ഫൈനല്‍ ഓവര്‍ ദുരന്തമേ നിന്റെ പേരോ അശോക് ഡിന്‍ഡ.. നാല് സിക്‌സടക്കം വിട്ടുകൊടുത്തത് 30 റണ്‍സ്!!
ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് ട്വന്റി 20. ബൗളര്‍മാരെ അടിച്ചുപറത്താനും മസില്‍പവര്‍ കാണിക്കാനുമുള്ള കളി. എല്ലാം സമ്മതിച്ചു. എന്നാലും ഇങ്ങനെയുണ്ടോ ഒരു അടി. ഒരോവറില്‍ 30 റണ്‍സല്ലേ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ അശോക് ഡിന്‍ഡ അവസാന ഓവറില്‍ വിട്ടുകൊടുത്തത്. ഇത് പക്ഷേ ആദ്യമായിട്ടല്ല അശോക് ഡിന്‍ഡ ഐ പി എല്ലില്‍ ഇങ്ങനെ അടിവാങ്ങുന്നത്.
Read Also: എന്തുകൊണ്ട് പുനെ ധോണിയെ ഒഴിവാക്കി സ്മിത്തിനെ ക്യാപ്റ്റനാക്കി?? ഇതാണ് ഉത്തരം, ഇത് മാത്രമാണ്!!
Read Also: ധോണി തോല്‍പ്പിച്ചേനെ.. പക്ഷേ മുംബൈയ്ക്കെതിരെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെയെ അടിച്ച് ജയിപ്പിച്ചു!!
Read Also: കഴിഞ്ഞ വര്‍ഷം കലക്കി കടുക് വറുത്തു.. ഫിനിഷിംഗ് ലൈനില്‍ അടിപതറാതെ നോക്കാന്‍ ഗുജറാത്ത് ലയണ്‍സ്!

മുംബൈയ്‌ക്കെതിരെ സംഭവിച്ചത്
19 ഓവറില്‍ 155 റണ്‍സില്‍ ഇരുന്ന മുംബൈ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 185ല്‍ എത്തിയിരുന്നു. ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയാണ് ഡിന്‍ഡയെ അടിച്ച് പറത്തിയത്. നാല് സിക്‌സും ഒരു ഫോറും അടക്കം 30 റണ്‍സ്. ഐ പി എല്ലിലെ ഇരുപതാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന റെക്കോര്‍ഡാണ് ഡിന്‍ഡയുടെ പേരില്‍ വ്യാഴാഴ്ച എഴുതപ്പെട്ടത്.

ആ ഓവര്‍ ഇങ്ങനെ
ഒന്നാം പന്ത് ഫുള്‍ടോസ്. കവറിന് മുകളിലൂടെ പാണ്ഡ്യ സിക്‌സറിന് പറത്തി. രണ്ടും മൂന്നും പന്തുകള്‍ കൂടി സിക്‌സറിന് പറത്തി പാണ്ഡ്യ ഹാട്രിക് തികച്ചു. നാലാം പന്ത് ഫോര്‍. അഞ്ചാം പന്ത് വീണ്ടും സിക്‌സ്. ആറാം പന്ത് വൈഡും റണ്ണൗട്ടും. അത് വീണ്ടും എറിഞ്ഞപ്പോള്‍ ഒരു റണ്‍ ബൈ. - ഇതായിരുന്നു ഐ പി എല്‍ ഫൈനലോവറിലെ ഏറ്റവും ചെലവേറിയ ഓവറില്‍ നടന്നത്.

ഡേവിഡ് ഹസിയുടെ 27
ഐ പി എല്ലിലെ ഇരുപതാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് ഇതിന് മുമ്പ് രണ്ടുപേരുടെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കാരന്‍ ഡേവിഡ് ഹസിയാണ് ഒരാള്‍. 2013 ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ ആയിരുന്നു ഹസിയുടെ ഈ മാരക ഓവര്‍. കിംഗ്‌സ് ഇലവനെതിരായ കളി നാല് റണ്‍സിന് മുംബൈ ജയിച്ചു.

രാഹുല്‍ ശുക്ല
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ഡല്‍ഹിയുടെ രാഹുല്‍ ശുക്ലയും വിട്ടുകൊടുത്തിട്ടുണ്ട് 27 റണ്‍സ്. യുവരാജ് സിംഗായിരുന്നു ബാറ്റ്‌സ്മാന്‍. ഇതിന് ശേഷം ഒറ്റ ഒരു ഐ പി എല്‍ മത്സരമേ രാഹുല്‍ ശുക്ല കളിച്ചിട്ടുള്ളൂ.

അശോക് ഡിന്‍ഡ
2013 ഐ പി എല്ലില്‍ പുനെ വാര്യേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് അശോക് ഡിന്‍ഡ ഇരുപതാം ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്തത്. ഓവര്‍ തുടങ്ങുമ്പോള്‍ 24 റണ്‍സ് ഉണ്ടായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് ഓവര്‍ തീരുമ്പോള്‍ അര്‍ധസെഞ്ചുറിയില്‍ എത്തി എന്ന് പറഞ്ഞാല്‍ അറിയാമല്ലോ എന്താണ് സംഭവിച്ചത് എന്ന്.

വീണ്ടും അശോക് ഡിന്‍ഡ
ഇരുപതാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ ആറില്‍ മൂന്ന് തവണയും പ്രത്യക്ഷപ്പെടുന്ന ആളാണ് അശോക് ഡിന്‍ഡ. 2011 ഐ പി എല്ലില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോള്‍ പുനെയ്ക്ക് എതിരെയാണ് ഡിന്‍ഡ ഇരുപതാം ഓവറില്‍ 26 റണ്‍സ് വഴങ്ങിയത്.

മഷ്‌റഫി മൊര്‍ത്താസ
ബംഗ്ലാദേശ് ക്യാപ്റ്റനായ മഷ്‌റഫി മൊര്‍ത്താസയുടെ പേരിലും ഉണ്ട് ഒരു 26 റണ്‍സ്. ഡെക്കാനെതിരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമ്പോഴായിരുന്നു ഇത്. 21 റണ്‍സ് ഡിഫന്‍ഡ് ചെയ്യാനിറങ്ങിയ മൊര്‍ത്താസയ്‌ക്കെതിരെ രോഹിത് ശര്‍മ അടിച്ചെടുത്തത് 26 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications