Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ന് ഗുജറാത്തും ഡെല്‍ഹിയും നേര്‍ക്കുനേര്‍... തോറ്റാല്‍ പുറത്ത്.. ജയിച്ചാല്‍ നേരിയ പ്രതീക്ഷ ബാക്കി!!

ദില്ലി: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് (മെയ് 3 വ്യാഴാഴ്ച) നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടം. പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ ഡെല്‍ഹി ഡെയല്‍ഡെവിള്‍സിന് ഗുജറാത്ത് ലയണ്‍സാണ് എതിരാളികള്‍. ലയണ്‍സിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. ഏഴാം സ്ഥാനം. ഇന്ന് തോല്‍ക്കുന്നവര്‍ ആരായാലും ഐ പി എല്‍ പത്താം സീസണില്‍ നിന്നും പുറത്താകും. ജയിച്ചിട്ടും വലിയ കാര്യമില്ല. എന്നാലും നേരിയ പ്രതീക്ഷകള്‍ ബാക്കിവെക്കാം.

Read Also: രാഹുല്‍ ത്രിപാഠീ... വീണ്ടും വിജയത്തോടെ പുനെ മൂന്നാം സ്ഥാനത്ത്.. കൊല്‍ക്കത്തയ്ക്കും പണികിട്ടി!!

ഒമ്പത് കളിയില്‍ മൂന്ന് ജയവും ആറ് പോയിന്റുമാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സമ്പാദ്യം. ഇനി അഞ്ച് കളികള്‍ കൂടി ബാക്കിയുണ്ട്. അഞ്ചും ജയിച്ചാല്‍ 16 പോയിന്റാകും. ഇത്രയും കളികള്‍ ജയിച്ചാല്‍ ഡെല്‍ഹിക്ക് പ്രതീക്ഷ ബാക്കിയാണ്. കഴിഞ്ഞ കളിയില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഡെല്‍ഹി. ബൗളിംഗ് നിര പാളിയിട്ടും യുവാക്കളുടെ ബാറ്റിംഗ് നിരയാണ് ഡെല്‍ഹിയെ രക്ഷിച്ചത്.

dd

മറുവശത്ത് അവസാന ഐ പി എല്‍ സീസണ്‍ കളിക്കുന്ന ഗുജറാത്ത് ലയണ്‍സിനാകട്ടെ 10 കളിയില്‍ മൂന്ന് ജയവും ആറ് പോയിന്റുമാണ് സ്വന്തമായുളളത്. മുംബൈ ഇന്ത്യന്‍സിനോടും റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനോടും തോറ്റ ലയണ്‍സിന്റെ ഐ പി എല്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സീസണില്‍ ഇതാദ്യമായിട്ടാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ കളിക്കുന്നത്. രാത്രി എട്ട് മണിക്ക് ദില്ലിയിലെ ഫിറോസ്ഷാ കോട്‌ലയിലാണ് കളി. മത്സരം സോണി സിക്‌സ്, മാക്‌സ് ചാനലുകളില്‍ തത്സമയം കാണാം.

Story first published: Thursday, May 4, 2017, 12:21 [IST]
Other articles published on May 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+