Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിവില്ലിയേഴ്സിന്റെ ഒറ്റയാൾ പോരാട്ടത്തെ പഞ്ചാബ് പാട്ടുംപാടി മറികടന്നു, ബാംഗ്ലൂർ തോറ്റത് 8വിക്കറ്റിന്!

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ വിജയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിനാണ് പഞ്ചാബ് ടീം തോല്‍പ്പിച്ചത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ എ ബി ഡിവില്ലിയേഴ്‌സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ബാംഗ്ലൂരിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പിടിച്ചുനിര്‍ത്താന്‍ അതുകൊണ്ടൊന്നും സാധിച്ചില്ല. സ്‌കോര്‍ - റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാല് വിക്കറ്റിന് 148. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 14.3 ഓവറില്‍ രണ്ട് വിക്കറ്റിന് 150.

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അതിവേഗം ലക്ഷ്യത്തില്‍ എത്തി. ഓപ്പണറായ മനന്‍ വോറയും ഹാഷിം ആംലയും ചേര്‍ന്ന് വെറും ആറോവറില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 21 പന്തില്‍ നാല് ഫോറും 1 സിക്‌സും സഹിതം വോറ 34 റണ്‍സെടുത്തു. ഇത് കൂടാതെ ഒമ്പത് റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ വിക്കറ്റ് മാത്രമാണ് കിംഗ്‌സിന് നഷ്ടമായത്. ഹാഷിം ആംല 58ഉം ഗ്ലെന്‍ മാക്‌സ് വെല്‍ 43ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

punjab

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ബാംഗ്ലൂരിന് വേണ്ടി എ ബി ഡിവില്ലിയേഴ്‌സ് 89 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 46 പന്തില്‍ 3 ഫോറും 9 സിക്‌സും അടങ്ങിയതാണ് 2017 ഐ പി എല്ലിലെ ഡിവില്ലിയേഴ്‌സിന്റെ ആദ്യ ഇന്നിംഗ്‌സ്. മലയാളി താരം വിഷ്ണു വിനോദിന് ഓപ്പണറായി അവസരം കിട്ടിയെങ്കിലും വെറും 7 റണ്‍സിന് പുറത്തായി. വാട്‌സന്‍ 1, ജാദവ് 1, മന്‍ദീപ് സിംഗ് 28, ബിന്നി 18 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

Story first published: Monday, April 10, 2017, 23:17 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+