Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അംപയര്‍ ആഞ്ഞുകളിച്ചിട്ടും നടന്നില്ല... മുംബൈ ബോയ്‌സിനെ തോല്‍പിക്കാന്‍ ഗംഭീര്‍ ഒന്ന് കൂടി മൂക്കണം!!

മുംബൈ: 179 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ വളരെ സേഫായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ അപ്പോഴാണ് പണ്ടത്തെ ജഗതി കഥയിലെ പോലെ അംപയര്‍ ഇടപെട്ടത്. ഒരു വിക്കറ്റ്, രണ്ട് വിക്കറ്റ്, മൂന്ന് വിക്കറ്റ് - മൂന്നും അംപയറുടെ പിഴവില്‍. അതും ആരൊക്കെ. ജോസ് ബട്‌ലര്‍, രോഹിത് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ.. നാലിന് 97 എന്ന നിലയില്‍ തകര്‍ന്നുപോയി മുംബൈ. പക്ഷേ മുംബൈ ബോയ്‌സ് ഉണ്ടോ വിട്ടുകൊടുക്കുന്നു.. ത്രില്ലിങ് കളിയുടെ ഹൈലൈറ്റ്‌സ് കാണാം...

രണ്ടാം തവണയും ബട്‌ലര്‍

രണ്ടാം തവണയും ബട്‌ലര്‍

ആദ്യമത്സരം കളിക്കുന്ന അങ്കീത് രാജ്പുതിന്റെ ഫുള്‍ടോസ് പന്തിലാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ എല്‍ ബി ഡബ്ലിയു വിധിക്കപ്പെട്ടത്. പക്ഷേ പന്ത് ലെഗ് സ്റ്റംപിനും എത്രയോ വെളിയില്‍ ആയിരുന്നു. രണ്ട് സിക്‌സറൊക്കെ പറത്തി ഫോമിലായിരുന്നു ബട്‌ലര്‍. രണ്ട് കളിയില്‍ ഇത് രണ്ടാം തവണയാണ് ബ്ടലറെ അംപയര്‍ ഇല്ലാത്ത ഔട്ട് വിളിക്കുന്നത്.

രോഹിതിന്റേത് തോന്ന്യാസം

രോഹിതിന്റേത് തോന്ന്യാസം

ടി വിയില്‍ കളി കണ്ടവര്‍ക്ക് പോലും കാണാവുന്ന ഇന്‍സൈഡ് എഡ്ജ് അംപയര്‍ കണ്ടില്ല എന്നതാണ് രസം. നരൈന്റെ പന്തില്‍ ബാറ്റില്‍ കൊണ്ട് പാഡിലെത്തിയ പന്തിലാണ് അംപയര്‍ ഔട്ട് കൊടുത്തത്. അംപയറുടെ തീരുമാനത്തില്‍ വളരെയധികം ക്ഷുഭിതനായാണ് രോഹിത് ക്രീസ് വിട്ടത്. രോഹിതിന് താക്കീതും കിട്ടി.

ക്രുനാല്‍ പാണ്ഡ്യ മുത്തല്ലേ

ക്രുനാല്‍ പാണ്ഡ്യ മുത്തല്ലേ

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ ഫസ്റ്റ് ചേഞ്ച് ആയി പന്തെറിയാനെത്തിയ ആദ്യ ഓവറില്‍ തന്നെ ക്രുനാല്‍ പാണ്ഡ്യ വിറപ്പിച്ചു. ഒന്നാം പന്തില്‍ ഗംഭീര്‍ ഔട്ട്. അതേ ഓവറില്‍ റോബിന്‍ ഉത്തപ്പയും ഔട്ട്. ഉത്തപ്പക്ക് പിന്നാലെ യൂസഫ് പത്താനെയും അനിയന്‍ ഹര്‍ദീക് പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ചു ക്രുനാല്‍. ബാറ്റിംഗില്‍ രണ്ട് ബൗണ്ടറിയുമായി തിളങ്ങിവരികയായിരുന്ന ക്രുനാല്‍ നിര്‍ഭാഗ്യം കൊണ്ടാണ് പുറത്തായത്.

ഹര്‍ദീക് എന്താ മോശമാ

ഹര്‍ദീക് എന്താ മോശമാ

15 പന്തില്‍ നാല് സിക്‌സറടക്കം 35 റണ്‍സെടുത്ത കിടുക്കന്‍ ഇന്നിംഗ്‌സിന് പിന്നാലെ കൊല്‍ക്കത്തയ്‌ക്കെതിരെയും ഹര്‍ദീക് പാണ്ഡ്യ മിന്നി. 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 29 റണ്‍സ്. മൂന്നോവറില്‍ 49 റണ്‍സ് വേണ്ടപ്പോഴായിരുന്നു ഈ മാസ്മരിക ഇന്നിംഗ്‌സ്. രണ്ടു ക്യാച്ചും ഹര്‍ദീക് എടുത്തു.

മാന്‍ ഓഫ് ദ മാച്ച റാണ

മാന്‍ ഓഫ് ദ മാച്ച റാണ

ദില്ലിബോയ് നിതീഷ് റാണയാണ് മാന്‍ ഓഫ് ദ മാച്ചായത്. ഒരു ഘട്ടത്തില്‍ 22 പന്തില്‍ 28 റണ്‍സെടുത്തിരുന്ന റാണ പിന്നീട് വെറും ഏഴ് പന്തില്‍ 22 റണ്‍സെടുത്ത് ഫിഫ്റ്റി തികച്ചു. അവിശ്വസനീയമായ ചില ഷോട്ടുകളിലൂടെയാണ് നിതീഷ് റാണ മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

മനീഷ് പാണ്ഡെയാണ് എല്ലാം

മനീഷ് പാണ്ഡെയാണ് എല്ലാം

47 പന്തില്‍ 5 ഫോറും 5 സിക്സും അടക്കം 81 റണ്‍സുമായി മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായത്. ഗംഭീര്‍ 19, ലിന്‍ 32, സൂര്യകുമാര്‍ യാദവ് 17 എന്നിങ്ങനെയാണ് കൊല്‍ക്കത്തയുടെ മറ്റ് സ്‌കോറുകള്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റിന് 178 റണ്‍സാണെടുത്തത്.

മെച്ചപ്പെട്ട ബൗളിംഗ്

മെച്ചപ്പെട്ട ബൗളിംഗ്

ടിം സൗത്തിക്ക് പകരം ലസിത് മലിംഗയും അമ്പാട്ടി റായുഡുവിന് പകരം ഹര്‍ഭജന്‍ സിംഗും എത്തിയതോടെ മുംബൈയുടെ ബൗളിംഗ് ഒന്നുകൂടി ഉഷാറായി. ഫാസ്റ്റ് ബൗളര്‍മാര്‍ അവസാനം റണ്‍ വഴങ്ങിയെങ്കിലും സ്പിന്നര്‍മാര്‍ എട്ടോവറില്‍ 51 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മിച്ചല്‍ മക്ലനാഗന്‍ അവസാന ഓവറില്‍ 23 റണ്‍സാണ്‌കൊടുത്തത്.

കൊല്‍ക്കത്തയ്ക്ക് പിഴച്ചത്

കൊല്‍ക്കത്തയ്ക്ക് പിഴച്ചത്

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ പുറത്തിരുത്താനുള്ള തീരുമാനമാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. ബാറ്റിംഗിലും ബൗളിംഗിലും ഷക്കീബിന്റെ അഭാവം കൊല്‍ക്കത്തയ്ക്ക് അനുഭവപ്പെട്ടു. ട്രെന്റ് ബൗള്‍ട്ട് നാലോവറില്‍ 47 റണ്‍സാണ് വിട്ടുകൊടുത്തത്. അവസാന 3 ഓവറില്‍ 49 റണ്‍സ് പിടിച്ചുനിര്‍ത്താന്‍ പോലും അവര്‍ക്ക് പറ്റിയില്ല. വീക്ക് ബൗളിംഗ് മാത്രമല്ല, അവസാന ഓവറുകളില്‍ കൊല്‍ക്കത്തയുടെ ഫീല്‍ഡിങും ക്യാച്ചിങും ദയനീയമായിരുന്നു.

കൊല്‍ക്കത്ത മുംബൈയിലെത്തിയാല്‍ പൂച്ച

കൊല്‍ക്കത്ത മുംബൈയിലെത്തിയാല്‍ പൂച്ച

ഐ പി എല്ലിലെ പുലിക്കുട്ടികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ എത്തിയാല്‍ വെറും പൂച്ചകളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ആകെ കളിച്ച 19 കളികളില്‍ മുംബൈയുടെ പതിനാലാമത്തെ വിജയമാണ് ഇന്നലത്തേത്. കൊല്‍ക്കത്ത ആകെ ജയിച്ചത് അഞ്ചെണ്ണം. മുംബൈ വാങ്കഡെയില്‍ ആറ് തവണ കളിക്കാനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് തവണയും തോറ്റു.

Story first published: Monday, April 10, 2017, 12:01 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+