വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍10: കോലി, ഗെയ്ല്‍, എബിഡി, സ്റ്റാര്‍ക്ക്, വാട്ടൂ, ജാദവ്.. ബെന്‍ സ്റ്റോക്‌സും ആര്‍സിബിയിലേക്ക്?

By Muralidharan

ബെംഗളൂരു: ഐ പി എല്ലിലെ ഏറ്റവും പവര്‍ഫുള്‍ ആയ ടീം ഏത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നോ മുംബൈ ഇന്ത്യന്‍സ് എന്നോ ഒക്കെ പറയുന്നതിന് മുമ്പ് ഈ പേരുകള്‍ ഒന്ന് നോക്കൂ. ക്യാപ്റ്റന്‍ വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍, കേദാര്‍ ജാദവ്.... - അതെ ഇത്രയും താരങ്ങള്‍ ഒന്നിച്ച് കളിക്കുന്ന ഒരു ടീമുണ്ട് ഐ പി എല്ലില്‍. പേര് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

Read Also: ലക്ഷ്മി നായരും ജോണ്‍ ബ്രിട്ടാസും തമ്മില്‍ എന്താണ് കണക്ഷന്‍? ലക്ഷ്മി നായര്‍ 'വടയക്ഷി'യെന്ന് സോഷ്യല്‍ മീഡിയ!

ഇതുകൊണ്ടും കഴിഞ്ഞില്ല, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് കൂടി ബാംഗ്ലൂര്‍ നിരയില്‍ എത്താന്‍ പോകുന്നു എന്നാണ് ഐ പി എല്‍ പത്താം സീസണിന് മുമ്പായി കേള്‍ക്കുന്നത്. ലേലം നടക്കാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഈ അഭ്യൂഹം പരക്കാനും കാരണമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സ്‌റ്റോക്‌സിനെ പുകഴ്ത്തുന്നത് കണ്ടവര്‍ക്കാണ് ഈ സംശയം.

benstokes

ഐ പി എല്‍ പത്താം സീസണ്‍ കളിക്കാനുള്ള ആഗ്രഹം ബെന്‍ സ്റ്റോക്‌സും പ്രകടിപ്പിച്ചിട്ടുണ്ട്. താരലേലം നടക്കുകയാണെങ്കില്‍ സ്റ്റോക്‌സിനെ കോലിയുടെ ബാംഗ്ലൂര്‍ വലയിലാക്കാനുള്ള സാധ്യതയുണ്ട് എന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍ മികച്ച നാല് വിദേശ താരങ്ങള്‍ ഉള്ളപ്പോള്‍ സ്‌റ്റോക്‌സിന് പിന്നാലെ ബാംഗ്ലൂര്‍ പോകില്ല എന്ന് കരുതുന്നവരും ഉണ്ട്. വമ്പന്‍ കളിക്കാരെ ടീമില്‍ എടുക്കുന്ന ശീലമാണ് ബാംഗ്ലൂരിന് ഉള്ളത്.

Read Also: എംഎസ് ധോണി പോട്ടെ, ഇതാ അനദര്‍ ധോണി, കേദാര്‍ ജാദവ് എന്ന മാച്ച് ഫിനിഷര്‍!

ഓസ്‌ട്രേലിയക്കാരനായ ഷെയ്ന്‍ വാട്‌സനുള്ളപ്പോള്‍ സ്‌റ്റോക്‌സ് ടീമില്‍ ഒരു ധൂര്‍ത്ത് ആയിരിക്കും എന്നതാണ് സത്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഡെത്ത് ബൗളറായും അറ്റാക്കിംഗ് ബാറ്റ്‌സ്മാനായും തിളങ്ങാന്‍ വാട്‌സന് ഇപ്പോഴും കഴിയും. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ഐ പി എല്‍ താരലേലത്തിന് എത്തിയാല്‍ ഇത്തവണത്തെ ഏറ്റവും ഹോട്ട് പ്ലേയര്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് ആയിരിക്കും.

Story first published: Tuesday, January 24, 2017, 18:58 [IST]
Other articles published on Jan 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X