കൊല്‍ക്കത്ത: ഒന്നാമത്തെ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നേടിയ വിജയം കണ്ടപ്പോള്‍ സകലരും ഉറപ്പിച്ചതാണ് ഇതാണ് ഈ ടൂര്‍ണമെന്റിന്റെ ടീം എന്ന്. ക്രിസ് ലിന്നും ഗൗതം ഗംഭീറും ചേര്‍ന്ന് സംഹാര താണ്ഡവമാടിയ കളിയില്‍ പത്ത് വിക്കറ്റിനാണ് കൊല്‍ക്കത്ത ഗുജറാത്തിനെ കെട്ടുകെട്ടിച്ചത്. എന്നാല്‍ മുംബൈയില്‍ കളി തിരിഞ്ഞു. അവസാനം വരെ പൊരുതിയെങ്കിലും കൊല്‍ക്കത്തയ്ക്ക് നേരിയ വ്യത്യാസത്തില്‍ വിജയം കൈവിട്ടുപോയി.
Read Also: മുംബൈ തോല്‍ക്കാന്‍ പാണ്ഡ്യ ബ്രദേഴ്‌സ് സമ്മതിക്കില്ല... ഹൈദരാബാദ് - മുംബൈ മാച്ച് ഹൈലൈറ്റ്‌സ്!!
മറുവശത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബാകട്ടെ അതിമനോഹരമായ ക്രിക്കറ്റാണ് കളിക്കുന്നത്. രണ്ട് കളിയും ജയിച്ചു. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മാക്‌സ് വെല്ലും കൂട്ടരും. റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളെയാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും അവര്‍ക്ക് ഇതേവരെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ ഒരു സൂചന പോലും ഇല്ല.
ക്രിസ് ലിന്‍ ഉണ്ടാകില്ല എന്നതാണ് കൊല്‍ക്കത്ത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഗംഭീറും പാണ്ഡെയും മാത്രമാണ് ബാറ്റിംഗ് ഫോമിലുള്ളത്. ലിന്നിന്റെ അഭാവത്തില്‍ ഷക്കീബ് അല്‍ ഹസന്‍ ടീമില്‍ എത്തിയേക്കും. ഷക്കീബ് - കുല്‍ദീപ് യാദവ് - നരൈന്‍ എന്നിവരുടെ സ്പിന്‍ ആക്രമണമാകും ഗ്ലെന്‍ മാക്‌സ്വെല്ലിനും കൂട്ടര്‍ക്കും തലവേദനയാകുക. മത്സരം എട്ട് മണി മുതല്‍ സോണി മാക്‌സ്, സിക്‌സ്, ഇ എസ് പി എന്‍, ഹോട്‌സ്റ്റാര്‍ എന്നിവയില്‍ തത്സമയം. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ് കളി.