For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

10 കളി 8 ജയം, മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി.. 11 കളി 8 തോല്‍വി, കോലിയുടെ ബാംഗ്ലൂര്‍ പുറത്തായി!!

By Muralidharan

മുംബൈ: ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി രോഹിത് ശര്‍മ കളം നിറഞ്ഞ കളിയില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു. അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കി നില്‍ക്കേയാണ് രോഹിത് ഫോറടിച്ച് കളി ഫിനിഷ് ചെയ്തത്. എട്ടാം ജയത്തോടെ മുംബൈ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. മറുവശത്ത് ബാംഗ്ലൂരാകട്ടെ എട്ടാം തോല്‍വിയോടെ ഐ പി എല്‍ 2017ല്‍ നിന്നും പുറത്താകുന്ന ആദ്യ ടീമാണ്.

ടോസ് നേടി ഭേദപ്പെട്ട തുടക്കം

ടോസ് നേടി ഭേദപ്പെട്ട തുടക്കം

പതിവില്‍ നിന്നും വിരുദ്ധമായി ടോസ് നേടി ബാറ്റ് ചെയ്യാനായിരുന്നു രണ്ട് ക്യാപ്റ്റന്മാര്‍ക്കും താല്‍പര്യം. ടോസ് കിട്ടിയത് കോലിക്ക്, ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്തു. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പക്ഷേ മുതലാക്കാനായില്ല. പത്തോവറില്‍ മൂന്ന് വിക്കറ്റിന് 85ഉം പന്ത്രണ്ടോവറില്‍ നാല് വിക്കറ്റിന് നൂറും കടന്നു ആര്‍ സി ബി.

ടോപ് ഫൈവ് ഇങ്ങനെ

ടോപ് ഫൈവ് ഇങ്ങനെ

ക്യാപ്റ്റന്‍ വിരാട് കോലി 14 പന്തില്‍ 20 റണ്‍സ്, മന്‍ദീപ് സിംഗ് 13 പന്തില്‍ 17, ട്രെവിസ് ഹെഡ് 15 പന്തില്‍ 12, കേദാര്‍ ജാദവ് 22 പന്തില്‍ 28 എന്നിങ്ങനെയാണ് ടോപ് ഓര്‍ഡറിന്റെ സ്‌കോറുകള്‍. 27 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സുമായി എ ബി ഡിവില്ലിയേഴ്‌സ് 43 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ കത്തിക്കയറിയ പവന്‍ നേഗി 23 പന്തില്‍ മൂന്ന് സിക്‌സറുകള്‍ പറത്തി 35 റണ്‍സെടുത്തു.

ഫോര്‍ ഇന്‍ ഫോര്‍

ഫോര്‍ ഇന്‍ ഫോര്‍

എ ബി ഡിവില്ലിയേഴ്‌സിനെ നാലാം തവണയും പുറത്താക്കിയ ക്രുനാല്‍ പാണ്ഡ്യയായിരുന്നു മുംബൈ ബൗളിംഗ് നിരയിലെ താരം. നാല് തവണ പരസ്പരം വന്നപ്പോള്‍ നാല് തവണയും ഡിവില്ലിയേഴ്‌സിനെ പുറത്താക്കാന്‍ ക്രുനാലിന് പറ്റി. ഡിവില്ലിയേഴ്‌സിനെ ഭുമ്രയുടെ കൈകളിലെത്തിച്ച് ബൗണ്ടറി ആക്ഷനോടെ ക്രുനാല്‍ സെന്‍ഡ് ഓഫ് കൊടുത്തു.

മക്ലനാഗന്‍ വീണ്ടും

മക്ലനാഗന്‍ വീണ്ടും

ഓറഞ്ച് തൊപ്പിക്കായി കനത്ത പോരാട്ടം നടത്തുന്ന ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നാം സ്ഥാനത്തുള്ള മക്ലനാഗന്റെ പേരില്‍ ഇപ്പോള്‍ പത്ത് കളിയില്‍ 15 വിക്കറ്റുണ്ട്. കരണ്‍ ശര്‍മ, ജസ്പ്രീത് ഭുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 162 റണ്‍സാണെടുത്തത്.

ഷോക്കടിക്കുന്ന തുടക്കം

ഷോക്കടിക്കുന്ന തുടക്കം

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് ഒന്നാമത്തെ പന്തില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെ നഷ്ടമായി. എന്നാല്‍ അവിടുന്നങ്ങോട്ട് ജോസ് ബട്‌ലറും നിതീഷ് റാണയും ചേര്‍ന്ന് കളി പിടിച്ചു. 7.3 ഓവറില്‍ 61 വരെ ഈ സഖ്യം എത്തി. 33 റണ്‍സുമായി ബട്‌ലറും റാണ 27ഉം റണ്‍സെടുത്ത് അടുപ്പിച്ച് പുറത്തായത് മുംബൈയെ ബാക്ക് ഫുട്ടിലാക്കി.

രോഹിത് ശര്‍മ മാന്‍ ഓഫ് ദ മാച്ച്

രോഹിത് ശര്‍മ മാന്‍ ഓഫ് ദ മാച്ച്

ഒരു വശത്ത് വിക്കറ്റുകള്‍ പോയിക്കൊണ്ടിരിക്കുമ്പോഴും സമചിത്തതയോടെ ബാറ്റ് വീശിയ രോഹിത് ശര്‍മയാണ് ബാറ്റിംഗില്‍ മുംബൈയുടെ താരം. 37 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സുമായി രോഹിത് മാന്‍ ഓഫ് ദ മാച്ചുമായി. പൊള്ളാര്‍ഡ് 17, ക്രുനാല്‍ 2, കരണ്‍ ശര്‍മ 9, ഹര്‍ദീക് പാണ്ഡ്യ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

അകത്തും പുറത്തും

അകത്തും പുറത്തും

പത്താമത്തെ കളിയില്‍ എട്ടാമത്തെ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ പത്തില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യത്തെ ടീമായി. നിലവില്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയ്ക്ക് 16 പോയിന്റുണ്ട്. മറുവശത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാകട്ടെ 11 കളിയില്‍ എട്ട് തോല്‍വിയുമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന് ആദ്യ ടീമായി.

Story first published: Tuesday, May 2, 2017, 7:41 [IST]
Other articles published on May 2, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+