അഫ്ഗാന്‍ വണ്ടര്‍ റാഷിദ് ഖാന്‍, ദുരന്തം റെയ്ന.. ഗുജറാത്തിന് 19 വിക്കറ്റ് തോല്‍വി.. ആ കളിയില്‍ നടന്നത്
ഹൈദരാബാദ്: ഒരു തവണ പറ്റുമ്പോഴാണ് അത് അബദ്ധമാകുന്നത്. അതേ അബദ്ധം പിന്നെയും പിന്നെയും ആവര്‍ത്തിച്ചാല്‍ അത് വന്‍ തോല്‍വിയാണ്. ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും വലിയ തോല്‍വി ഈ പോക്ക് പോയാല്‍ ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ആകുമെന്നാണ് തോന്നുന്നത്. ആദ്യ കളിയില്‍ പത്ത് വിക്കറ്റിന് തോറ്റ റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സ് രണ്ടാം കളിയില്‍ 9 വിക്കറ്റിനാണ് തോറ്റത്. സമാനമായ കളി, സമാനമായി റിസല്‍ട്ട്. വിശദമായി കാണാം.
Read Also: അംപയര്‍ ആഞ്ഞുകളിച്ചിട്ടും നടന്നില്ല... മുംബൈ ബോയ്‌സിനെ തോല്‍പിക്കാന്‍ ഗംഭീര്‍ ഒന്നുംകൂടി മൂക്കണം!!

എത്ര ഓപ്പണര്‍മാര്‍
ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ സ്മിത്ത്, ആരോണ്‍ ഫിഞ്ച് - മൂന്ന് ഓപ്പണര്‍മാര്‍ ഓള്‍റെഡി ടീമിലുണ്ട്. ഇത് പോരാതെ, ഇത്തവണ ലേലത്തില്‍ വാങ്ങിയ ജേസണ്‍ റോയ് വേറെയും. ഫലമോ. നാല് പേരെയും കളിപ്പിച്ചു. നാലുപേരും ഒരുമിച്ച് പരാജയപ്പെട്ടു. ഗുജറാത്ത് ലയണ്‍സിന് എട്ടിന്റെ പണിയും കിട്ടി - ഇതാണ് ഐ പി എല്ലിലെ ആദ്യ രണ്ട് കളികളിലും കണ്ടത്.

അപ്പോള്‍ പന്തെറിയാന്‍ ആരാ
ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ കുമാര്‍, ബേസില്‍ തമ്പി, ശിവില്‍ കൗശിക്, സുരേഷ് റെയ്‌ന - അതി സാധാരണമായ കുറച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ മാത്രമാണ് ടീമില്‍. ഇവര്‍ക്കൊപ്പം ബ്രാവോയും ഫോക്‌നറും ചേര്‍ന്നാല്‍ ഇത് ഭേദപ്പെട്ട ബൗളിംഗ് ലൈനപ്പാകും. പക്ഷേ ക്യാപ്റ്റന്‍ റെയ്‌നയ്ക്ക് ബാറ്റിംഗ് മികവില്‍ മാത്രമേ വിശ്വാസം ഉള്ളൂ എന്ന് തോന്നുന്നു.

എന്നിട്ട് സംഭവിച്ചതോ
ആദ്യമത്സരത്തില്‍ തട്ടിയും മുട്ടിയും 183 വരെ എത്തിയ ഗുജറാത്തിന് രണ്ടാം മത്സരത്തില്‍ വെറും 135 വരെ എത്താനേ കഴിഞ്ഞുള്ളൂ. ഫലമോ, ആദ്യമത്സരത്തില്‍ കൊല്‍ക്കത്തയോട് പത്ത് വിക്കറ്റിന് തോറ്റപ്പോല്‍ രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനോട് ഒമ്പത് വിക്കറ്റിന് തോറ്റു. രണ്ട് കളിയിലും കൂടി 19 വിക്കറ്റ് തോല്‍വി. റണ്‍റേറ്റിലും ഏറ്റവും താഴെ.

ദയനീയം ഈ തോല്‍വി
സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിന് ആദ്യം ബാറ്റ് ചെയ്ത് 135 റണ്‍സ് വരെ എത്താനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദ് സണ്‍റൈസാകട്ടെ വെറും 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിച്ചാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 45 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതമാണ് വാര്‍ണര്‍ 76 റണ്‍സടിച്ചത്. ഹെന്റിക്കസ് 52 റണ്‍സടിച്ചു.

റാഷിദ് ഖാനെ ശ്രദ്ധിക്കണം
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വണ്ടര്‍ ബോയ് ലെഗ് സ്പിന്നര്‍ റാഷിദ് ഖാനാണ് ഈ ഐ പി എല്ലില്‍ സണ്‍േൈറസഴ്‌സിന്റെ ഭാഗ്യതാരം. രണ്ട് കളിയില്‍ അഞ്ച് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിന് ഉടമയാണ് റാഷിദ് ഖാന്‍. നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് മാന്‍ ഓഫ് ദ മാച്ചായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications