റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫ് കളിക്കാം.. പക്ഷേ ഇത്രയും അത്ഭുതങ്ങള്‍ നടക്കണം!!!
ഐ പി എല്‍ പത്താം സീസണിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 9 കളിയില്‍ 14 പോയിന്റാണ് സമ്പാദ്യം. ഇതേ പോല 9 കളികള്‍ കളിച്ച ടീമാണ് റോയല്‍ ചാലേഞ്ചഴ്‌സ് ബാംഗ്ലൂരും. ആകെ കയ്യിലുളളത് അഞ്ച് പോയിന്റാണ്. ഈ പോക്ക് പോയാല്‍ ഐ പി എല്ലില്‍ നിന്നും പുറത്താകുന്ന ആദ്യത്തെ ടീമാകും ബാംഗ്ലൂര്‍. വിരാട് കോലിയും കൂട്ടരും ഐ പി എല്ലില്‍ പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇതാ ഇത്രയും കാര്യങ്ങള്‍ നടക്കണം. നോക്കൂ..
Read Also: കാറപകടത്തില്‍ മോഡല്‍ മരിച്ചു.. കാറോടിച്ചത് പ്രമുഖ നടന്‍.. അപകടം പബ്ബില്‍ നിന്നും വരുമ്പോള്‍ രാത്രി 4 മണിക്ക്!!
Read Also: 38കാരിയെ കാണാന്‍ 23കാരന്‍ കാമുകന്‍ ഒളിച്ച് വന്നു... പക്ഷേ സംഭവിച്ചത്.. അതും ഭര്‍ത്താവ് പോലുമല്ല!! സിനിമയെ വെല്ലും ട്വിസ്റ്റ്!!
Read Also: ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്... ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?

നിലവിലെ സ്ഥിതി ഇതാണ്
ആകെ ഒമ്പത് കളി. രണ്ട് വിജയം. ആറ് തോല്‍വി. ഒരു വാഷൗട്ട്. അഞ്ച് പോയിന്റ്. പട്ടികയില്‍ അവസാനത്ത് നിന്നും രണ്ടാമത്. അഞ്ച് കളികള്‍ ബാക്കി. - ഇതാണ് ഐ പി എല്‍ 2017ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രോഗ്രസ് കാര്‍ഡ്.

പുറത്താകുമെന്ന പേടിയില്‍
ഒരൊറ്റ തോല്‍വി കൂടി മതി, ഐ പി എല്‍ 2017ല്‍ നിന്നും പുറത്താകുമെന്ന സ്ഥിതിയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ പോക്ക് പോയാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കളിക്കുമെന്ന് കടുത്ത ആരാധകര്‍ പോലും കരുതുന്നുണ്ടാകില്ല. എന്നാലും അത് അസാധ്യമൊന്നുമില്ല. ബാംഗ്ലൂര്‍ പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇതാ ഇതൊക്കെ നടക്കണം.

ഇനിയെല്ലാം ജയിക്കണം
ഇനി അഞ്ച് കളി ബാക്കിയുണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അത് അഞ്ചും ജയിക്കണം. ഇപ്പോഴത്തെ അഞ്ചും കൂടി കൂട്ടി ആകെ 15 പോയിന്റാകും. അത്ര എളുപ്പമല്ല. പക്ഷേ പ്രശ്‌നം അവിടെയല്ല. ബാക്കി എല്ലാ കളികളും ജയിച്ചാല്‍ മാത്രം പോര, വേറെ ചില കാര്യങ്ങള്‍ കൂടി നടക്കണം. അതിങ്ങനെ..

ആരൊക്കെ ജയിക്കണം
നിലവില്‍ 14 പോയിന്റുള്ള കൊല്‍ക്കത്ത ബാക്കിയുളള അഞ്ചില്‍ മൂന്ന് കളിയെങ്കിലും ജയിച്ച് 20 പോയിന്റില്‍ എത്തണം. മുംബൈ ആറില്‍ മൂന്ന് കളിയെങ്കിലും ജയിച്ച് 18 പോയിന്റില്‍ എത്തണം. അഞ്ചില്‍ മൂന്ന് കളി ജയിച്ച് ഹൈദരാബാദ് 17 പോയിന്റോടെ മൂന്നാമതും ഫിനിഷ് ചെയ്യണം.

ആരൊക്കെ തോല്‍ക്കണം
ബാക്കിയുള്ള ആറില്‍ അഞ്ച് കളിയും തോറ്റ് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് 10 പോയിന്റില്‍ ഫിനിഷ് ചെയ്യുന്നു. ഒപ്പം ഗുജറാത്തും ഡെല്‍ഹിയും മൂന്ന് വീതവും പഞ്ചാബ് രണ്ടും ജയിക്കണം. ഇങ്ങനെയൊക്കെ നടന്നല്‍ ചിലപ്പോള്‍ ഇനി ഒരു കളി കൂടി തോറ്റാലും ബാംഗ്ലൂര്‍ ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ സ്വപ്‌നം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications