Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ഗംഭീറും നേർക്കുനേർ... ഐപിഎല്ലിൽ ഇന്ന് തീപാറും.. ആവേശക്കളി രാത്രി എട്ട് മണിക്ക് ബാംഗ്ലൂരിൽ!!

ബെംഗളൂരു: ഐ പി എല്ലിലെ ഏറ്റവും ഹോട്ട് രണ്ട് ക്യാപ്റ്റന്മാർ ഇന്ന് (ഏപ്രിൽ 23 ഞായറാഴ്ച) മുഖാമുഖം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ ക്യാപ്റ്റൻ ഗൗതം ഗംഭീറും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോലിയുമാണ് ആ രണ്ടുപേർ. ഉടക്കാൻ നിന്നാൽ കടുകിട വിട്ടുകൊടുക്കില്ല രണ്ടുപേരും. തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് ശൈലി. രണ്ടുപേരും മുന്പും പരസ്പരം ഉടക്കിയിട്ടും ഉണ്ട്.

RCB

ആറ് കളിയിൽ നാല് വിജയവുമായി രണ്ടാം സ്ഥാനത്ത് സുരക്ഷിതരാണ് കൊൽക്കത്ത. അവർക്കിപ്പോൾ എട്ട് പോയിൻറുണ്ട്. മികച്ച റൺറേറ്റും. ഹൈദരാബാദിനോടും ഡെൽഹിയോടും അനായാസം ജയിച്ചുവന്ന അവർക്ക് അവസാന കളിയിൽ ഗുജറാത്തിനോട് ഏറ്റ തോൽവി മാത്രമാണ് ഏക സങ്കടം. ഓപ്പണറായി സ്പിന്നർ സുനിൽ നരൈൻ തിളങ്ങുന്ന സാഹചര്യത്തിൽ കൊൽക്കത്ത കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത.

അതേസമയം ആതിഥേയരായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് കാര്യങ്ങൾ തീരെ ആശാവഹമല്ല. ആറ് കളിയിൽ വെറും രണ്ട് വിജയമേ ബാംഗ്ലൂരിൻറെ പക്കലുള്ളൂ. പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് അവർ. മുംബൈയോടും പുനെയോടും തോറ്റ അവർ അവസാന കളിയിൽ ഗുജറാത്തിനെതിരെ നേടിയ വിജയം നൽകുന്ന ആത്മവിശ്വാസത്തിലാകും കൊൽക്കത്തയ്ക്ക് എതിരെ ഇറങ്ങുക,. കഴിഞ്ഞ കളിയിൽ ഇല്ലാതിരുന്ന ഡിവില്ലിയേഴ്സും ബദ്രിയും ഇന്ന് കളിക്കാൻ സാധ്യതയുണ്ട്.

Story first published: Sunday, April 23, 2017, 10:30 [IST]
Other articles published on Apr 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+