Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ന് വീണ്ടും കോലി - സ്മിത്ത് പോരാട്ടം.. പുനെയോട് തോറ്റാല്‍ പിന്നെ ബാംഗ്ലൂര്‍ തിരിഞ്ഞുനോക്കണ്ട!!

പുനെ: വേറെ ഏത് ടീമിനോട് തോറ്റാലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ടീമാണ് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്. കാരണം മറ്റാരുമല്ല, പുനെയുടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെ. ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ തുടങ്ങിയ വൈരം ഐ പി എല്ലിലേക്കും എത്തി നില്‍ക്കുകയാണ്. എന്നിട്ടും ആദ്യകളിയില്‍ പരസ്പരം വന്നപ്പോള്‍ പുനെയോട് ബാംഗ്ലൂര്‍ തോറ്റു. ഇന്നിപ്പോള്‍ ഇതാ രണ്ടാമത്തെ കളി.

Read Also: ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്... ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും മുംബൈ ഇന്ത്യന്‍സിനോടും അടുപ്പിച്ച് നേടിയ ജയങ്ങളിലൂടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് പുനെ. അവസാന കളിയില്‍ കൊല്‍ക്കത്തയോട് തോറ്റ അവര്‍ക്ക് ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ ടോപ് ഫോറില്‍ തുടരാം. മറുവശത്ത് ബാംഗ്ലൂരിനാകട്ടെ ഇന്ന് തോറ്റാല്‍ ഐ പി എല്‍ തന്നെ ഏതാണ്ട് അവസാനിച്ച മട്ടാണ്.

pune

ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ പുനെയാണ് ജയിച്ചത്. പുനെയുടെ താരതമ്യേന ചെറിയ സ്‌കോറായ 161 പോലും എത്തിപ്പിടിക്കാന്‍ ബാംഗ്ലൂരിന് പറ്റിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ രണ്ട് കളിയിലും പുനെയെ ബാംഗ്ലൂര്‍ തോല്‍പിച്ചിരുന്നു. റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് കളി. ഇന്ന് (ഏപ്രില്‍ 29 ശനിയാഴ്ച) നാല് മണിക്ക്. കളി സോണി സിക്‌സിലും മാക്‌സിലും തത്സമയം കാണാം.

Story first published: Saturday, April 29, 2017, 11:22 [IST]
Other articles published on Apr 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+