Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മയും പൊള്ളാര്‍ഡും അല്ല... കൊല്‍ക്കത്തയെ മുംബൈയുടെ പുള്ളറ് അടിച്ച് പറത്തി!!

മുംബൈ: അവിശ്വസനീയമായ ബാറ്റിംഗിലൂടെ നിതീഷ് റാണയും ഹര്‍ദീക് പാണ്ഡ്യയും ചേര്‍ന്ന് മുംബൈയെ ജയിപ്പിച്ചു. ഒരവസരത്തില്‍ അസാധ്യം എന്ന് കരുതിയ വിജയലക്ഷ്യം യുവതാരങ്ങളുടെ മികവിലാണ് മുംബൈ കയ്യെത്തിപ്പിടിച്ചത്. ജയിച്ചു എന്ന് കരുതിയ കളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈവിട്ടു. സ്‌കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റിന് 178. മുംബൈ ഇന്ത്യന്‍സ് 19.5 ഓവറില്‍ ആറിന് 180.

179 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ജോസ് ബട്‌ലറും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ മധ്യനിരയില്‍ അംപയറുടെ പിഴവില്‍ ബട്‌ലര്‍, രോഹിത് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. എന്നാല്‍ അവസാന മൂന്നോവറില്‍ 40 റണ്‍സ് വേണ്ടിയിരുന്ന അവരെ റാണയും പാണ്ഡ്യയും ചേര്‍ന്ന് 1 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തിച്ചു. റാണ 50 റണ്‍സോടെ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ പാണ്ഡ്യ 11 പന്തില്‍ 29 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

pandya

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് എടുത്തത്. 47 പന്തില്‍ 5 ഫോറും 5 സിക്‌സും അടക്കം 81 റണ്‍സ് എടുത്ത മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഗംഭീര്‍ 19, ലിന്‍ 32, സൂര്യകുമാര്‍ യാദവ് 17 എന്നിങ്ങനെയാണ് കൊല്‍ക്കത്തയുടെ മറ്റ് സ്‌കോറുകള്‍. മുംബൈയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.

Story first published: Monday, April 10, 2017, 0:22 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+