കഴിഞ്ഞ വര്‍ഷം കലക്കി കടുക് വറുത്തു.. ഫിനിഷിംഗ് ലൈനില്‍ അടിപതറാതെ നോക്കാന്‍ ഗുജറാത്ത് ലയണ്‍സ്!
അഹമ്മദാബാദ്: ഒരൊറ്റ സീസണില്‍ കളി. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍. ആദ്യ സീസണില്‍ തന്നെ പ്ലേ ഓഫ് - ചെന്നൈ കിംഗ്‌സിനും രാജസ്ഥാനും പകരം ഐ പി എല്ലിനെത്തിയ രണ്ട് ടീമുകളില്‍ ഒന്നായ ഗുജറാത്ത് ലയണ്‍സിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടാണ്. മറ്റേ ടീമായ പുനെയെ ഒക്കെ താരതമ്യം ചെയ്താല്‍ ശരിക്കും ലോട്ടറി എന്ന് തന്നെ പറയാം. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ഗുജറാത്ത് ലയണ്‍സും വന്‍ വിജയമായിരുന്നു.
Read Also: ഐപിഎല്‍ 2017: സമഗ്രം ആധികാരികം... ഇത്തവണയും കുലുക്കമില്ലാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്!!
Read Also: വിന്റേജ് യുവരാജ്, ഡെത്ത് ബൗളിംഗ് എന്ന ക്ലാസ്... ഹൈദരാബാദ് സൺറൈസേഴ്സ് ബാംഗ്ലൂരിനെ പൂട്ടിയത് ഇങ്ങനെ!!
പ്ലേ ഓഫ് വരെ പതര്‍ച്ച കൂടാതെ എത്തിയ ലയണ്‍സ് ഇത്തവണ അവസാന ലാപ്പില്‍ സംഭവിച്ച പതര്‍ച്ച ഒഴിവാക്കാനാകും ഇത്തവണ ശ്രമിക്കുക. സുരേഷ് റെയ്‌നയും മക്കുല്ലവും ഫിഞ്ചും സ്മിത്തും അടങ്ങുന്ന കോര്‍ ടീം അങ്ങനെ തന്നെയുണ്ട് എന്നതാണ് ഏറ്റവും വലിയ മെച്ചം. വിദേശി താരങ്ങളെ അമിതമായി ആശ്രയിക്കുന്നു എന്നത് ദൗര്‍ബല്യവും.

കഴിഞ്ഞ വര്‍ഷം ഒറ്റ നോട്ടത്തില്‍
ആദ്യത്തെ ഏഴ് കളിയില്‍ ആറും ജയിച്ചാണ് ഗുജറാത്ത് ലയണ്‍സ് തുടങ്ങിയത്. തുടര്‍ന്നുളള കളികളില്‍ ആ ഗ്രിപ്പ് അങ്ങ് പോയി. എന്നാലും ടേബിള്‍ ടോപ്പേഴ്‌സ് ആയി തന്നെ ഫിനിഷ് ചെയ്യാന്‍ പറ്റി. അവസാനത്തെ ഒമ്പത് കളിയില്‍ ലയണ്‍സ് ഏഴും തോറ്റു. ബാംഗ്ലൂരിനും സണ്‍റൈസേഴ്‌സിനും എതിരെയുള്ള പ്ലേ ഓഫ് കളികള്‍ ഉള്‍പ്പെടെ

ലാസ്റ്റ് ആന്‍ഡ് ഫൈനല്‍
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഗുജറാത്ത് ലയണ്‍സിന്റെ അവസാനത്തെ ഐ പി എല്ലാകും ഇത്. എന്നാലും ഇത്തവണ ഫൈനലിലെത്തുക, കപ്പടിക്കുന്ന എന്നൊരു ലക്ഷ്യം മാത്രമേ ഗുജറാത്തിന് മുന്‍പില്‍ ഉള്ളൂ. പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയ അവര്‍ ഈ ലേലത്തില്‍ വെറും 3.85 കോടി രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂ.

റെയ്‌നയുടെ ക്യാപ്റ്റന്‍സി
ഗുജറാത്തിന്റെ ടോപ് സ്‌കോററായിരുന്നു റെയ്‌ന. 15 കളിയില്‍ 399 റണ്‍സ്. എന്നാല്‍ ബാറ്റിംഗ് മാത്രമല്ല, റെയ്‌നയുടെ ക്യാപ്റ്റന്‍സിയും പരക്കെ അംഗീകരിക്കപ്പെട്ട സീസണായിരുന്നു അത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല, കഴിഞ്ഞ രണ്ട് മാസമായി റെയ്‌ന പറയത്തക്ക കളികളിലൊന്നും ഭാഗമായിട്ടില്ല. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗത്വം പോലും നഷ്ടപ്പെട്ട അവസ്ഥയാണ്.

പ്രമുഖര്‍ ഇവര്‍
സുരേഷ് റെയ്‌നയ്ക്ക് ഒപ്പം ബ്രണ്ടന്‍ മക്കുല്ലം, ആരോണ്‍ ഫിഞ്ച്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവരാണ് ബാറ്റിംഗിലെ കൊമ്പന്മാര്‍. ഡ്വെയ്ന്‍ ബ്രാവോ, ജെയിംസ് ഫോക്‌നര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും. പക്ഷേ ഇവരെല്ലാവരും വിദേശികളാണ് എന്നതാണ് പ്രശ്‌നം. ഇത്തവണ ഗുജറാത്ത് വാങ്ങിയ ഓപ്പണര്‍ ജേസണ്‍ റോയും വിദേശി താരം തന്നെ. ദിനേശ് കാര്‍ത്തിക്, പ്രവീണ്‍ കുമാര്‍, ജഡേജ എന്നിവരാണ് ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications