Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മത്സരിച്ച് ക്യാച്ച് കളഞ്ഞു പഞ്ചാബ് ഗുജറാത്തിനോട് തോറ്റു.. ആംലയുടെ രണ്ടാമത്തെ സെഞ്ചുറിയും പാഴായി!!

മൊഹാലി: കളി ജയിക്കണോ കിട്ടുന്ന ക്യാച്ചെടുക്കണം - ക്രിക്കറ്റിലെ അടിസ്ഥാന പാഠങ്ങളിൽ ഒന്നാണിത്. ക്യാച്ച് കളയുന്നതിനൊപ്പം ഗ്രൗണ്ട് ഫീൽഡിങിലെയും ബൗളിംഗിലെയും ദയനീയ പ്രകടനം കൂടിയായതോടെ ഗുജറാത്തിനോട് പഞ്ചാബ് തോൽവി ചോദിച്ചുവാങ്ങിയത് പോലെ ആയിപ്പോയി. അവസാന ഓവറിലെ തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കളിക്കുന്ന കാര്യവും സംശയത്തിലായി. സ്കോർ പഞ്ചാബ് നാല് വിക്കറ്റിന് 189. ഗുജറാത്ത് 19.4 ഓവറിൽ നാല് വിക്കറ്റിന് 192.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ലയൺസിന് വേണ്ടി ഡ്വെയ്ൻ സ്മിത്തും ഇഷാൻ കിഷാനും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. 9.2 ഓവറിൽ 91 റൺസ്. സ്മിത്ത് 74, കിഷാൻ 29, റെയ്ന 39, ദിനേശ് കാർത്തിക് 35 എന്നിങ്ങനെയാണ് ഗുജറാത്തിൻറെ സ്കോറർമാർ. സ്മിത്തിനെ രണ്ട് തവണയും റെയ്നയെ ഒരു തവണയുമാണ് പഞ്ചാബ് ഫീൽഡർമാർ നിലത്തിട്ടത്.

smith

ഐ പി എൽ പത്താം സീസണിലെ രണ്ടാം സെഞ്ചുറി നേടിയ ഹാഷിം ആംലയുടെ മികവിലാണ് പഞ്ചാബ് 189 ൽ എത്തിയത്. പക്ഷേ കാര്യമൊന്നും ഉണ്ടായില്ല എന്ന് മാത്രം, നേരത്തെ ആംല സെഞ്ചുറി അടിച്ച കളിയിൽ മുംബൈയ്ക്കെതിരെയും പഞ്ചാബ് തോറ്റിരുന്നു. 11 കളിയിൽ പത്ത് പോയിൻറുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഗുജറാത്ത് നേരത്തെ ഐ പി എല്ലിൽ നിന്നും പുറത്തായിരുന്നു.

Story first published: Sunday, May 7, 2017, 23:48 [IST]
Other articles published on May 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+