാജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസല്‍ ആയിരുന്നു. ബാറ്റിംഗിന് ബാറ്റിംഗ്, ബൗളിംഗിന് ബൗളിംഗ്, ഫീല്‍ഡിങിന് ഫീല്‍ഡിങ് - എല്ലാം തികഞ്ഞ റസലിന് പക്ഷേ ഒരു വര്‍ഷത്തെ വിലക്കാണ്. ഐ പി എല്ലും കളിക്കാനാകില്ല. റസലിന് പുറമേ, പരിക്ക് കാരണം ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനും കുറച്ച് മത്സരങ്ങള്‍ നഷ്ടമാകും.

ഇവരെ ശ്രദ്ധിക്കുക
മധ്യനിരയില്‍ യൂസഫ് പത്താനാണ് കൊല്‍ക്കത്തയുടെ സ്റ്റാര്‍. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന പത്താനെയല്ല കൊല്‍ക്കത്ത കുപ്പായത്തില്‍. അത്രയ്ക്ക് മനോനിയന്ത്രണവും സ്ഥൈര്യവും. അതുപോലെ തന്നെ റോബിന്‍ ഉത്തപ്പയും. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള സുനില്‍ നരൈനും പുതിയ റിക്രൂട്ട് റൊവ്മാന്‍ പവലും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നവരാണ്.

പ്രതീക്ഷകള്‍ ഇങ്ങനെ
ഗൗതം ഗംഭീര്‍ മുന്നില്‍ നിന്ന് നയിക്കുന്ന കൊല്‍ക്കത്ത ടീം പ്ലേ ഓഫ് വരെയെങ്കിലും എത്തിയില്ലെങ്കില്‍ അതാണ് അത്ഭുതം. ഏപ്രില്‍ ഏഴാം തീയതി ഗുജറാത്ത് ലയണ്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യത്തെ കളി. സൗത്താഫ്രിക്കയുടെയും കൊല്‍ക്കത്തയുടെയും മുന്‍ താരമായ ജാക്ക് കാലിസാണ് നൈറ്റ് റൈഡേഴ്‌സിന്റെ കോച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications