വിരാട് കോലിക്ക് പിന്നാലെ രാഹുലിനും പരിക്ക്.. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് അഥവാ ടീം പ്രതിസന്ധി!!
ബെംഗളൂരു: ഐ പി എല്ലിലെ സ്റ്റാര്‍ ടീമുകളില്‍ ഒന്നാണ് ആര്‍ സി ബി എന്ന് ആരാധകര്‍ ചുരുക്കി വിളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ക്യാപ്റ്റനായി വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍ - സൂപ്പര്‍ മെഗാ താരങ്ങളുടെ പേട്ടയാണ് ബാംഗ്ലൂര്‍ ടീം. എന്നിട്ടും ഇത് വരെ ഒരു ഐ പി എല്‍ കിരീടം കിട്ടിയിട്ടില്ല എന്ന് മാത്രം.
Read Also: മില്‍സ് മുതല്‍ സ്‌റ്റോക്‌സ് വരെ... ഐപിഎല്‍ മിന്നാന്‍ പോകുന്ന 10 വിദേശികള്‍... നോക്കി വെച്ചോളൂ ഇവരെ!!
സ്ഥിരതയില്ലാത്ത പ്രകടനമാണ് ബാംഗ്ലൂര്‍ ടീമിന്റെ ശാപം. എന്നാല്‍ ഇത്തവണ കളി തുടങ്ങും മുമ്പേ ബാംഗ്ലൂരിന് പണി കിട്ടി. പൂര്‍ണമായും ഫിറ്റല്ലാത്ത മിച്ചല്‍ സ്റ്റാര്‍ക്ക് താന്‍ ഐ പി എല്ലിന് ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാലെ വിരാട് കോലിയുടെ പരിക്ക്. ആദ്യത്തെ കുറെ കളികള്‍ കോലിക്ക് മിസാകും. ഇതിനെല്ലാം പുറമേയാണ് മികച്ച ഫോമില്‍ കളിക്കുന്ന രാഹുലിന്റെ പരിക്ക്. തോളിലെ പരിക്ക് കാരണം രാഹുലിന് ഈ ഐ പി എല്‍ സീസണ്‍ മുഴുവനായും നഷ്ടമാകും.

കോലിയില്ലെങ്കില്‍ ആര്
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോലിക്ക് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് നാലാം ടെസ്റ്റില്‍ കോലി കളിച്ചില്ല. പരിക്ക് ഭേദമാകാന്‍ സമയം എടുക്കുമെന്നും ഐ പി എല്ലിലെ ആദ്യകളികളില്‍ താനുണ്ടാകില്ല എന്നും കോലി തന്നെയാണ് വെളിപ്പെടുത്തിയത്. കോലി കളിക്കുന്നില്ലെങ്കില്‍ പകരം എ ബി ഡിവില്ലിയേഴ്‌സാകും ബാംഗ്ലൂര്‍ ടീമിനെ നയിക്കുക.

രാഹുലിന് ഐപിഎല്ലില്ല
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് ടെസ്റ്റുകളില്‍ ആറ് അര്‍ധസെഞ്ചുറികളാണ് രാഹുല്‍ അടിച്ചെടുത്തത്. മിന്നും ഫോമില്‍ കളിക്കുന്ന രാഹുല്‍ ബെംഗളൂരു ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചുമായി. എന്നാല്‍ ചുമലില്‍ പരിക്കേറ്റ രാഹുല്‍ ഐ പി എല്ലിന്റെ പത്താം സീസണില്‍ ഉണ്ടാകില്ല. പരിക്കിനെ തുടര്‍ന്ന് രാഹുലിന് സര്‍ജറി വേണ്ടിവന്നു.

ബാറ്റിംഗ് ടീമാണ്
ബാറ്റിംഗാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ കരുത്ത്. ക്യാപ്റ്റന്‍ വിരാട് കോലി മുതല്‍ ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍, സച്ചിന്‍ ബേബി, കേദാര്‍ ജാദവ്, മന്‍ദീപ് സിംഗ്, സര്‍ഫരാസ് ഖാന്‍ എന്നിങ്ങനെ പോകുന്നു ബാംഗ്ലൂര്‍ ടീമിന്റെ ബാറ്റിംഗ് കരുത്ത്. രാഹുലിന്റെ അഭാവമാണ് ഇത്തവണ ശ്രദ്ധേയം.

ബൗളിംഗില്‍ വീക്ക്
ബൗളിംഗും ഫീല്‍ഡിങുമാണ് ബാംഗ്ലൂര്‍ ടീമിന് എപ്പോഴും പ്രശ്‌നം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിന്‍മാറിയത് ബാംഗ്ലൂര്‍ ടീമിന് തിരിച്ചടിയായി. ഇംഗ്ലണ്ടിന്റെ ട്വന്റി 20 സ്‌പെഷലിസ്റ്റ് തൈല്‍ മില്‍സിനെ 12.5 കോടി രൂപയ്ക്കാണ് ഇത്തവണ ബാംഗ്ലൂര്‍ വാങ്ങിയത്. സ്പിന്നര്‍ യുവേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ പ്രമുഖന്‍.

ഇത്തവണത്തെ സാധ്യത
മുമ്പത്തെ സീസണുകള്‍ പോലെ തന്നെ ഐ പി എല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ സാധ്യതകള്‍ ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ബാറ്റിംഗിനെ അമിതമായി ആശ്രയിക്കുന്ന പരിപാടി വിട്ടാല്‍ മാത്രമേ ഇത്തവണ ബാംഗ്ലൂരിന് പ്രതീക്ഷ വേണ്ടൂ. ലോക്കല്‍ താരങ്ങളെക്കാള്‍ ടീം ആശ്രയിക്കുന്നത് വിദേശികളെയാണ് എന്നതാണ് മറ്റൊരു വീക്ക്‌നെസ്.

ഐ പി എല്ലില്‍ ഇതുവരെ
ഐ പി എല്ലിന്റെ തുടക്കം മുതലുള്ള എട്ട് ടീമുകളില്‍ ഒന്നാണ് ആര്‍ സി ബി. ഐ പി എല്ലിന്റെ ഒമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടുണ്ട് അവര്‍. ചാംപ്യന്‍സ് ലീഗിലും ഫൈനല്‍ കളിച്ചു. 2011ലെ രണ്ടാം സ്ഥാനക്കാരായിരുന്നു. വിരാട് കോലിയാണ് ക്യാപ്റ്റന്‍. ഡാനിയല്‍ വെട്ടോറി കോച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications