കിംഗ്സ് ഇലവൻ വീണ്ടും വിജയവഴിയിൽ.. ഗുജറാത്തിനെ വീഴ്ത്തിയത് 26 റൺസിന്, റെയ്നയും കൂട്ടരും പുറത്തേക്ക്..
രാജ്കോട്ട്: പോയിൻറ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് വിജയം. ഗുജറാത്ത് ലയൺസിനെ 26 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും നിറംകെട്ട ഗുജറാത്ത് ലയൺസിന് ഐ പി എല്ലിൽ മുന്നോട്ട് പോകണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം. സ്കോർ കിംഗ്സ് ഇലവൻ പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 188. ഗുജറാത്ത് ലയൺസ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 162.

189 റൺസിൻറെ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് ആഗ്രഹിച്ച തുടക്കം കിട്ടിയില്ല. വെറും ആറ് റൺസിന് ബ്രണ്ടൻ മക്കുല്ലം പുറത്ത്. ആരോൺ ഫിഞ്ച് 13 റൺസെടുത്ത് പുറത്തായതിന് പിന്നാലെ സുരേഷ് റെയ്നയും ദിനേശ് കാർത്തിക്കും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അത് മതിയായില്ല. റെയ്ന 32ഉം കാർത്തിക്ക് 58ഉം റൺസെടുത്തു. ഏഴ് കളിയിൽ നാല് തോൽവിയും രണ്ട് വിജയവുമായി അവസാന സ്ഥാനത്താണ് ഗുജറാത്ത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനും അത്ര മികച്ച തുടക്കമായിരുന്നില്ല. രണ്ട് റൺസിൽ മനൻ വോറയെ നഷ്ടപ്പെട്ടു. എന്നാൽ ഹാഷിം ആംല, ഷോൺ മാർഷ്, മാക്സ്വെൽ, അക്ഷർ പട്ടേൽ എന്നിവരുടെ മികവിൽ 188 റൺസ് വരെ എത്താൻ അവർക്ക് സാധിച്ചു. ആദ്യമായി ഐ പി എൽ കളിച്ച നാഥു സിംഗ് ഗുജറാത്തിന് വേണ്ടി രണ്ടോവറിൽ ഏഴ് റൺസിന് 1 വിക്കറ്റെടുത്തു. നാലാമത്തെ വിജയത്തോടെ കിംഗ്സ് ഇലവൻ പഞ്ചാബ് നാലാം സ്ഥാനത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications