Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലയാളികള്‍ വോട്ട് ചെയ്ത് ബേസില്‍ തമ്പിയെ എമേര്‍ജിങ് പ്ലെയറാക്കുമോ.. അപ്പോള്‍ നിതീഷ് റാണ??

ക്രിസ് ഗെയ്ല്‍, വിരാട് കോലി, എം എസ് ധോണി, കീരണ്‍ പൊള്ളാര്‍ഡ്, ഹര്‍ദീക് പാണ്ഡ്യ, സ്റ്റീവ് സ്മിത്ത്.. വമ്പന്‍ കളിക്കാരുടെ വിക്കറ്റാണ് ബേസില്‍ തമ്പിക്ക് പ്രിയം. ഒമ്പത് കളിയില്‍ എട്ട് വിക്കറ്റെടുത്തു ഇത് വരെ കേരളത്തില്‍ നിന്നുള്ള ഈ ഫാസ്റ്റ് ബൗളര്‍. ഫാസ്റ്റ് മാത്രമല്ല, നല്ല കിടിലം സ്ലോ ബോളുകളുമുണ്ട് തമ്പിയുടെ ആവനാഴിയില്‍. ഐ പി എല്‍ പത്താം സീസണിലെ എമേര്‍ജിങ് പ്ലെയര്‍ ആകാനുള്ള വഴിയിലാണ് ബേസില്‍ തമ്പി. അതെങ്ങനെ എന്നല്ലേ..

Read Also: ആരാണീ രാഹുല്‍ ത്രിപാഠി? വെറും 29 ദിവസത്തിന് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് പോയവന്‍.. ഹൃദയം തൊടുന്ന ഒരു എഴുത്ത്!!

ഇതാണ് തമ്പിയുടെ കണക്കുകള്‍

ഇതാണ് തമ്പിയുടെ കണക്കുകള്‍

ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ബേസില്‍ തമ്പി കളിക്കുന്നത്. 9 കളിയില്‍ 8 വിക്കറ്റുകള്‍. മിക്കതും പ്രമുഖരുടെ. ഇത് മാത്രമല്ല, തമ്പിയുടെ സ്ലോ ബോളുകളും യോര്‍ക്കറുകളും ഇതിനോടകം തന്നെ ഐ പി എല്ലിലെ സെന്‍സേഷനായിക്കഴിഞ്ഞു.

എമേര്‍ജിങ് പ്ലെയര്‍

എമേര്‍ജിങ് പ്ലെയര്‍

1991 ഏപ്രില്‍ 1ന് ശേഷം ജനിച്ച കളിക്കാര്‍ക്കാണ് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ്. സഞ്ജു സാംസനൊക്കെ നേരത്തെ ഈ അവാര്‍ഡ് കിട്ടിയതാണ്. ഇത്തവണ തമ്പിക്ക് ഈ അവാര്‍ഡ് കിട്ടാനായി കൂട്ട വോട്ടിങാണ് മലയാളികള്‍. വോട്ടിങില്‍ ഒന്നാമതാണ് ഇപ്പോള്‍ തമ്പി.

നിതീഷ് റാണ

നിതീഷ് റാണ

മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ നിതീഷ് റാണയാണ് സത്യത്തില്‍ എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹന്‍. കളി തിരിച്ച ഇന്നിംഗ്‌സുകള്‍ സഹിതം 10 കളിയിലായി 320 റണ്‍സുണ്ട് റാണയുടെ പേരില്‍.

മറ്റുള്ളവര്‍ ഇവരാണ്

മറ്റുള്ളവര്‍ ഇവരാണ്

ഡല്‍ഹിയുടെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്, ഗുജറാത്തിന്റെ ഇഷന്‍ കിഷന്‍, കൊല്‍ക്കത്തയുടെ കുല്‍ദീപ് യാദവ് എന്നിങ്ങനെയാണ് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് പട്ടികയുടെ ആദ്യ സ്ഥാനക്കാരുടെ പേരുകള്‍.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

1991 ഏപ്രില്‍ 1ന് ശേഷം ജനിച്ചവര്‍ക്ക് മാത്രമേ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് കൊടുക്കൂ എന്ന നിയമം ഇല്ലായിരുന്നെങ്കില്‍ രാഹുല്‍ ത്രിപാഠി പാട്ടുംപാടി ഈ അവാര്‍ഡ് നേടിയേനെ. 1991 മാര്‍ച്ച് രണ്ടിനാണ് ത്രിപാഠി ജനിച്ചത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനാണ് ത്രിപാഠി ഇപ്പോള്‍.

Story first published: Thursday, May 4, 2017, 15:44 [IST]
Other articles published on May 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+