Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയം തുടരാന്‍ ഹൈദരാബാദ്, പിടിച്ചുകെട്ടാന്‍ മുംബൈ... ഫിസ് കളിച്ചേക്കും.. വാങ്കഡേയില്‍ ഇന്ന് തീപാറും!!

മുംബൈ: കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പിച്ച് ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദദാബാദ്. ഇത്തണ ഉദ്ഘാടന മത്സരത്തില്‍ വീണ്ടും ബാംഗ്ലൂരിനെ തോല്‍പിച്ചു. പിന്നാലെ ഗുജറാത്ത് ലയണ്‍സിനെ 9 വിക്കറ്റിന്. ഈ പോക്ക് പോയാല്‍ ആര്‍ക്കാണ് ഹൈദരാബാദിനെ തോല്‍പ്പിക്കാന്‍ പറ്റുക. ഐ പി എല്ലില്‍ അതിന് പോന്ന ടീമുകളിലൊന്നാണ് വാങ്കഡേ സ്‌റ്റേഡിയത്തില്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സ്.

Read Also: സഞ്ജു സാംസന്റെ ബാറ്റിംഗ്, സഹീര്‍ ഖാന്റെ ബൗളിംഗ്.. പുനെയെ ഡല്‍ഹി ചതച്ചുവിട്ടത് ഇങ്ങനെ...

സ്വന്തം തട്ടകത്തില്‍ മുംബൈ

സ്വന്തം തട്ടകത്തില്‍ മുംബൈ

വാങ്കഡേ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുക അത്ര എളുപ്പമുള്ള പരിപാടിയില്ല. ഏപ്രില്‍ പന്ത്രണ്ട് ബുധനാഴ്ച എട്ട് മണിക്കത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ വാങ്കഡേയിലെ പതിനായിരങ്ങളുമുണ്ടാകും മുംബൈയ്ക്ക് വേണ്ടി. കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു അത്ഭുത വിജയം വങ്കഡേയില്‍ പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് മുംബൈ.

കഴിഞ്ഞ സീസണില്‍

കഴിഞ്ഞ സീസണില്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും സണ്‍റൈസേഴ്‌സ് മുംബൈയെ അടപടലേ പൂട്ടിക്കളഞ്ഞു. കളിച്ച രണ്ട് കളിയിലും മുംബൈയെ തോല്‍പിച്ചു. ഹൈദരാബാദില്‍ വെച്ച് 142 റണ്‍സിലും മുംബൈയില്‍ വെച്ച് 92 റണ്‍സിലുമാണ് മുംബൈയെ ഹൈദരാബാദ് ഒതുക്കിയത്. ആകെ എട്ട് കളിയില്‍ നാല് ഹൈദരാബാദും നാല് മുംബൈയും.

ഇത്തവണയും ബൗളിംഗ്

ഇത്തവണയും ബൗളിംഗ്

ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ശക്തി ഇത്തവണയും ബൗളിംഗ് തന്നെ. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ഭുവനേശ്വര്‍ കുമാറിനും നെഹ്‌റയ്ക്കും ഹെന്റിക്കസിനുമൊപ്പം മുസ്താഫിസുര്‍ കൂടി ചേര്‍ന്നാല്‍ പിന്നെ ഹൈദരാബാദിനെ പിടിച്ചാല്‍ കിട്ടില്ല. വാര്‍ണര്‍, യുവരാജ്, കട്ടിങ്, ഹെന്റിക്കസ് ഇങ്ങനെ പോകുന്നു ബാറ്റിംഗ് നിര.

ആത്മവിശ്വാസത്തോടെ മുംബൈ

ആത്മവിശ്വാസത്തോടെ മുംബൈ

കരുത്തരായ കൊല്‍ക്കത്തയെ പൊരുതി തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. അവസാന മൂന്നോവറില്‍ 49 റണ്‍സടിച്ചാണ് മുംബൈ കളി പിടിച്ചത്. സ്വന്തം തട്ടകത്തില്‍ പരിചയസമ്പത്തും യുവരക്തവും സമാസമം ചേര്‍ത്ത് മുംബൈ ഇറങ്ങുമ്പോള്‍ ഹൈദരാബാദിനും ചെറിയൊരു പേടിയൊക്കെ ആവാം. കളി രാത്രി എട്ട് മണി മുതല്‍ സോണി സിക്‌സ്, മാക്‌സ്, ഇഎസ്പിഎന്‍ ചാനലുകളിലും ഹോട് സ്റ്റാറിലും.

Story first published: Wednesday, April 12, 2017, 12:52 [IST]
Other articles published on Apr 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+