Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ തോല്‍ക്കാന്‍ പാണ്ഡ്യ ബ്രദേഴ്‌സ് സമ്മതിക്കില്ല.. ഹൈദരാബാദ് - മുംബൈ മാച്ച് കളിതിരിഞ്ഞത് ഇങ്ങനെ!!

മുംബൈ: 2015 ഐ പി എല്ലില്‍ ഹര്‍ദീക് പാണ്ഡ്യയായിരുന്നു മുംബൈയുടെ താരം. 2016 ല്‍ ഹര്‍ദീക് മങ്ങിപ്പോയി. എന്നാല്‍ സഹാദരന്‍ ക്രുനാല്‍ വന്നു, തകര്‍ത്ത് കളിക്കുകയും ചെയ്തു. ഇത്തവണ ഐ പി എല്‍ തുടങ്ങിയിട്ടേയുള്ളൂ, മൂന്ന് കളിയില്‍ രണ്ടെണ്ണം മുംബൈ ജയിച്ചു. രണ്ടിലും പാണ്ഡ്യ ബ്രദേഴ്‌സിന്റെ സംഭാവനയുണ്ട്. പാണ്ഡ്യ ബ്രദേഴ്‌സ് മാത്രമല്ല, കാണാം ഹൈദരാബാദ് - മുംബൈ മാച്ച് ഹൈലൈറ്റ്‌സ്!

ടോസ് നിര്‍ണായകമായി

ടോസ് നിര്‍ണായകമായി

അതീവ നിര്‍ണായകമായ ടോസാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കിട്ടിയത്. ചേസ് ചെയ്യുന്നവരുടെ സ്വര്‍ഗമായ വാങ്കഡേയില്‍ ഹൈദരാബാദിനെ ബാറ്റിംഗിന് വിടാന്‍ രോഹിതിന് രണ്ട് വട്ടം ആലോചിക്കേണ്ടി വന്നില്ല. കിറുകൃത്യം ബോളിംഗുമായി ഹൈദരാബാദിനെ 159 ല്‍ ഒതുക്കിയപ്പോഴേ കളി മുംബൈ ജയിച്ചുകഴിഞ്ഞിരുന്നു.

പാണ്ഡ്യ ബ്രദേഴ്‌സ്

പാണ്ഡ്യ ബ്രദേഴ്‌സ്

കഴിഞ്ഞ രണ്ട് കളിയിലും ഹര്‍ദീക് പാണ്ഡ്യയുടെ അര്‍മാദമായിരുന്നു ബാറ്റിംഗില്‍. ഇത്തവണ ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഊഴമായിരുന്നു. പൊള്ളാര്‍ഡിനെ ഔട്ടാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിയില്‍ പിടിമുറുക്കുന്നു എന്ന് തോന്നിയപ്പോളാണ് ക്രുനാല്‍ ക്രീസിലെത്തിയത്. 20 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമായി 37 റണ്‍സെടുത്ത ഈ ഇടംകൈയന്‍ എല്ലാ ടെന്‍ഷനും തീര്‍ത്തു.

പൊള്ളാര്‍ഡ്, രോഹിത് പരാജയം

പൊള്ളാര്‍ഡ്, രോഹിത് പരാജയം

വമ്പന്‍ താരങ്ങളായ രോഹിത് ശര്‍മയും കീരണ്‍ പൊള്ളാര്‍ഡും പരാജയമായിട്ടും മുംബൈ വിജയവഴിയില്‍ തന്നെയാണ്. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് മാത്രം. രോഹിത് ശര്‍മ ഈ സീസണില്‍ ഇത് വരെ രണ്ടക്കം കണ്ടിട്ടില്ല. നീര്‍ണായക ഓവറുകള്‍ ബാറ്റ് ചെയ്ത പൊള്ളാര്‍ഡിനാകട്ടെ സ്‌ട്രൈക്ക് റേറ്റ് നൂറിന് മേല്‍ കടത്താനും ആയിട്ടില്ല.

ത്രീമെന്‍ ആര്‍മി

ത്രീമെന്‍ ആര്‍മി

മൂന്ന് ഇടങ്കയ്യന്‍മാരാണ് മുംബൈ നിരയില്‍ ഉള്ളത്. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍, വണ്‍ഡൗണിലെത്തുന്ന നിതീഷ് റാണ, മധ്യനിരയില്‍ ക്രുനാല്‍ പാണ്ഡ്യ - ഇവര്‍ മൂവരും കട്ടക്ക് കട്ട നിന്ന് കളിച്ചത് കൊണ്ടാണ് രോഹിത് ശര്‍മയും കീരണ്‍ പൊള്ളാര്‍ഡും റണ്ണടിക്കാഞ്ഞിട്ടും മുംബൈ കളി ജയിച്ചത്. പാര്‍ഥിവ് 24 പന്തില്‍ 39, നിതീഷ് 36 പന്തില്‍ 45, ക്രുനാല്‍ 20 പന്തില്‍ 37 - എന്നിങ്ങനെയാണ് ഈ ത്രിമെന്‍ ആര്‍മിയുടെ സ്‌കോറുകള്‍.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ് എന്ന ഖ്യാതിയുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് ആ പെരുമ നിലനിര്‍ത്താന്‍ പറ്റിയില്ല. നെഹ്‌റ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ വലിയ ഹൈപ്പുമായി ഇറങ്ങിയ മുസ്താഫിസുര്‍ 2.4 ഓവറില്‍ വിട്ടുകൊടുത്തത് 24 റണ്‍സ്. ഭുവനേശ്വര്‍ നാലോവറില്‍ 21ന് മൂന്ന്, റാഷിദ് ഖാന്‍ നാലോവറില്‍ 19ന് 1 എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

മുംബൈ ബൗളിംഗ് തകര്‍ത്തു

മുംബൈ ബൗളിംഗ് തകര്‍ത്തു

അതേസമയം ഹര്‍ഭജനെക്കൊണ്ട് ഓപ്പണ്‍ ചെയ്ത മുംബൈ മികച്ച ബൗളിംഗ്, ഫീല്‍ഡിങ് പ്രകടനമാണ് പുറത്തെടുത്തത്. ഭാജി നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റുമായി ഭുമ്ര മാന്‍ ഓഫ് ദ മാച്ചായി. മലിംഗ നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മക്ലനാഗന്‍ മാത്രം വന്‍ പരാജയമായി. നാലോവറില്‍ 42 റണ്‍സ്.

സണ്‍റൈസേഴ്‌സിനെ ചതിച്ചത്

സണ്‍റൈസേഴ്‌സിനെ ചതിച്ചത്

സ്ലോ ബാറ്റിംഗാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചതിച്ചത്. പ്രത്യേകിച്ച് ശിഖര്‍ ധവാന്‍. മുംബൈ പോലൊരു ബാറ്റിംഗ് പിച്ചില്‍ ധവാന്‍ 48 റണ്‍സെടുക്കാന്‍ 43 പന്തുകള്‍ ചെലിവിട്ടു. വാര്‍ണറാകട്ടെ 34 പന്തിലാണ് 49 റണ്‍സെടുത്തത്. പത്ത് പന്തില്‍ 20 റണ്‍സെടുത്ത കട്ടിങ് മാത്രമാണ് മികച്ച് കളിച്ചത്. യുവരാജ് അടക്കം ഏഴ് പേര്‍ രണ്ടക്കം പോലും കണ്ടില്ല.

Story first published: Thursday, April 13, 2017, 12:50 [IST]
Other articles published on Apr 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+