ഗംഭീറും ഉത്തപ്പയും തച്ചുതകർത്തു: പുനെയെ തോൽപ്പിച്ച് കൊൽക്കത്ത പോയിന്റ് പട്ടികയില്‍ തലപ്പത്ത്!
പുനെ: റൈസിങ് പുനെ സൂപ്പർജയന്റ്സിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ പി എൽ പത്താം സീസണിലെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ക്യാപ്റ്റൻ ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ എന്നിവരുടെ മികവിൽ ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത പുനെയെ തോല്‍പിച്ചത്. സ്കോർ പുനെ സൂപ്പർജയന്റ്സ് 20 ഓവറിൽ 5 വിക്കറ്റിന് 182 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.1 ഓവറിൽ മൂന്ന് വിക്കറ്റിന് 184.

താരതമ്യേന ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനിൽ നരൈൻ തന്നെയാണ് ഇത്തവണയും ഓപ്പണറായി എത്തിയത്. എന്നാൽ 11 പന്തിൽ 16 റൺസടിച്ച് നരൈൻ പുറത്തായി. വൺഡൗണായി ഇറങ്ങിയ റോബിൻ ഉത്തപ്പയെ കൂട്ടുപിടിച്ച് ഗൗതം ഗംഭീർ കൊൽക്കത്തയ്ക്ക് ശക്തമായ അടിത്തറയിട്ടു. ഗംഭീർ 46 പന്തിൽ ആറ് ഫോറും ഒരു സിക്സും പറത്തി 62 റൺസെടുത്തു. ഉത്തപ്പ 47 പന്തിൽ ഏഴ് ഫോറും ആറ് സിക്സുമടക്കം 87 റണ്‍സടിച്ചു. ഉത്തപ്പയാണ് മാൻ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന പുനെയ്ക്ക് എട്ടോവറിൽ 65 റൺസിന്റെ തുടക്കം കിട്ടി. രഹാനെ 46, ത്രിപാഠി 38, സ്മിത്ത് 51, ധോണി 23 എന്നിവരാണ് പുനെയുടെ പ്രധാന സ്കോറർമാർ. എട്ട് കളിയില്‍ ആറാം ജയത്തോടെ കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തി. റൈസിങ് പുനെ സൂപ്പർ ജയന്റ്സാകട്ടെ എട്ട് കളിയിൽ നാല് ജയവും നാല് തോൽവിയുമായി നാലാം സ്ഥാനത്ത് തുടരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications