കഴിഞ്ഞ ഐപിഎല്ലില്‍ ഒറ്റത്തവണ പോലും രണ്ടക്കം കാണാത്ത ഹര്‍ദീക് പാണ്ഡ്യ... ഇത്തവണ 26 പന്തില്‍ 64, 6x6!!
മുംബൈ: ഐ പി എല്‍ 2017 ലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ഹര്‍ദീക് പാണ്ഡ്യ എന്ന ബറോഡ ഓള്‍റൗണ്ടര്‍. ആദ്യത്തെ മത്സരത്തില്‍ റൈസിങ് പുനെ സൂപ്പര് ജയന്റ്‌സിന് എതിരെ 15 പന്തില്‍ 35 റണ്‍സ്. നാല് സിക്‌സും രണ്ട് ഫോറും. ഇതില്‍ 30 റണ്‍സും പിറന്നത് അവസാനത്തെ ഒരോവറില്‍. അത് പിന്നെ ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് സമ്മര്‍ദ്ദം ഇല്ലല്ലോ എന്ന് വെക്കാം.
Read Also: അംപയര്‍ ആഞ്ഞുകളിച്ചിട്ടും നടന്നില്ല... മുംബൈ ബോയ്‌സിനെ തോല്‍പിക്കാന്‍ ഗംഭീര്‍ ഒന്ന് കൂടി മൂക്കണം!!
Read Also: അഫ്ഗാന്‍ വണ്ടര്‍ ബോയ് റാഷിദ് ഖാന്‍.. ദുരന്തം റെയ്നയുടെ ഗുജറാത്തിന് 19 വിക്കറ്റ് തോല്‍വി.. ആ കളിയില്‍ നടന്നത്!!

സമ്മര്‍ദ്ദത്തിലും കളിക്കും
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കളിയില്‍ നേരെ വിപരീതമാണ് സ്ഥിതി. പാണ്ഡ്യ ക്രീസിലെത്തുമ്പോള്‍ 23 പന്തില്‍ 53 റണ്‍സാണ് വേണ്ടിയിരുന്നത്. പാണ്ഡ്യ അടിച്ചത് 11 പന്തില്‍ 29 റണ്‍സ്. കളി ഒരു പന്ത് ശേഷിക്കെ ജയിച്ചു. ആകെ രണ്ട് കളി.

ഇത് വരെ പുറത്തായില്ല
26 പന്തില്‍ 64 റണ്‍സ്. നാല് ആറ് സിക്സ്. നാല് ഫോര്‍. സ്ട്രൈക്ക് റേറ്റ് 246ന് മുകളില്‍. കഴിഞ്ഞില്ല ആദ്യത്തെ കളിയില്‍ നാലോവര്‍ പന്തെറിഞ്ഞ് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. മിന്നും ക്യാച്ചുകള്‍ വേറെ.

കഴിഞ്ഞ സീസണ്‍ ദയനീയം
എന്നാല്‍ കഴിഞ്ഞ സീസണില്‍ ഹര്‍ദീക് പാണ്ഡ്യയുടെ പ്രകടനം കണ്ടവരാരും ഇയാളെ ഇനിയൊരു സീസണ്‍ കളിപ്പിക്കും എന്ന് പോലും വിചാരിച്ചിട്ടുണ്ടാകില്ല. 11 കളിയില്‍ ഇറങ്ങിയ പാണ്ഡ്യ കഴിഞ്ഞ സീസണില്‍ ഒരിക്കല്‍ പോലും രണ്ടക്കം കണ്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 9. 6.28 ശരാശരിയില്‍ ആകെ 44 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 69.84.

ഒരു സിക്‌സ് പോലും
ഒരൊറ്റ സിക്സ് പോലും അടിച്ചില്ല. 11 കളിയില്‍ ആകെ വീഴ്ത്തിയത് 3 വിക്കറ്റ്. അതും പത്തിനോടടുത്ത ഇക്കോണമിയില്‍. എന്നാല്‍ ഇത്തവണ കഴിഞ്ഞ സീസന്റെ കൂടി കടംവീട്ടാനുറച്ചാണ് പാണ്ഡ്യ ഇറങ്ങുന്നത്.

ക്രുനാല്‍ പാണ്ഡ്യയും സൂപ്പര്‍
ഹര്‍ദീക് മോശമാക്കിയെങ്കിലും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ പക്ഷേ കഴിഞ്ഞ വര്‍ഷം മിന്നി കേട്ടോ. 12 കളിയില്‍ 40 ശരാശരിയില്‍ 237 റണ്‍സ്. 190ന് മേല്‍ സ്ട്രൈക്ക് റേറ്റ്. ആറ് വിക്കറ്റും വീഴ്ത്തി. ഇത്തവണ രണ്ട് കളിയില്‍ 11 റണ്‍സും മൂന്ന് വിക്കറ്റുമാണ് ക്രുനാലിന്റെ ഇതുവരെയുള്ള നേട്ടം.

സി പാണ്ഡ്യ ബി പാണ്ഡ്യ
കൊല്‍ക്കത്തയ്‌ക്കെതിരായ കളിയില്‍ ക്രുനാലിന് കിട്ടിയ രണ്ട് വിക്കറ്റുകള്‍ ഹര്‍ദീക് പാണ്ഡ്യ ക്യാച്ചെടുത്തായിരുന്നു. റോബിന്‍ ഉത്തപ്പ, യൂസഫ് പത്താന്‍ എന്നിവരാണ് ക്രുനാലിന്റെ പന്തില്‍ ഹര്‍ദീകിന് ക്യാച്ച് നല്‍കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഐ പി എല്ലിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ് ബറോഡയില്‍ നിന്നുള്ള ഈ സഹോദരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications