സഞ്ജു സാംസൻറെ ഫിഫ്റ്റി പാഴായി.. കൊൽക്കത്തയ്ക്ക് വന്പൻ ജയം... അഞ്ചാം തോൽവിയോടെ ഡെൽഹി പുറത്തേക്ക്?
കൊൽക്കത്ത: മലയാളി താരം സഞ്ജു സാംസന്‌റെ മനോഹരമായ അർധസെഞ്ചുറിയുടെ ആനുകൂല്യം മുതലാക്കാൻ ഡെൽഹി ഡെയർഡെവിൾസിന് കഴിഞ്ഞില്ല. ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ എന്നിവരുടെ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡെൽഹിയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. സ്കോർ ഡെൽഹി 20 ഓവറിൽ ആറ് വിക്കറ്റിന് 160. കൊൽക്കത്ത 16.2 ഓവറിൽ മൂന്ന് വിക്കറ്റിന് 161.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡെൽഹിക്ക് വേണ്ടി ഓപ്പണറായി എത്തിയത് മലയാളി താരങ്ങളായ സഞ്ജു സാംസനും കരുൺ നായരും. സഞ്ജു 38 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമായി 60 റൺസടിച്ചെങ്കിലും കരുൺ നായർ പരാജയപ്പെട്ടു, 17 പന്തിൽ 15 റൺസ്. 34 പന്തിൽ 47 റൺസെടുത്ത ശ്രേയാംസ് അയ്യർ മാത്രമാണ് പിന്നീട് ഭേദപ്പെട്ട കളി പുറത്തെടുത്തത്. 20 ഓവറിൽ ഡെൽഹിയുടെ സ്കോർ 160 ൽ ഒതുങ്ങി.
താരതമ്യേന ചെറിയ സ്കോർ പിന്തുർന്ന കൊൽക്കത്തയ്ക്ക് തുടക്കത്തിലേ സുനിൽ നരെയ്നെ നഷ്ടപ്പെട്ടു. എന്നാൽ റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറും ചേർന്ന് അവരെ അനായാസം വിജയത്തിൽ എത്തിച്ചു. ഗംഭീർ 71 റൺസെടുത്ത് പുറത്താകാതെ നിന്ന് മാൻ ഓഫ് ദ മാച്ചായപ്പോൾ ഉത്തപ്പ 33 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 59 റൺസടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications