റെയ്നയുടെ സ്ട്രാറ്റജി അമ്പേ പിഴച്ചു.. ഗുജറാത്ത് ലയൺസിനെതിരെ കൊൽക്കത്തയ്ക്ക് 10 വിക്കറ്റ് ജയം!!
രാജ്കോട്ട്: ബാറ്റിംഗിന് മാത്രം കൊള്ളാവുന്ന നാല് വിദേശ കളിക്കാരെയും കൊണ്ട് ഐ പി എല്ലിലെ പത്താം സീസണിലെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ ഗുജറാത്ത് ലയൺസിന് ദയനീയമായ തോൽവി. കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പത്ത് വിക്കറ്റിനണ് ഗുജറാത്തിനെ തോൽപിച്ച് വിട്ടത്. സ്കോർ ഗുജറാത്ത് ലയൺസ് നാല് വിക്കറ്റിന് 183. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് പോകാതെ 184 റൺസ്.

താരതമ്യേന ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഒരിക്കൽ പോലും സമ്മർദ്ദത്തിൽ പെട്ടില്ല. ദുർബലമായ ഗുജറാത്ത് ബൗളിംഗിനെ കൊന്ന് കൊലവിളിച്ച് ക്രിസ് ലിന്നും ഗൗതം ഗംഭീറും അനായാസം ലക്ഷ്യത്തിലെത്തി. ഗംഭീർ 48 പന്തിൽ 76 റൺസ് എടുത്തപ്പോൾ ക്രിസ് ലിൻ 41 പന്തിൽ 93 റൺസടിച്ചു. അഞ്ച് ഇന്ത്യൻ ബൗളർമാരെയും കൊണ്ട് കളിക്കാനിറങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിലും കളിയിലേ ഉണ്ടായിരുന്നില്ല.
Read Also: അങ്ങനെ സമ്മര്‍ സര്‍പ്രൈസും പൊളിഞ്ഞു.. ജിയോ കസ്റ്റമര്‍മാര്‍ ഇപ്പോ ശരിക്കും മൂന്‍... ജി, ട്രായിക്ക് ട്രോളിന്റ പൂരപ്പാട്ട്!!
184 റൺസ് അടിക്കാൻ വേണ്ടി വെറും 14.5 ഓവർ മാത്രമേ കൊൽക്കത്തയ്ക്ക് വേണ്ടി വന്നൂള്ളൂ. ക്രിസ് ലിൻ ആറ് ഫോറും എട്ട് സിക്സും പറത്തിയപ്പോൾ ഗൗതം ഗംഭീർ 12 ഫോറടിച്ചു. ഗുജറാത്തിൻറെ ബൗളർമാർ വിട്ടുകൊടുത്ത റൺസിൻറെ കണക്ക് ഇങ്ങനെയാണ് - ധവാൽ കുൽക്കർണി 2.5 ഓവറിൽ 42. എം എസ് ഗോണി 2 ഓവറിൽ 32. ശിവിൽ കൗശിക് നാലോവറിൽ നാൽപ്പത്. സ്മിത്ത് ഒരോവറിൽ 23. ജകാതി മൂന്നോവറിൽ 30.
Read Also: ഇത് ബിയോണ്ട് ബെയറബിള്‍: ശൈലന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മൂവി ലൈവ് നിരൂപണം!!
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഗുജറാത്ത് ലയൺസ് നാല് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് എടുത്തത്. അർധസെഞ്ചുറിയോടെ ക്യാപ്റ്റൻ സുരേഷ് റെയ്ന ടോപ് സ്കോററായി. ദിനേശ് കാർത്തിക്ക് 47ഉം ബ്രണ്ടൻ മക്കുല്ലം 35ഉം റൺസെടുത്തു. ജേസൺ റോയ് 14 റൺസെടുത്ത് പുറത്തായപ്പോൾ ആരോൺ ഫിഞ്ച് 15 റൺസിന് പുറത്തായി. കൊൽക്കത്തയ്ക്ക് വേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications