Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറാം വിജയത്തിനായി മുംബൈ ഇന്ത്യൻസ്.. ഹാട്രിക് തോൽവി ഒഴിവാക്കാൻ ഡെൽഹി ഡെയർഡെവിൾസ്!!

മുംബൈ: ചില്ലറ പണിയൊന്നുമല്ല സഹീർ ഖാനും കുട്ടികൾക്കും മുന്നിലുള്ളത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വെച്ച് മുംബൈ ഇന്ത്യൻസിനെ തോൽപിക്കണം. അതും എങ്ങനെയുള്ള മുംബൈയെ. ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മുംബൈയെ. ആർക്കും പിടിച്ചുകെട്ടാനാവാത്ത ഫോമിൽ കളിക്കുകയാണ് മുംബൈ. ഈ സീസണിൽ തുടർച്ചയായ ആറാം വിജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്.

mumabi

മറുവശത്ത് ഡെൽഹി ഡെയർഡെവിൾസിന് കാര്യങ്ങൾ അത്ര പന്തിയല്ല. അടുപ്പിച്ച് രണ്ട് കളികളാണ് അവർ തോറ്റത്. ഇന്ന് കൂടി തോറ്റാൽ അത് മൂന്നാകും. ഹാട്രിക് തോൽവി ഒഴിവാക്കാനാരും ഡെൽഹിയുടെ ശ്രമം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും സൺറൈസേഴ്സ് ഹൈദരാബാദിനോടുമാണ് അവർ അവസാനമായി തോറ്റത്. അഞ്ച് കളിയിൽ രണ്ട് ജയം മൂന്ന് തോൽവി. നാല് പോയിൻരുമായി നാലാം സ്ഥാനത്ത്. ഇതാണ് ഡെൽഹിയുടെ സ്ഥിതി.

ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത. മുംബൈയുടെ ഈ സീസണിലെ എല്ലാ മത്സരങ്ങളും രണ്ടാമത് ബാറ്റ് ചെയ്തിട്ടായിരുന്നു. അത് മാത്രമല്ല, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ പിന്തുണക്കുന്നതാണ് വാങ്കഡേയിലെ ചരിത്രം. ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി മാക്സ്, സോണി സിക്സ്, ഇ എസ് പി എ എൻ, ഹോട്ട് സ്റ്റാർ എന്നിവയിൽ തത്സമയം കാണാം.

Story first published: Saturday, April 22, 2017, 14:22 [IST]
Other articles published on Apr 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+