കൊൽക്കത്തയെ സുരേഷ് റെയ്നയും ലയൺസും അടിച്ചുപറപ്പിച്ചു, പാഴായത് നരെയ്ൻറെ ലിറ്റിൽ കാമിയോ!!
കൊൽക്കത്ത: ഐ പി എല്ലിലെ ഏറ്റവും സന്തുലിത ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ, അതും അവരുടെ മടയിൽ കയറി ഗുജറാത്ത് ലയൺസ് അടിച്ചുപറത്തി. നാല് വിക്കറ്റിനായിരുന്നു ഗുജറാത്തിൻറെ ജയം. സ്കോർ കൊൽക്കത്ത അഞ്ച് വിക്കറ്റിന് 187 റൺസ്. ഗുജറാത്ത് 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 188. ആവേശകരമായ കളിയുടെ ഹൈലൈറ്റ്സ് കാണാം.

റെയ്ന തന്നെ മാസ്റ്റർ
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ലയൺസിന് വേണ്ടി ക്യാപ്റ്റൻ സുരേഷ് റെയ്ന തന്നെയാണ് നിർണായകമായ ആ ഇന്നിംഗ്സ് കളിച്ചത്. 46 പന്തിൽ ഒന്പത് ഫോറും നാല് സിക്സും പറത്തി 84 റൺസ്. കളിയിലെ താരവും റെയ്ന തന്നെ എന്ന കാര്യം എടുത്തുപറയാനില്ലല്ലോ.

കലക്കൻ തുടക്കം
ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ആരോൺ ഫിഞ്ചും ബ്രണ്ടൻ മക്കുല്ലവും ചേർന്ന് സ്വപ്നം പോലൊരു തുടക്കമാണ് ഗുജറാത്തിന് നൽകിയത്. വെറും 3.3 ഓവറിൽ 42 റൺസ്. ഫിഞ്ച് 15 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 31, മക്കുല്ലമാകട്ടെ 17 പന്തിൽ അഞ്ച് ഫോറും 1 സിക്സും സഹിതം 33.

മധ്യനിരയിൽ ഒരു അങ്കലാപ്പ്
ഏഴാം ഓവറിൽ സ്കോർ 73ൽ നിൽക്കേ ബ്രണ്ടൻ മക്കുല്ലം പുറത്തായതോടെ ഗുജറാത്ത് ലയൺസ് ഒന്ന് പതറി. കാർത്തിക് 3, ഇഷൻ കിഷാൻ 4, സ്മിത്ത് 5 എന്നിവർ അധികമൊന്നും സംഭാവന ചെയ്തില്ല. എന്നാൽ 13 പന്തിൽ 19 റൺസെടുത്ത സർ ജഡേജയ്ക്കൊപ്പം റെയ്ന ഭദ്രമായി കളി തീർത്തു.

നരെയ്ൻ മുത്താണ്
മിസ്റ്ററി സ്പിന്നർ സുനിൽ നരെയ്ൻറ ഓപ്പണർ വേഷം വീണ്ടും വിജയിച്ചതാണ് കൊൽക്കത്തയുടെ മിന്നൽ തുടക്കത്തിന് കാരണം. 17 പന്തിൽ ഒന്പത് ഫോറും ഒരു സിക്സും പറത്തി നരെയ്ൻ 42 റൺസെടുത്തു. ബൗളിംഗിൽ പക്ഷേ നരെയ്ൻ പരാജയമായി. നാലോവറിൽ 42 റൺസ് വഴങ്ങിയ നരെയ്ന് വിക്കറ്റും കിട്ടിയില്ല.

ഉത്തപ്പയാണ് ടോപ് സ്കോറർ
വൺഡൗണിൽ ഇറങ്ങിയ റോബിൻ ഉത്തപ്പ 48 പന്തിൽ 72 റൺസുമായി കൊൽക്കത്തയുടെ ടോപ് സ്കോററായി. 8 ഫോറും 2 സിക്സുമാണ് റോബി പറത്തിയത്. ഗംഭീർ 28 പന്തിൽ 33ഉം പാണ്ഡെ 21 പന്തിൽ 24ഉം റൺസെടുത്തു. യൂസഫ് പത്താൻ നാല് പന്ത് നേരിട്ട് 11 റൺസടിച്ചു.

പോയിൻറ് പട്ടികയിൽ
ആറ് കളിയിൽ നാല് ജയവും രണ്ട് തോൽവിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ജയിച്ചിരുന്നെങ്കിൽ മികച്ച റൺറേറ്റിൻറെ ബലത്തിൽ അവർ ഒന്നാം സ്ഥാനത്ത് എത്തിയേനെ. ഇപ്പോൾ മുംബൈയാണ് ഒന്നാമത്. ഗുജറാത്ത് ആറ് കളിയിൽ രണ്ടാം ജയത്താടെ ഏഴാമതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications