Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ത്തക്ക നൈറ്റ് റൈഡേഴ്‌സ് Vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.. 4 മണിക്ക് തീപാറും കളി!!

കൊല്‍ക്കത്ത: ഐ പി എല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ കളിയാണ് ശനിയാഴ്ച നടക്കാനിരിക്കുന്നത്. നാല് മണിക്കത്തെ ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. മൂന്നില്‍ രണ്ട് കളി വീതം രണ്ട് ടീമുകളും ജയിച്ചു. രണ്ടു ടീമുകളും തോറ്റത് മുംബൈ ഇന്ത്യന്‍സിനോട് മാത്രം. അതും മുംബൈയുടെ തട്ടകത്തില്‍ വെച്ച് നടന്ന കളിയില്‍.

Read Also: നായികയാക്കിയത് താന്‍.. പക്ഷേ അവരുടെ സ്വഭാവം ശരിയല്ല.. ഭാവനയെ ഓടിനടന്ന് പള്ള് പറയുന്ന ദീലീപ്! ബട്ട് വൈ??

കൊല്‍ക്കത്തയാണ് ഐ പി എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമത്. ഹൈദരാബാദ് മൂന്നാം സ്ഥാനത്ത്. പോയിന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകള്‍ എന്നത് മാത്രമല്ല കൊല്‍ക്കത്തയുടെയും ഹൈദരാബാദിന്റെയും പ്രത്യേകത. ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കരുത്തുറ്റ ബൗളിംഗ് നിരകളാണ് ഇരുടീമുകള്‍ക്കും ഉള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗൗതം ഗംഭീറും മുന്നില്‍ നിന്ന് നയിക്കുന്നു.

kkr

ക്രിസ് ലിന്‍ പരിക്കേറ്റ് മടങ്ങിയ സ്ഥാനത്ത് സ്പിന്നര്‍ സുനില്‍ നരെയ്‌നെ ഓപ്പണറാക്കി ഇറക്കിയാണ് കൊല്‍ക്കത്ത കിംഗ്‌സ് ഇലവനെ ഞെട്ടിച്ചത്. പരിക്കില്‍ നിന്നും ഉമേഷ് യാദവ് തിരിച്ചെത്തിയതും കൊല്‍ക്കത്തയ്ക്ക് ആശ്വാസമാകും. ഉമേഷ് പഞ്ചാബിനെതിരെ കളിച്ച ആദ്യമത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. റോബിന്‍ ഉത്തപ്പ, യൂസഫ് പത്താന്‍, സൂര്യകുമാര്‍ യാദവ് എന്നീ ഇന്ത്യന്‍ താരങ്ങളുടെ ഫോമാണ് കൊല്‍ക്കത്തയ്ക്ക് തലവേദന.

Read Also: സമഗ്രം, ആധികാരികം.. ടീം ഓഫ് ദ ഇയര്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ പിടിച്ചുകുത്തിയത് ഇങ്ങനെ!!

മറുവശത്ത് മുംബൈയ്‌ക്കെതിരെ ബൗളിംഗ് പാളിയതിന്റെ ടെന്‍ഷനിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പ്രമുഖ ബൗളര്‍മാരായ ആശിഷ് നെഹ്‌റയും മുസ്താഫിസുര്‍ റഹ്മാനം കണ്ടമാനം അടിവാങ്ങിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിംഗിലാണ് സണ്‍റൈസേഴ്‌സ് പ്രതീക്ഷ വെക്കുന്നത്. നാല് മണി മുതല്‍ കളി സോണി സിക്‌സ്, മാക്‌സ്, ഇ എസ് പി എന്‍, ഹോട്ട് സ്റ്റാര്‍ എന്നിവയില്‍ തത്സമയം കാണാം.

Story first published: Saturday, April 15, 2017, 13:01 [IST]
Other articles published on Apr 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+