Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദില്ലിയുടെ പ്രകടനത്തില്‍ അസന്തുഷ്ടനായി കോച്ച് രാഹുല്‍ ദ്രാവിഡ്

ദില്ലി: ഐപിഎല്‍ ദില്ലി ടീം ഡെയര്‍ ഡെവിള്‍സിന്റെ മോശം പ്രകടനം കോച്ച് രാഹുല്‍ ദ്രാവിഡിനെ അസന്തുഷ്ടനാക്കുന്നു. കഴിഞ്ഞദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 67 റണ്‍സെടുത്ത് എല്ലാവരും പുറത്തായ നാണക്കേടിന് പിന്നാലെയാണ് ദ്രാവിഡ് അസന്തുഷ്ടി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

ഒരു ടീം 67 റണ്‍സ് മാത്രമെടുക്കുകയും എതിരാളി 7 ഓവര്‍ ആകുമ്പോഴേക്കും അത് ചേസ് ചെയ്ത് വിജയിക്കുകയും ചെയ്യുന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് ദ്രാവിഡ് പറഞ്ഞു. വളരെ മോശം പ്രകടനമായിരുന്നു ടീമിന്റെത്. ബാറ്റിങ്ങില്‍ നിലവാരം കുറഞ്ഞത് തിരിച്ചടിയായെന്നും ദ്രാവിഡ് പ്രതികരിച്ചു. തോല്‍വിയില്‍ നിന്നും പാഠം പഠിച്ച് വരാനിരിക്കുന്ന ആറു മത്സരങ്ങളില്‍ ടീം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

rahul-dravid

മികച്ച ടീമാണ് ദില്ലിയുടേത്. നല്ല പ്രകടനം ഈ സീസണില്‍ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില മത്സരങ്ങളില്‍ നിലവാരം ടീമിന്റെ കഴിവിനൊത്ത് ഉയര്‍ന്നിട്ടില്ല. സാഹചര്യം നോക്കി കളിക്കാന്‍ കളിക്കാര്‍ക്ക് കഴിയാത്തതാണ് പ്രധാന പോരായ്മ. ടീം 67 റണ്‍സിന് പുറത്തായത് ഏറെ വിഷമിപ്പിക്കുന്നതാണെന്നും ദ്രാവിഡ് പറഞ്ഞു.

ഐപിഎല്ലില്‍ യുവതാരങ്ങള്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തുന്നതായി ദ്രാവിഡ് വിലയിരുത്തി. ഐപിഎല്‍ യുവതാരങ്ങള്‍ക്ക് ഉദിച്ചുയരാന്‍ പറ്റിയ വേദിയാണ്. ചില കളിക്കാര്‍ അത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന കളിയില്‍ ജയം അനിവാര്യമാണ്. ടീമിന് തിരിച്ചുവരാന്‍ കഴിയുമെന്നും ദ്രാവിഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Tuesday, May 2, 2017, 8:48 [IST]
Other articles published on May 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+