വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജിന് ഗ്ലാമർ ഷോട്ട് അവാർഡ്, ബെസ്റ്റ് ക്യാച്ചർ റെയ്ന.. വാർണർ, ഭുവി.. ഐപിഎൽ 10ലെ സ്പെഷൽ അവാർഡുകൾ!!

By Muralidharan

അങ്ങനെ ഒന്നരമാസം നീണ്ടുനിന്ന ഐ പി എൽ ക്രിക്കറ്റ് 2017 സീസണ് അവസാനമായി. ത്രില്ലടിപ്പിക്കുന്ന ഒരു ഫൈനൽ മത്സരത്തിൽ പുനെ സൂപ്പർജയൻറ്സിനെ വെറും 1 റണ്ണിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ് ജേതാക്കളുമായി. ഓറഞ്ച് തൊപ്പിയും പർപ്പിൾ തൊപ്പിയും അടക്കം ഒരു വ്യക്തിഗത അവാർഡും നേടാതെയാണ് മുംബൈ കപ്പടിക്കുന്നത്. എങ്കിൽ ആരൊക്കെയാണ് വ്യക്തഗത അവാർഡുകൾ വാരിയത്. കാണൂ..

<strong>നിതീഷ് റാണ ഫോമൗട്ടായത് രക്ഷ.. ബേസിൽ തമ്പി ഐപിഎൽ എമർജിങ് പ്ലെയർ.. പേരെടുത്ത് പ്രശംസിച്ച് സാക്ഷാൽ സച്ചിനും!!</strong>നിതീഷ് റാണ ഫോമൗട്ടായത് രക്ഷ.. ബേസിൽ തമ്പി ഐപിഎൽ എമർജിങ് പ്ലെയർ.. പേരെടുത്ത് പ്രശംസിച്ച് സാക്ഷാൽ സച്ചിനും!!

ജേതാക്കൾ - മുംബൈ ഇന്ത്യൻസ്

ജേതാക്കൾ - മുംബൈ ഇന്ത്യൻസ്

ആവേശകരമായ ഫൈനലിൽ പുനെയെ വെറും 1 റണ്ണിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് ജേതാക്കളായത്. മുംബൈയുടെ മൂന്നാമത്തെ ഐ പി എൽ കിരീടമാണ് ഇത്.

ഓറഞ്ച് ക്യാപ് - ഡേവിഡ് വാര്‍ണർ

ഓറഞ്ച് ക്യാപ് - ഡേവിഡ് വാര്‍ണർ

സൺറൈസേഴ്സ് ഹൈദരാബാദിൻറെ ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാർണറിനാണ് ഐ പി എൽ 2017 സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്തതിനുള്ള ഓറഞ്ച് ക്യാപ് അവാർഡ് - 14 കളിയിൽ 641 റൺസാണ് വാർണർ അടിച്ചത്.

പർപ്പിൾ ക്യാപ് - ഭുവനേശ്വർ കുമാർ‌

പർപ്പിൾ ക്യാപ് - ഭുവനേശ്വർ കുമാർ‌

സൺറൈസേഴ്സ് ഹൈദരാബാദിൻറെ സ്റ്റാർ ബൗളറാണ് ഭുവനേശ്വർ കുമാർ. 14 കളിയിൽ 26 വിക്കറ്റുകളുമായി തുടർച്ചയായ രണ്ടാം വർഷവും ഭുവി പർപ്പിൾ ക്യാപ് സ്വന്തമാക്കി.

 മാക്സിമം സിക്സസ് - മാക്സ് വെൽ

മാക്സിമം സിക്സസ് - മാക്സ് വെൽ

പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെലിനാണ് യെസ് ബാങ്ക് മാക്സിമം സിക്സിനുള്ള അവാർഡ് - 13 ഇന്നിംഗ്സിലായി 26 സിക്സുകൾ.

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി - നരെനയ്ൻ

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി - നരെനയ്ൻ

കൊൽക്കത്തയുടെ ഓപ്പണർ സുനിൽ നരെയ്നാണ് വേഗം കൂടിയ അർധസെഞ്ചുറിക്കുള്ള വോഡഫോൺ സൂപ്പർഫാസ്റ്റ് ഫിഫ്റ്റി അവാർഡ്. 15 പന്തിലായിരുന്നു ബാംഗ്ലൂരിനെിരെ നരെയ്ന്റെ ഫിഫ്റ്റി.

ഗ്ലാം ഷോട്ട് - യുവരാജ്

ഗ്ലാം ഷോട്ട് - യുവരാജ്

വിതാര ബ്രസ ഗ്ലാം ഷോട്ടിനുള്ള അവാർഡ് ലഭിച്ചത് സൺറൈസേഴ്സ് ഹൈദരാബാദിൻറെ യുവരാജ് സിംഗിന്. പത്ത് ലക്ഷം രൂപയാണ് അവാർഡ്.

സ്റ്റൈലിഷ് പ്ലെയർ - ഗംഭീർ

സ്റ്റൈലിഷ് പ്ലെയർ - ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗഭീറാണ് ഐ പി എൽ പത്താം സീസണിലെ എഫ് ബി ബി സ്റ്റൈലിഷ് പ്ലേയർ

ഫെയർ പ്ലേ അവാർഡ്

ഫെയർ പ്ലേ അവാർഡ്

ഗുജറാത്ത് ലയൺസിനാണ് ഇത്തവണത്തെ ഫെയർ പ്ലേ അവാർഡ് കിട്ടിയത്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു ഗുജറാത്ത്.

എമർജിങ് പ്ലെയർ - തമ്പി

എമർജിങ് പ്ലെയർ - തമ്പി

മലയാളി ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയാണ് 2017 സീസണിലെ എമർജിങ് പ്ലെയർ. ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച തമ്പി 12കളിയിൽ 11 വിക്കറ്റ് വീഴ്ത്തി.

വാല്യുബൾ പ്ലെയർ - സ്റ്റോക്സ്

വാല്യുബൾ പ്ലെയർ - സ്റ്റോക്സ്

പുനെ സൂപ്പർജയന്റ്സിന‌്‍റെ ബെൻ സ്റ്റോക്സാണ് മോസ്റ്റ് വാല്യബ്ൾ പ്ലെയർ ഓഫ് ദ സീസൺ

സൂപ്പർ ക്യാച്ച് - റെയ്ന

സൂപ്പർ ക്യാച്ച് - റെയ്ന

ഗുജറാത്ത് ലയൺസ് ക്യാപ്റ്റൻ സുരേഷ് റെയ്നക്കാണ് ഐ പി എൽ പത്താം സീസണിലെ സൂപ്പർ ക്യാച്ച് അവാർഡ്.

Story first published: Monday, May 22, 2017, 15:09 [IST]
Other articles published on May 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X