Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബദ്രിയുടെ ഹാട്രിക്കില്‍ മുംബൈയ്ക്ക് ഏഴിന് 4 വിക്കറ്റ് പോയി.. പക്ഷേ പൊള്ളാര്‍ഡ് അടിച്ചു ജയിപ്പിച്ചു!!

ബെംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം വിജയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ജയിക്കാന്‍ 143 റണ്‍സ് മാത്രം മതിയായിരുന്ന മുംബൈ ഇന്ത്യന്‍സിന് ഞെട്ടിക്കുന്ന തുടക്കമാണ് കിട്ടിയത്. ഏഴ് റണ്‍സ് എടുക്കുമ്പോഴേക്ക് അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ കീരണ്‍ പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് അവരെ വിജയത്തിലെത്തിച്ചു.

pollard-

ടോസ് നേടി ബാംഗ്ലൂരിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ട മുംബൈ ഇന്ത്യന്‍സ് വിചാരിച്ച പോലെ തന്നെ നടന്നു. ലസിത് മലിംഗ ഇല്ലാഞ്ഞിട്ടും മുംബൈ ബൗളിഗ് കിറുകൃത്യമായിരുന്നു. ക്രിസ് ഗെയ്ല്‍, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ അടങ്ങിയ ബാംഗ്ലൂരിനെ വെറും 142 റണ്‍സില്‍ ഒതുക്കാന്‍ അവര്‍ക്ക് സാധിച്ചു. 47 പന്തില്‍ 62 റണ്‍സെടുത്ത വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

താരത്യമേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് തുടക്കത്തിലേ അടിതെറ്റി. സാമുവല്‍ ബദ്രിയുടെ ഹാട്രിക്ക് കഴിഞ്ഞപ്പോള്‍ മുംബൈയുടെ സ്‌കോര്‍ ഏഴ് റണ്‍സിന് നാല് വിക്കറ്റ്. അവിടെ നിന്നും കീരണ്‍ പൊള്ളാര്‍ഡ് ക്രുനാല്‍ പാണ്ഡ്യയുടെ സഹായത്തോടെ മുംബൈയെ വിജയത്തിലെത്തിച്ചു. 47 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമായി 70 റണ്‍സെടുത്ത കീരണ്‍ പൊള്ളാര്‍ഡാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Friday, April 14, 2017, 20:01 [IST]
Other articles published on Apr 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+