Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിൽ ഇന്ന് തോറ്റവരുടെ കളി... 4 മണിക്ക് ഗുജറാത്ത് ലയൺസ് - പഞ്ചാബ് കിംഗ്സ് മത്സരം!!

രാജ്കോട്ട്: പോയിൻറ് പട്ടികയിലെ അവസാന സ്ഥാനക്കാർ എന്ന ദുഷ്പേര് മാറ്റാൻ ഗുജറാത്ത് ലയൺസിന് സുവർണാവസരം. താരതമ്യേന ദുർബലരായ കിംഗ്സ് ഇലവൻ പഞ്ചാബിനെയാണ് ഗുജറാത്ത് ലയൺസ് ഇന്നത്തെ (ഏപ്രിൽ 23 ഞായറാഴ്ച) ആദ്യമത്സരത്തിൽ നേരിടുന്നത്. ഗുജറാത്ത് ലയൺസിന്‌റെ തട്ടകമായ രാജ്കോട്ടിൽ വൈകുന്നേരം നാല് മണിക്കാണ് കളി. സോണി സിക്സ്, മാക്സ് ചാനലുകളിൽ കളി തത്സമയം കാണാം.

gujarat lions

ആറ് കളിയിൽ നാല് തോൽവിയും രണ്ട് വിജയവുമാണ് ഗുജറാത്ത് ലയൺസിൻറെ സന്പാദ്യം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും സൺറൈസേഴ്സ് ഹൈദരാബാദിനോടും ദയനീയമായി തോറ്റ് തുടങ്ങിയ അവർ പിന്നീടുള്ള നാല് കളിയിൽ രണ്ടെണ്ണം ജയിച്ചു. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ചതിൻറെ ആത്മവിശ്വാസത്തിലാണ് അവർ. മലയാളി താരം ബേസിൽ തന്പി ഗുജറാത്ത് നിരയിൽ ഇന്നും കളിച്ചേക്കും.

മറുവശത്ത് പഞ്ചാബ് കിംഗ്സ് ഇവലൻറെ കാര്യവും അത്ര പന്തിയല്ല. ആദ്യം ബാറ്റ് ചെയ്ത് 198 റൺസ് അടിച്ചിട്ടും മുംബൈ ഇന്ത്യൻസിനോട് ദയനീയമായി തോൽക്കേണ്ടി വന്നതിൻറെ ഷോക്കിലാണ് അവർ. ആറ് കളിയിൽ രണ്ട് വിജയവും നാല് തോൽവിയും നാല് പോയിൻറുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് കിംഗ്സ്. ഈ മത്സരത്തിൽ വിജയം നേടുന്നവർക്ക് പോയിൻറ് പട്ടികയിൽ നാലാം സ്ഥാനത്ത് വരെ എത്താനാകും.

Story first published: Sunday, April 23, 2017, 10:16 [IST]
Other articles published on Apr 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+