Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സ് ജാഗ്രതൈ... വിരാട് കോലി ഐപിഎല്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചു.. വീഡിയോ വൈറലോട് വൈറൽ!!

ബെംഗളൂരു: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി ഐ പി എല്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചു. പരിക്ക് മൂലം കോലിക്ക് ഐ പി എല്ലിലെ ഇതുവരെയുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റനും മുന്‍നിര ബാറ്റ്‌സ്മാനുമായ കോലിയുടെ അഭാവത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കോലി തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്.

Read Also: ദിലീപിനെ ഫീല്‍ഡ് ഔട്ട് ആക്കാന്‍ പരസ്യകമ്പനി ഉടമയുടെ ശ്രമം... മഞ്ജു വാര്യരുമായി അയാള്‍ക്കെന്ത് ബന്ധം?

Read Also: മാതൃഭൂമിയിലെ വേണു ചെയ്യുന്നത് ഫ്‌ളൂട്ടിന്റെ പണി, എന്ന് വെച്ചാല്‍ ഊത്ത്... തുറന്നടിച്ച് ദിലീപ്, കഴിഞ്ഞില്ല..!!

Read Also: ഇത് രമണ്‍ ശ്രീവാസ്തവയല്ലേ.. ഓര്‍മയുണ്ടോ മറിയം റഷീദയുടെ ആ ചോദ്യം... ചാരക്കേസ്.. ആരാണീ രമണ്‍ ശ്രീവാസ്തവ?

നേരത്തെ, 120 ശതമാനം ഫിറ്റ് ആയ ശേഷം മാത്രമേ താന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരൂ എന്ന് വിരാട് കോലി പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ കോലി തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് നടക്കുന്ന അടുത്ത മത്സരത്തിലാകും കോലി കളത്തില്‍ ഇറങ്ങുക. ശക്തരായ മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഏപ്രില്‍ 14ന് കളിക്കുന്നത്.

kohli-

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കോലിക്ക് തോളിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് നാലാം ടെസ്റ്റില്‍ കോലി കളിച്ചില്ല. കോലിയെ പോലെ തന്നെ എ ബി ഡിവില്ലിയേഴ്‌സിനും പരിക്ക് മൂലം ആദ്യത്തെ രണ്ട് ഐ പി എല്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഏപ്രില്‍ പത്തിന് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയ ഡിവില്ലിയേഴ്‌സ് അര്‍ധസെഞ്ചുറി നേടിയെങ്കിലും ബാംഗ്ലൂര്‍ ഈ കളിയും തോറ്റു. തിരിച്ചുവരവ് പ്രഖ്യാപിച്ച കോലിയുടെ വീഡിയോയ്ക്ക് വന്‍ വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Story first published: Tuesday, April 11, 2017, 16:24 [IST]
Other articles published on Apr 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+