Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഥു സിംഗിനെയും ബേസില്‍ തമ്പിയെയും മുംബൈ സൂക്ഷിക്കണം.. ഗുജറാത്തിനെതിരെ കളി ഇന്ന് 8 മണിക്ക്!!

രാജ്‌കോട്ട്: ബൗളര്‍മാര്‍ക്ക് അത്ര സുഖകരമല്ലാത്ത ഗ്രൗണ്ടാണ് ഗുജറാത്ത് ലയണ്‍സിന്റെ തട്ടകമായ രാജ്‌കോട്ട്. ഗുജറാത്ത് ഇവിടെ എട്ട് കളിയില്‍ അഞ്ച് തവണയും 170ന് മേല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ആറ് തവണ 170ന് മേല്‍ സ്‌കോര്‍ വഴങ്ങിയിട്ടും ഉണ്ട് - എന്നാലും രാജ്‌കോട്ടിലെത്തുന്ന മുംബൈ ഇന്ത്യന്‍സ് രണ്ട് യുവ ബൗളര്‍മാരെ പേടിക്കണം - നാഥു സിംഗിനെയും മലയാളിയായ ബേസില്‍ തമ്പിയെയും. ഇവര്‍ക്കൊപ്പം ഓസീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ടൈയുമുണ്ട്.

Read Also: 38കാരിയെ കാണാന്‍ 23കാരന്‍ കാമുകന്‍ ഒളിച്ച് വന്നു... പക്ഷേ സംഭവിച്ചത്.. അതും ഭര്‍ത്താവ് പോലുമല്ല!! സിനിമയെ വെല്ലും ട്വിസ്റ്റ്!!

Read Also: ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്... ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?

കാര്യം മികച്ച ഫോമിലൊക്കെയാണ് മുംബൈ ഇന്ത്യന്‍സ്. എട്ട് കളിയില്‍ ആറ് ജയവും രണ്ട് തോല്‍വിയും 12 പോയിന്റുമായി ടേബിളില്‍ രണ്ടാമത്. ഇനി ഒന്നോ രണ്ടോ ജയം കൊണ്ട് പ്ലേ ഓഫിലെത്താം. തോറ്റ രണ്ട് കളിയും അവസാന ഓവറിലായിരുന്നു. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിങ് ഇവയിലൊന്നും കാര്യപ്പെട്ട വേവലാതിയില്ല. രോഹിതും മിച്ചല്‍ മക്ലനാഗനും കൂടി ഫോമിലെത്തിയതോടെ ആ ടെന്‍ഷനുമില്ല. കഴിഞ്ഞ കളി പരിക്ക് കാരണം മിസായ ക്രുനാല്‍ പാണ്ഡ്യ ഇന്ന് തിരിച്ചെത്തിയേക്കും.

gujarat-

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാംഗ്ലൂരില്‍ ചെന്ന് കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ലയണ്‍സ്. ക്യാപ്റ്റന്‍ റെയ്‌ന, ആരോണ്‍ ഫിഞ്ച് എന്നിവരുടെ ഫോം അവര്‍ക്ക് നിര്‍ണായകമാകുന്നു. എട്ട് കളിയില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണ് ഗുജറാത്തിന്റെ അക്കൗണ്ടില്‍. എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്ത്. രാജ്‌കോട്ടില്‍ ഇന്ന് (ഏപ്രില്‍ 29 ശനിയാഴ്ച) എട്ട് മണിക്കാണ് മുംബൈയുമായുള്ള കളി. മത്സരം സോണി സിക്‌സിലും മാക്‌സിലും തത്സമയം കാണാം.

Story first published: Saturday, April 29, 2017, 12:28 [IST]
Other articles published on Apr 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+