Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനിൽ നരെയ്നെ ഓപ്പണറാക്കി ഗംഭീറിൻറെ തന്ത്രം.. സിക്സറുകൾ പറന്നു, കൊൽക്കത്ത പഞ്ചാബിനെ തോൽപ്പിച്ചു!!

കൊൽക്കത്ത: നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. കഴിഞ്ഞില്ല 171 റൺസ് ചേസ് ചെയ്യാനിറങ്ങിയ ടീമിന് വേണ്ടി ഓപ്പണറായി എത്തി 19 പന്തിൽ 37 റൺസ്. വെസ്റ്റ് ഇന്ത്യൻ ചാന്പ്യൻ സ്പിന്നർ സുനിൽ നരെയ്ൻറെ ഓൾറൗണ്ട് കളിമികവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് വിജയം. സ്കോർ പഞ്ചാബ് 9 വിക്കറ്റിന് 170. കൊൽക്കത്ത 16.3 ഓവറിൽ രണ്ട് വിക്കറ്റിന് 171.

സ്വന്തം ഗ്രൗണ്ടിൽ ടോസ് നേടിയ കൊൽക്കത്ത പഞ്ചാബിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ഓപ്പണർമാരായ ഹാഷിം അംലയ്ക്കും മനൻ വോറയ്ക്കും മികച്ച തുടക്കം തന്നെ കിട്ടി. 5.1 ഓവറിൽ 53 റൺസാണ് ഓപ്പണർമാർ അടിച്ചത്. മാക്സ്വെൽ, മില്ലർ, സാഹ എന്നിവർക്കും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. അഞ്ച് പേർ ഇരുപത് കടന്ന പഞ്ചാബ് നിരയിൽ ഒരാൾ പോലും മുപ്പത് കടന്നില്ല എന്നതാണ് രസം. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 170 റൺസാണ് പഞ്ചാബ് നേടിയത്.

narine

171 റൺസിൻറെ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഇത്തവണ ഓപ്പൺ ചെയ്യാനെത്തിയത് ഗൗതം ഗംഭീറും സുനിൽ നരെയ്നുമാണ്. നരെയ്ൻ 19 പന്തിൽ 37 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ഗൗതം ഗംഭീർ 49 പന്തിൽ പുറത്താകാതെ 72 റൺസടിച്ചു. റോബിൻ ഉത്തപ്പ 26ഉം മനീഷ് പാണ്ഡെ 25ഉം റൺസെ

Story first published: Thursday, April 13, 2017, 23:46 [IST]
Other articles published on Apr 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+