Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകള്‍ കൊണ്ടുള്ള വയറിളക്കം... കണക്കിന് മറുപടി കൊടുത്ത് കീരണ്‍ പൊള്ളാര്‍ഡ്!!

ട്വന്റി 20 ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും വില പിടിച്ച താരങ്ങളില്‍ ഒരാളാണ് കീരണ്‍ പൊള്ളാര്‍. വിനാശകാരിയായ ബാറ്റ്‌സ്മാന്‍. തരക്കേടില്ലാത്ത ബൗളര്‍. മിന്നും ഫീല്‍ഡര്‍ - കംപ്ലീറ്റ് ക്രിക്കറ്റര്‍ എന്ന് വിളിക്കാം. ഐ പി എല്ലായാലും ബിഗ് ബാഷായാലും കരീബിയന്‍ പ്രീമിയര്‍ ലീഗായാലും പാകിസ്താന്‍ ക്രിക്കറ്റ് ലീഗായാലും പൊള്ളാര്‍ഡിന് ലോകത്തെവിടെയും ആരാധകരുണ്ട്.

Read Also: കഴിഞ്ഞ ഐപിഎല്ലില്‍ ഒറ്റത്തവണ പോലും രണ്ടക്കം കാണാത്ത ഹര്‍ദീക് പാണ്ഡ്യ... ഇത്തവണ 26 പന്തില്‍ 64, 6x6!!

Read Also: അംപയര്‍ ആഞ്ഞുകളിച്ചിട്ടും നടന്നില്ല... മുംബൈ ബോയ്‌സിനെ തോല്‍പിക്കാന്‍ ഗംഭീര്‍ ഒന്നുംകൂടി മൂക്കണം!!

പൊള്ളാര്‍ഡ് ഒരു ചൂടന്‍

പൊള്ളാര്‍ഡ് ഒരു ചൂടന്‍

ആരാധകര്‍ മാത്രമല്ല ആവശ്യത്തില്‍ കൂടിയ ചൊരുക്കും പൊള്ളാര്‍ഡിനുണ്ട്. പെട്ടെന്ന് ചൂടാകുന്ന സ്വഭാവക്കാരനാണ് പൊള്ളാര്‍ഡ്. ഐ പി എല്ലില്‍ അംപയര്‍ താക്കീത് ചെയ്തതില്‍ പ്രതിഷേധിച്ച് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് കളിച്ചിട്ടുണ്ട് പൊള്ളാര്‍ഡ്. മറ്റൊരിക്കല്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബാറ്റ് കൊണ്ട് തല്ലാനോങ്ങി.

മഞ്ജരേക്കര്‍ക്ക് പറ്റിയത്

മഞ്ജരേക്കര്‍ക്ക് പറ്റിയത്

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് പൊളളാര്‍ഡിനെ എവിടെ ഉപയോഗിക്കണം എന്ന് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ വിവാദമായ ഒരു കമന്റ് നടത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ മാത്രം തലച്ചോറ് പൊള്ളാര്‍ഡിന് ഇല്ല എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.

പ്രതികരിച്ച് പൊള്ളാര്‍ഡ്

പ്രതികരിച്ച് പൊള്ളാര്‍ഡ്

വിവാദ പരാമര്‍ശത്തില്‍ സഞ്ജയ് മഞ്ജരേക്കര്‍ക്ക് നേരിട്ട് മെസേജ് അയച്ച പൊളളാര്‍ഡ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയും മഞ്ജരേക്കറെ വിമര്‍ശിച്ചു. വായില്‍ തോന്നിയത് എന്ത് പറഞ്ഞാലും പണം കിട്ടുന്നുണെങ്കില്‍ ഈ വെര്‍ബല്‍ ഡയേറിയ തുടര്‍ന്നോളൂ എന്നായിരുന്നു പോളിയുടെ ട്വീറ്റ്.

സൂക്ഷിച്ച് സംസാരിക്കണം

സൂക്ഷിച്ച് സംസാരിക്കണം

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്നൊരു ഉപദേശവും പൊള്ളാര്‍ഡ് മഞ്ജരേക്കറിന് നല്‍കുന്നു. ഒരിക്കല്‍ പറഞ്ഞാല്‍ പറഞ്ഞത് തിരിച്ചെടുക്കാന്‍ പറ്റില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ 179 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് വേണ്ടി ഇറങ്ങിയ പൊള്ളാര്‍ഡ് 17 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായിരുന്നു.

Story first published: Monday, April 10, 2017, 17:06 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+