Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാംഗ്ലൂര്‍ പഞ്ചാബിനെതിരെ.. പരിക്കും ഗെയ്‌ലിന്റെ ഫോമും തലവേദന.. വിഷ്ണു വിനോദ് പ്രതീക്ഷ കാക്കുമോ?

ഇന്‍ഡോര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് (തിങ്കളാഴ്ച) വിജയിച്ചവരുടെ കളി. ഒന്നാമത്തെ മത്സരത്തില്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനെ കീഴടക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് കളി. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരം സോണി സിക്‌സ്, സോണി മാക്‌സ്, സോണി ഇ എസ് പി എന്‍ ചാനലുകളിലും ഹോട്‌സ്റ്റാറിലും തത്സമയം.

Read Also: അംപയര്‍ ആഞ്ഞുകളിച്ചിട്ടും നടന്നില്ല... മുംബൈ ബോയ്‌സിനെ തോല്‍പിക്കാന്‍ ഗംഭീര്‍ ഒന്നുംകൂടി മൂക്കണം!!

Read Also: അഫ്ഗാന്‍ വണ്ടര്‍ ബോയ് റാഷിദ് ഖാന്‍.. ദുരന്തം റെയ്നയുടെ ഗുജറാത്തിന് 19 വിക്കറ്റ് തോല്‍വി.. ആ കളിയില്‍ നടന്നത്!!

ആരൊക്കെ കളിക്കും

ആരൊക്കെ കളിക്കും

ക്യാപ്റ്റന്‍ വിരാട് കോലി, പകരക്കാരന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്, ഓപ്പണര്‍ കെ എല്‍ രാഹുല്‍ എന്നിവരെ ഐ പി എല്‍ തുടങ്ങുന്നതിന് മുമ്പേ നഷ്ടപ്പെട്ടവരാണ് ബാംഗ്ലൂര്‍. ഇന്ന് എ ബി ഡിവില്ലിയേഴ്‌സ് എങ്കിലും കളിച്ചേക്കും എന്ന സാധ്യതയിലാണ് ബാംഗ്ലൂര്‍ ആരാധകരുടെ പ്രതീക്ഷ. കോലിയുടെ മടങ്ങിവരവിന് ഇനിയും ഒരാഴ്ച കൂടി എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൗളിംഗ് മികവില്‍ പ്രതീക്ഷ

ബൗളിംഗ് മികവില്‍ പ്രതീക്ഷ

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരെ പുറത്തെടുത്ത ബൗളിംഗ് മികവിലാണ് ബാംഗ്ലൂര്‍ പ്രതീക്ഷ വെക്കുന്നത്. 158 റണ്‍സ് മാത്രം പ്രതിരോധിക്കാന്‍ ഉണ്ടായിരുന്ന ബാംഗ്ലൂര്‍ ഡെല്‍ഹിക്കെതിരെ 15 റണ്‍സിനാണ് ജയിച്ചത്. ഷെയ്ന്‍ വാട്‌സന്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ മറ്റ് ബൗളര്‍മാരും തിളങ്ങി. രണ്ട് കളിയില്‍ ഒരു വിജയവും രണ്ട് പോയിന്റുമാണ് ബാംഗ്ലൂരിന് സ്വന്തമായുളളത്.

വിഷ്ണു വിനോദ് തുടര്‍ന്നേക്കും

വിഷ്ണു വിനോദ് തുടര്‍ന്നേക്കും

ഡെല്‍ഹിക്കെതിരെ അവസാനം മാത്രം ക്രീസിലെത്തിയ വിഷ്ണു വിനോദ് പഞ്ചാബിനെതിരായ മത്സരത്തിലും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. അഞ്ച് പന്തില്‍ 9 റണ്‍സെടുത്ത വിഷ്ണു സഹീര്‍ഖാനെ സിക്‌സറിന് പറത്തിയിരുന്നു. കോലിയുടെ അഭാവത്തില്‍ കേദാര്‍ ജാദവിന്റെ മികച്ച ഫോമിലാണ് ബാംഗ്ലൂര്‍ ഉറ്റുനോക്കുന്നത്.

ആത്മവിശ്വാസത്തോടെ പഞ്ചാബ്

ആത്മവിശ്വാസത്തോടെ പഞ്ചാബ്

കരുത്തരായ പുനെയെ വലിയ പ്രയാസമൊന്നുമില്ലാതെ കീഴടക്കിയ ആത്മവിശ്വാസത്തോടെയാകും പഞ്ചാബ് ബാംഗ്ലൂരിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങുക. ക്യാപ്റ്റന്‍ മാക്‌സ് വെല്ലാണ് മികച്ചൊരു ഇന്നിംഗ്‌സോടെ പഞ്ചാബിനെ ലക്ഷ്യത്തിലെത്തിച്ചത്. പരിക്കേറ്റ മുരളി വിജയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്ത് ശര്‍മ തിങ്കളാഴ്ച കളിക്കാന്‍ ഇറങ്ങിയേക്കും.

Story first published: Monday, April 10, 2017, 14:08 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+