Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ചാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ലോട്ടറി.. ഗുജറാത്ത് ജയിച്ചാലും പുറത്ത് തന്നെ, ചുമ്മാ കളിക്കാം!!

മൊഹാലി: ഐ പി എല്‍ ക്രിക്കറ്റില്‍ നിലനില്‍ക്കാന്‍ വിജയം കൂടിയേ തീരൂ എന്ന നിലയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ന് (മെയ് 7 ഞായറാഴ്ച) ഇറങ്ങുന്നു. സ്വന്തം തട്ടകമായ മൊഹാലിയില്‍ ഗുജറാത്ത് ലയണ്‍സാണ് കിംഗ്‌സ് ഇലവന് എതിരാളികള്‍. ഗുജറാത്ത് ലയണ്‍സ് ഐ പി എല്ലില്‍ നിന്നും എന്നെന്നേക്കുമായി പുറത്തായിക്കഴിഞ്ഞു. രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്‌സ്, മാക്‌സ്, ഇസ് എസ് പി എന്‍ ചാനലുകളില്‍ തത്സമയം കാണാം.

Read Also: സഞ്ജു സാംസണ്‍ 0, റിഷഭ് പന്ത് 0... മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹിയെ പൊളിച്ചടുക്കിയത് ഇതാ ഇങ്ങനെ! പ്രമുഖര്‍ പ്രതികരിക്കുന്നു!!

10 കളിയില്‍ അഞ്ച് ജയവും അഞ്ച് തോല്‍വിയുമുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാലും അവര്‍ക്ക് 12 പോയിന്റേ ആകൂ. അഞ്ചാം സ്ഥാനത്ത് തന്നെയാകും. എന്നാലും പിന്നെയും മൂന്ന് കളികള്‍ കൂടിയുണ്ട് അവര്‍ക്ക്. ഈ കളികളെല്ലാം ജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ പറ്റും. ബാറ്റിംഗ് നിര അത്ര ഫോമിലല്ലെങ്കിലും ബൗളര്‍മാരുടെ കരുത്തിലാണ് പഞ്ചാബ് മുന്നോട്ട് പോകുന്നത്. പ്രത്യേകിച്ച് സന്ദീപ് ശര്‍മയും അക്ഷര്‍ പട്ടേലും.

kxip-rcb

മൂന്ന് കളിയില്‍ മൂന്ന് തോല്‍വിയുമായിട്ടാണ് ഗുജറാത്തിന്റെ വരവ്. മുംബൈയോട് സൂപ്പര്‍ ഓവറില്‍ തോറ്റ അവര്‍ പുനെയോടും ഡെല്‍ഹിയോടും പൊരുതാന്‍ പോലും നിന്നില്ല. 11 കളിയില്‍ മൂന്ന് ജയം എട്ട് തോല്‍വി ആറ് പോയിന്റ് ഏഴാം സ്ഥാനം - കഴിഞ്ഞ തവണത്തെ ടേബിള്‍ ടോപ്പറായ ഗുജറാത്ത് ലയണ്‍സിന്റെ ഈ വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് ഇങ്ങനെയാണ്. അടുത്ത വര്‍ഷം ഐ പി എല്‍ കളിക്കാന്‍ ഗുജറാത്ത് ലയണ്‍സ് ഉണ്ടാകില്ലെന്ന് ടീം ഉടമ കേശവ് ബന്‍സാല്‍ തന്നെ പറഞ്ഞിരുന്നു.

Story first published: Sunday, May 7, 2017, 9:03 [IST]
Other articles published on May 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+