Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ഫോറ് പോലും അടിക്കാതെ 34 പന്തില്‍ 64.. ഗെയ്‌ലിനും ഡിവില്ലിയേഴ്‌സിനും മേലെ മുംബൈ ബോയ് നിതീഷ് റാണ!!

നഷ്ടമായ ഫോം തിരിച്ചുപിടിക്കുന്നതില്‍ കോച്ച് മഹേല ജയവര്‍ധനയും ഇതിഹാസാതാരം സച്ചിന്‍ തെണ്ടുല്‍ക്കറും സഹായിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷ് റാണ ഈ സീസണ്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് ഒരു ഓളമായിരുന്നു. ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും വലിയ സെന്‍സേഷന്‍ ആയിക്കൊണ്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ഈ 23കാരന്‍ ദില്ലി സ്വദേശി.

അപൂര്‍വ്വ റെക്കോര്‍ഡ്

അപൂര്‍വ്വ റെക്കോര്‍ഡ്

ഒരു ഫോറ് പോലും അടിക്കാതെയാണ് ഗുജറാത്ത് ലയണ്‍സിനെതിരെ റാണ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഫോറടിച്ചില്ലെങ്കിലെന്താ സിക്‌സറടിച്ചു. അതും ആറെണ്ണം. ആകെ 34 പന്തില്‍ 62 റണ്ണടിച്ചു റാണ. ഏഴെണ്ണം സിക്‌സറുകള്‍. ഫോറില്ലേയില്ല.

ഓറഞ്ച് ക്യാപ്പുകള്‍

ഓറഞ്ച് ക്യാപ്പുകള്‍

ആറ് കളിയില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 255 റണ്‍സാണ് റാണയുടെ സമ്പാദ്യം. നിലവില്‍ ബ്രണ്ടന്‍ മക്കുല്ലത്തിന് പിന്നിലായി രണ്ടാമത്. രണ്ട് തവണ ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്‌കോറര്‍ക്കുള്ള ഓറഞ്ച് തൊപ്പി റാണയുടെ പക്കലായിരുന്നു.

സിക്‌സര്‍ വീരന്‍

സിക്‌സര്‍ വീരന്‍

കണ്ടാല്‍ വലിയ സൈസൊന്നും ഇല്ലെങ്കിലും സിക്‌സറടിക്കലാണ് റാണയുടെ ഹോബി എന്ന് തോന്നും. ആറ് ഇന്നിംഗ്‌സിലായി 16 തവണയാണ് റാണ പന്ത് അതിര്‍ത്തിക്ക് മേലെ പറത്തിയത്. ബ്രണ്ടന്‍ മക്കുല്ലം 15 സിക്‌സടിച്ചപ്പോഴാണ് ഇത്. സികസറടിയുടെ കാര്യത്തില്‍ ഗെയ്‌ലും പൊള്ളാര്‍ഡും കോലിയും വാര്‍ണറുമെല്ലാം റാണയ്്ക്ക് പിന്നിലാണ്.

വെറും പത്ത് ലക്ഷം രൂപയ്ക്ക്

വെറും പത്ത് ലക്ഷം രൂപയ്ക്ക്

2015 ലേലത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വാങ്ങിയതാണ് റാണയെ. 2016 ല്‍ നാല് കളികളില്‍ ഇറങ്ങി. 104 റണ്‍സടിച്ചു. എട്ട് ഫോറും ഏഴ് സിക്‌സും. ഈ സീസണില്‍ ഇത് വരെയായി ആറ് കളിയില്‍ 255 റണ്‍സ്. പതിനാറ് സിക്‌സും പതിനാല് ഫോറും.

Story first published: Saturday, April 22, 2017, 16:20 [IST]
Other articles published on Apr 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+